ജിപ്സം പ്ലാസ്റ്ററിങ് അറിയേണ്ടതെല്ലാം... all about Gypsum plastering

ജിപ്സം പ്ലാസ്റ്ററിങ്നെ കുറിച്ചുള്ള ചെറിയ ഒരു വിവരണം ആണ് ഇന്നത്തെ നമ്മുടെ ചർച്ച. നമ്മുടെ ഇന്നത്തെ കാലഘട്ടത്തിൽ പല ആളുകളും സ്വീകരിക്കുന്ന  ഒരു പ്ലാസ്റ്ററിംഗ് രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ്.

ശെരിക്കും ജിപ്സം പ്ലാസ്റ്ററിങ് എന്നാൽ എന്താണ്..,? 
 സിമന്റ് പ്ലാസ്റ്ററിംഗ്,  ജിപ്സം പ്ലാസ്റ്ററിങ് തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്,,,? 
 ദോഷങ്ങൾ എന്തൊക്കെയാണ്..?, തുടങ്ങി കാര്യങ്ങൾ നോക്കാം, 

ജിപ്സം എന്നാൽ എന്താണ്..? എങ്ങനെ നിർമ്മിക്കുന്നു.? 

ജിപ്സം എന്നുപറയുന്നത് കാൽസ്യം സിലിക്കേറ്റ് ഡൈ ഹൈഡ്രേറ്റ് ആണ്.
മൂന്ന് രീതികളിലാണ് ഇത് നമുക്ക് അവൈലബിൾ ആയിട്ടുള്ളത് 

1) ഒന്നാമത്തേത് എർത് ക്രെസ്റ്റിൽ നിന്നും  മൈൻ ചെയ്തെടുക്കുന്നതാണ് 

2) സോൾട്ട് മാനുഫാക്ചറിങ് പ്രോസസിംഗ് ബൈ പ്രൊഡക്ട് ആയി ലഭിക്കാറുണ്ട് - ഇങ്ങനെയുള്ള ജിപ്സ ത്തെ  മറൈൻ ജിപ്സം എന്ന് പറയുന്നു 

3)  ഫെർട്ടിലൈസേഴ്സ് മാനുഫാക്ചറിംഗ്  ചെയ്യുമ്പോഴും, അതുപോലെതന്നെ തെർമൽ പവർ പ്ലാന്റ് ബൈ പ്രോഡക്ട് ആയും  ലഭിക്കാറുണ്ട്,..

സൈറ്റിൽ ഉപയോഗിക്കുന്ന രീതി

ജിപ്സം വെള്ളവുമായി മിക്സ് ചെയ്ത് ഡയറക്ട് അപ്ലൈ ചെയ്യുകയാണ്  ചെയ്യുന്നത്. ചിലപ്പോൾ മിനുസമുള്ള കോൺക്രീറ്റ് പോലുള്ള സ്ഥലങ്ങളിൽ ബോൻഡിങ് ഏജന്റ് ഉപയോഗിക്കാറുണ്ട്, ക്യൂറിങ് ചെയ്യേണ്ടതില്ല.

ജിപ്സം പ്ലാസ്റ്ററിങ് സിമന്റ് പ്ലാസ്റ്ററിംഗ്ൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു

👉 ജിപ്സം പ്ലാസ്റ്ററിങ് ചെയ്‌താൽ  വെള്ളം നനക്കേണ്ടതായി വരില്ല, വേണമെങ്കിൽ അടുത്തദിവസംതന്നെ പെയിന്റിങ് ചെയ്യാം, പൊതുവേ തേപ്പ് കഴിഞ്ഞാൽ 10 ദിവസം വരെ നനക്കാറുണ്ട്, സമയവും വെള്ളവും ലാഭിക്കാം,

👉 സിമന്റ് പ്ലാസ്റ്ററിംഗ് ചെയ്ത അതിനുമുകളിൽ ഫിനിഷിങ്ങിന് വേണ്ടി  പുട്ടി ഇടാറുണ്ട്, എന്നാൽ  ജിപ്സത്തിൽ ഇങ്ങനെ വേണ്ട, 

👉 ജിപ്സം പ്ലാസ്റ്ററിങ് പൊട്ടൽ  ഉണ്ടാകാനുള്ള സാദ്യത കുറവാണ്. എന്നാൽ സിമന്റ് വാട്ടർ മായി മിക്സ് ചെയ്യുന്ന സമയത്ത് അതിൽനിന്നും ഒരു ഹീറ്റ്  വെളിയിലേക്ക് വരും. ഇതിനെ ഹീറ്റ്  ഓഫ് ഹൈഡ്രേഷൻ എന്നാണ് പറയുന്നത്. ഇങ്ങനെ ഒരു ഹീറ്റ്  വെളിയിലേക്ക് വരുന്നതുകൊണ്ട് സിമന്റ് പ്ലാസ്റ്ററിംഗ് പൊട്ടൽ ഉണ്ടാവാൻ  സാധ്യത   കൂടുതലാണ്.

👉 എന്നാൽ വീടിന്റെ പുറംഭാഗം തേക്കാനും  അടുക്കള, ബാത്ത്റൂം എന്നിവ തേക്കാനും ജിപ്സം പ്ലാസ്റ്ററിങ് പൊതു ഉപയോഗിക്കാറില്ല. നനവുള്ള  സ്ഥലങ്ങളിൽ ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കാൻ പറ്റില്ല. ജിപ്സം വെള്ളം പെട്ടെന്ന് വലിച്ചെടുക്കും. നനവുള്ള സ്ഥലങ്ങളിൽ ഉപയോഗിച്ചാൽ കാലക്രമേണ അത് അടർന്നു  പോകാനുള്ള സാധ്യതയുണ്ട്.

👉 ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത റൂമിനുള്ളിൽ ചൂട് കുറവാണ് എന്ന് അനുഭവസ്ഥർ പറയാറുണ്ട്,

 നിങ്ങൾ ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിച്ച വരാണെങ്കിൽ നിങ്ങളുടെ അനുഭവം കമെന്റ് ചെയ്യാം, അനുഭവസ്ഥർ  തീർച്ചയായും അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,.. തീർച്ചയായും അത് ഒരുപാട് പേർക്ക് ഉപകാരമാവും.

By 
M Muhsin

 ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ  അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

أحدث أقدم