ഗ്യാസ് ബുക്ക് ചെയ്യാൻ പുതിയ രീതി – വാട്സപ്പിൽ വഴി ഇനി ഗ്യാസ് ബുക്ക് ചെയ്യാം book cooking gas through whatsapp


 ഇന്ന് പാചകവാതക സിലിണ്ടറുകള്‍ അഥവാ ഗ്യാസ് ഉപയോഗിക്കാത്ത വീടുകള്‍ കുറവാണ് എന്ന് തന്നെ പറയാം. പണ്ടുകാലങ്ങളില്‍ എല്ലാവരും വിറക് അടുപ്പുകള്‍ ആണ് പ്രധാനമായും പാചകത്തിനായി ഉപയോഗിച്ചിരുന്നത് എങ്കില്‍, ഇന്ന് എല്ലാവര്‍ക്കും തിരക്കേറിയ ജീവിതം ആയതുകൊണ്ട് തന്നെ ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള പാചക ത്തിലേക്ക് മാറിയിരിക്കുന്നു..


പലപ്പോഴും ഏജന്‍സികളില്‍ നേരിട്ട് വിളിച്ച് ആയിരിക്കും നമ്മള്‍ ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നത്. എന്നാല്‍ ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ സ്മാര്‍ട്ട്‌ഫോണില്‍ വാട്‌സ്ആപ്പ് അപ്ലിക്കേഷന്‍ ഉപയോഗിച്ചുകൊണ്ട് ഇനി നിങ്ങള്‍ക്കും നിമിഷങ്ങള്‍ക്കുള്ളില്‍ ഗ്യാസ് ബുക്ക് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ വാട്‌സാപ്പ് വഴി ഗ്യാസ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം നിലവില്‍ ഭാരത് ഗ്യാസ് മാത്രമാണ് കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍ ഭാവിയില്‍ മറ്റ് പാചകവാതക കമ്പനികളും ഈ ഒരു രീതി കൊണ്ടു വരുന്നതായിരിക്കും. ഭാരത് ഗ്യാസ് കണക്ഷന്‍ ഉള്ളവര്‍ക്ക് വാട്‌സാപ്പ് വഴി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനായി +91 1800 22 43 44 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്ത ശേഷം വാട്‌സാപ്പ് വഴി മെസ്സേജ് അയക്കുക. അല്ലെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് മെസ്സേജ് ചെയ്യാവുന്നതാണ്  (wa.me/911800224344)

ഭാരത് ഗ്യാസിന്റെ വെരിഫൈ ചെയ്ത വാട്‌സ്ആപ്പ് നമ്പര്‍ ആണ് മുകളില്‍ നല്‍കിയിട്ടുള്ളത്. നിങ്ങള്‍ ഒരു മെസ്സേജ് അയക്കുമ്പോള്‍ തന്നെ തിരിച്ച് റിപ്ലൈ ലഭിക്കുന്നതായിരിക്കും. ഗ്യാസ് ബുക്ക് ചെയ്യുന്നത് സംബന്ധിച്ച ഒരു മെസ്സേജ് ആയിരിക്കും ഇത്തരത്തില്‍ റിപ്ലൈ ലഭിക്കുക. സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനായി '1' എന്ന് ടൈപ്പ് ചെയ്യുകയോ, അതല്ല എങ്കില്‍ 'BOOK' എന്ന് ടൈപ്പ് ചെയ്ത് നല്‍കുകയോ ആണ് വേണ്ടത്.

എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങള്‍ ഗ്യാസ് സിലിണ്ടര്‍ എടുക്കുന്ന സമയത്ത് ഏജന്‍സിയില്‍ നല്‍കിയിട്ടുള്ള അതേ നമ്പര്‍ ഉപയോഗിച്ചു കൊണ്ട് തന്നെ വേണം വാട്‌സ്ആപ്പ് മുഖേനെ ഗ്യാസ് ബുക്ക് ചെയ്യാന്‍. ഗ്യാസ് ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ പെയ്‌മെന്റ് നടത്തുന്നതിന് ആവശ്യമായ ഒരു ലിങ്ക് അവര്‍ നിങ്ങള്‍ക്ക് അയച്ചു തരുന്നതാണ്.അതുപയോഗിച്ച് ഓണ്‍ലൈന്‍ വഴിയോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ പെയ്‌മെന്റ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ഇനി വളരെ എളുപ്പം നിങ്ങള്‍ക്കും നിമിഷങ്ങള്‍ക്കുള്ളില്‍ വാട്‌സാപ്പ് വഴി ഭാരത് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാവുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് എത്താന്‍ വേണ്ടി താഴെ കാണുന്ന ഷെയര്‍ ബട്ടണ്‍ അമര്‍ത്തുക ...



Post a Comment

Previous Post Next Post