ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ ആർക്ക്? എങ്ങനെ അപേക്ഷിക്കാം... / Indira Gandhi National Old Age Pension

സമൂഹത്തിൽ ഏറ്റവും കരുതൽ ആവശ്യമുള്ളവരാണ് വയോജനങ്ങൾ. അവരെ സംരക്ഷിക്കുകയും അവരുടെ ആവശ്യങ്ങളും പ്രയാസങ്ങളും പരിഹരിക്കുകയും ചെയ്യേണ്ടത് ഏതൊരു സർക്കാരിന്റെയും അനിവാര്യമായ കർത്തവ്യമാണ്. ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ ഇത്തരമൊരു ഉദ്ദേശത്തിൽ തയ്യാറാക്കിയതാണ്. അതിനെക്കുറിച്ചാണ് സസ്നേഹം എന്ന ബ്ലോഗിലെ ഇന്നത്തെ ചർച്ച.


സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്റെ നടത്തിപ്പ് 1993 ലെ ഭരണഘടന ഭേദഗതിയിലുടെ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 13.12.1995 ലെ ജി.ഒ.(പി) 47/95/ നമ്പര്‍ ഉത്തരവിലൂടെ പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങള്‍ അനുസരിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈ മാറ്റം ചെയ്തു.ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍ ഈ പെന്‍ഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും പെന്‍ഷന്‍ വിതരണവും നടത്തുന്നത്. സംസ്ഥാനത് നിലവില്‍ ഉണ്ടായിരുന്ന അഗതി പെന്‍ഷന്റെ ഇനങ്ങളില്‍ ഉള്‍പെട്ട 3 തരം പെന്‍ഷനുകളില്‍ ഒരെണ്ണം ആയിരുന്നു വാര്‍ദ്ധക്യകാല പെന്‍ഷന്‍ .വിധവ പെന്‍ഷനും വികലാംഗ പെന്‍ഷനുമായിരുന്നു മറ്റു രണ്ടെണ്ണം.13.12.1995 ലെ ഉത്തരവ് പ്രകാരം വാര്‍ദ്ധക്യകാല പെന്‍ഷന്‍ ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.ഈ പെന്‍ഷനു കേന്ദ്ര സര്‍ക്കാരിന്റെ ധന സഹായവും ലഭിച്ചു തുടങ്ങി. പെന്‍ഷന്‍ ചട്ടങ്ങളിലെ 8-)o ചട്ടപ്രകാരം ജില്ല കളക്ടറുടെ അംഗീകാരവും ഇതിനു ആവശ്യമാണ്. 20 വയസു കഴിഞ പുത്രനുണ്ടെങ്കില്‍ കുടുംബത്തെ സംരക്ഷിക്കുന്നില്ലെന്ന് തദ്ദേശ ഭരണസ്ഥാപനത്തിനു ബോധ്യമാനെന്കില്‍ പെന്‍ഷനു അര്‍ഹതയുണ്ട്.


ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.

2. അപേക്ഷക(ന്‍) അഗതിയായിരിക്കണം

3. അപേക്ഷകന്‍ സര്‍വ്വീസ് പെന്‍ഷണര്‍/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.)

4. അപേക്ഷക(ന്‍) മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല

5. അപേക്ഷകന്‍ ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത്

6. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല),ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്‍ഷന്‍ നു മാത്രമേ അര്‍ഹത ഉള്ളു .

7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല)

8. അപേക്ഷക(ന്‍) യാചകനാകാന്‍ പാടില്ല

9. 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ(അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത്

10. അപേക്ഷക(ന്‍) അഗതിമന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല

11. അപേക്ഷകന്‍ കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തി ആകരുത്.

12. അപേക്ഷക(ന്‍) 60 വയസോ അതിനു മുകളിലോ ആയിരിക്കണം

13. അപേക്ഷകന്‍ കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.

14. അപേക്ഷക(ന്‍) കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് 3 വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം

15. വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുവാന്‍ പാടുള്ളതല്ല.

16. അപേക്ഷക(ന്‍) സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്

i. ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍  - Rs 1600


 അപേക്ഷ ഓഫ്‌ലൈനായും ഓൺലൈനായും സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക 

1. റേഷൻ കാർഡ്

2. ആധാർ കാർഡ്

3. വരുമാന സർട്ടിഫിക്കറ്റ്

4. ഭൂനികുതി രസീത്

5. ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് (പെൻഷൻ

ബാങ്കിലേയ്ക്കാണെങ്കിൽ)

6. പ്രായം തെളിയിക്കുന്നതിനായി താഴെ

പറയുന്നവയിലേതെങ്കിലുമൊരു

രേഖ

a. ജനന സർട്ടിഫിക്കറ്റ്

b. പാസ്സ്പോർട്ട്

c. ഡ്രൈവിംഗ് ലൈസൻസ്

d. സ്കൂൾ സർട്ടിഫിക്കറ്റ്

e. സ്കൂൾ അഡ്മിഷൻ രജിസ്റ്ററിന്റെ

എക്സട്രാക്റ്റ്

(പ്രായം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും

ഇല്ലായെങ്കിൽ ഡോക്ടർ നൽകുന്ന ഏജ്

സർട്ടിഫിക്കറ്റും പ്രായം തെളിയിക്കുന്ന മറ്റ്

രേഖകളൊന്നും ഇല്ലായെന്ന സത്യവാങ്മൂലവുംസമർപ്പിച്ചാൽ മതിയാകും.


നടപടിക്രമങ്ങള്‍

• നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന്‍ താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്|മുനിസിപ്പാലിറ്റി|കോര്‍പ്പറേഷന്‍ സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്

• സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്‍ഷന്‍ തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും.

• അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്‍ഷന്‍ അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്.

• പെന്‍ഷന്‍ അപേക്ഷയിന്മേല്‍ തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.

• സര്‍ക്കാരിനു ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല്‍ അര്‍ഹനാണെന്ന് കണ്ടാല്‍ പെന്‍ഷന്‍ അനുവദിക്കാവുന്നതാണ്.

• അപേക്ഷ സമര്‍പ്പിച്ച മാസത്തിനു അടുത്തമാസം ഒന്നാം തീയതിമുതല്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ് .


  അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


അപേക്ഷ ഓൺലൈനായി എങ്ങനെ സമർപ്പിക്കാം

 അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 ഇവിടെ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ സേവന പെൻഷൻ സോഷ്യൽ സെക്യൂരിറ്റി സിസ്റ്റം എന്ന കേരള സർക്കാരിന്റെ വെബ്പോർട്ടലിലേക്കാണ് പ്രവേശിക്കുക. ഇവിടെ നിങ്ങൾ പുതുതായി അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്. ക്രിയേറ്റ് ചെയ്തവർ ലോഗിൻ ചെയ്താൽ മതി.

 ശേഷം നിങ്ങൾ ഈ ഫയലിംഗ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. യൂസർ ഐഡിയും പാസ്‌വേർഡും കൊടുത്തു അക്കൗണ്ട് ഓപ്പൺ ചെയ്യുക. ശേഷം, പുതിയ അപേക്ഷകൾ എന്നതിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് ഇവിടെ നൽകിയിട്ടുള്ള ഫോം ഫിൽ ചെയ്യുക. ഫോം ഫിൽ ചെയ്യുന്നതിനിടയിൽ ഏതുതരം പെൻഷനാണ് അപേക്ഷിക്കുന്നത് എന്ന ചോദ്യത്തിന് ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ എന്ന് സെലക്ട് ചെയ്യുക. തുടർന്നുവരുന്ന ഫോമുകൾ അവിടെ നൽകിയ ചോദ്യങ്ങൾക്ക് അനുസരിച്ച് പൂരിപ്പിക്കുക. ഫോം ഫില്ല് ചെയ്തതിനുശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് അവിടെ കൊടുക്കേണ്ടിവരും. അതും ഫിൽ ചെയ്യുക. ശേഷം മുകളിൽ പറഞ്ഞ വിവിധ രേഖകളുടെ കോപ്പികൾ നിങ്ങളോട് അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഇതെല്ലാം അപ്‌ലോഡുചെയ്യുക. save ക്ലിക്ക് ചെയ്യുക. ശേഷം, ഈ ഫോം ഫിൽ ചെയ്തത് വിജയകരമായി പൂർത്തീകരിച്ചു എന്ന കാണിക്കും. ഇങ്ങനെ കാണിച്ചാൽ, വെരിഫിക്കേഷൻ റിപ്പോർട്ട് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾ പൂരിപ്പിച്ച അപേക്ഷാ ഫോം ഓപ്പൺ ആയി വരുന്നതാണ്. പൂരിപ്പിച്ച ഫോമിൽ വല്ല പിഴവുകളും ഉണ്ടോ എന്ന് പരിശോധിക്കുക. ഇല്ല എന്ന് ഉറപ്പു വരുത്തിയാൽ, സബ്മിറ്റ് ലോക്കൽ ബോഡി എന്നതിൽ ക്ലിക്ക് ചെയ്യുക. 


അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൂടുതലറിയാൻ വീഡിയോ കാണുക.



Post a Comment

أحدث أقدم