ഇന്ന് പാചകവാതക സിലിണ്ടറുകള്‍ അഥവാ ഗ്യാസ് ഉപയോഗിക്കാത്ത വീടുകള്‍ കുറവാണ് എന്ന് തന്നെ പറയാം. പണ്ടുകാലങ്ങളില്‍ എല്ലാവരും വിറക് അടുപ്പുകള്‍ ആണ് പ്രധാനമായും പാചകത്തിനായി ഉപയോഗിച്ചിരുന്നത് എങ്കില്‍, ഇന്ന് എല്ലാവര്‍ക്കും തിരക്കേറിയ ജീവിതം ആയതുകൊണ്ട് തന്നെ ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള പാചക ത്തിലേക്ക് മാറിയിരിക്കുന്നു..
ഭാരത് ഗ്യാസിന്റെ വെരിഫൈ ചെയ്ത വാട്‌സ്ആപ്പ് നമ്പര്‍ ആണ് മുകളില്‍ നല്‍കിയിട്ടുള്ളത്. നിങ്ങള്‍ ഒരു മെസ്സേജ് അയക്കുമ്പോള്‍ തന്നെ തിരിച്ച് റിപ്ലൈ ലഭിക്കുന്നതായിരിക്കും. ഗ്യാസ് ബുക്ക് ചെയ്യുന്നത് സംബന്ധിച്ച ഒരു മെസ്സേജ് ആയിരിക്കും ഇത്തരത്തില്‍ റിപ്ലൈ ലഭിക്കുക. സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനായി '1' എന്ന് ടൈപ്പ് ചെയ്യുകയോ, അതല്ല എങ്കില്‍ 'BOOK' എന്ന് ടൈപ്പ് ചെയ്ത് നല്‍കുകയോ ആണ് വേണ്ടത്.
എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങള്‍ ഗ്യാസ് സിലിണ്ടര്‍ എടുക്കുന്ന സമയത്ത് ഏജന്‍സിയില്‍ നല്‍കിയിട്ടുള്ള അതേ നമ്പര്‍ ഉപയോഗിച്ചു കൊണ്ട് തന്നെ വേണം വാട്‌സ്ആപ്പ് മുഖേനെ ഗ്യാസ് ബുക്ക് ചെയ്യാന്‍. ഗ്യാസ് ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ പെയ്‌മെന്റ് നടത്തുന്നതിന് ആവശ്യമായ ഒരു ലിങ്ക് അവര്‍ നിങ്ങള്‍ക്ക് അയച്ചു തരുന്നതാണ്.അതുപയോഗിച്ച് ഓണ്‍ലൈന്‍ വഴിയോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ പെയ്‌മെന്റ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ഇനി വളരെ എളുപ്പം നിങ്ങള്‍ക്കും നിമിഷങ്ങള്‍ക്കുള്ളില്‍ വാട്‌സാപ്പ് വഴി ഭാരത് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാവുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് എത്താന്‍ വേണ്ടി താഴെ കാണുന്ന ഷെയര്‍ ബട്ടണ്‍ അമര്‍ത്തുക ...
إرسال تعليق