എസ് വൈ എസ് ഏഴുപത്തിരണ്ട് ആണ്ട് പിന്നിടുമ്പോൾ


 1954 ഏപ്രിൽ 24 ന് പിറവിയെടുത്ത SჄS

രാജ്യത്തും സമൂഹത്തിലും സമുദായത്തിലും അനേകായിരം വിപ്ലവങ്ങൾ സാധിച്ചെടുത്താണ് ഏഴുപത്തിരണ്ട് ആണ്ട് പിന്നിടുന്നത് .

ഇസ്ലാമിന്റെ ആദർശ ആശയങ്ങളെ തകർക്കാൻ കടന്നു വന്ന വികലചിന്തകളെ ആദർശ സമ്മേളനങ്ങളിലൂടെ, സംവാദങ്ങളിലൂടെ, മുഖാമുഖങ്ങളിലൂടെ, പ്രസിദ്ധീകരണങ്ങളിലൂടെ പിടിച്ച് കെട്ടി SჄS ...

ബിദഇകളും നിരീശ്വരവാദികളും ഉയർത്തി വിട്ട വെല്ലുവിളികളെ അതിജയിച്ച് സത്യവിശ്വാസികൾക്ക് ആത്മ വിശ്വാസവും അഭിമാന ബോധവും നൽകി SჄS ...

അധികാര രാഷ്ട്രീയത്തിന്റെ അഹങ്കാരത്തിൽ വമ്പന്മാർ കൊമ്പ് കുലുക്കി വന്നപ്പോൾ നെഞ്ച് വിരിച്ച് നിവർന്ന് നിന്ന് അഹ്ലുസ്സുന്നയുടെ വിജയ പതാക ഉയർത്തിക്കെട്ടിയ യുവ ശക്തിയാണ് 

 SჄS ...

രാഷ്ട്രീയത്തമ്പുരാക്കളുടെ ആയുധങ്ങളമർന്ന് പത്തിലധികം പോരാളികൾ അഹ്ലുസ്സുന്നയുടെ പടയോട്ട വീഥിയിൽ പിടഞ്ഞ് വീണപ്പോഴും പതറാതെ പട നയിച്ച് 

ഇരുട്ടിന്റെ ശക്തികൾക്ക് മേൽ വിജയ ഗാഥ തീർത്ത ധർമ്മ പോരാളികളുടെ പേരാണ് SჄS .

അഹ്ലസുന്ന : പ്രസ്ഥാനത്തെയും അതിന്റെ സാരഥികളെയും സ്ഥാപനങ്ങളെയും വരുതിയിലാക്കി രാഷ്ട്രീയപ്രമാണിമാരും കൂട്ടാളികളും സുന്നി ആദർശ പ്രവർത്തനങ്ങൾക്ക് മൂക്ക് കയറിട്ട് തളച്ചിടാൻ ശ്രമിച്ചപ്പോൾ

അവ പൊട്ടിച്ച് എറിഞ്ഞ് മർകസ് മാതൃകയിൽ ഇന്ത്യയൊട്ടുക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ച് വൈജ്ഞാനിക വിപ്ലവത്തിലൂടെ അഹ്ലുസ്സുന്നയുടെ അസ്തിത്വം വീണ്ടെടുത്ത് അഹങ്കാരികളെ അടിയറവ് പറയിപ്പിച്ച അജയ്യ സംഘമാണ് SჄS ...

ദാറുൽ ഖൈർ ഭവന നിർമ്മാണം...

ജല വിതരണം...

ഹോസ്പിറ്റലുകളിലെത്തുന്ന രോഗികളെ സഹായിക്കുന്ന സാന്ത്വനം വളണ്ടിയർമാർ... 

നിർധനരായ രോഗികൾക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കുന്ന 

മെഡിക്കൽ കാർഡുകൾ...

ഡയാലിസിസ് ധനസഹായങ്ങൾ

സാന്ത്വനം ആംബുലൻസുകൾ...

കിടപ്പിലായ രോഗിൾക്ക് വേണ്ടുന്ന പരിചരണം നൽകുന്ന 

സാന്ത്വനം ക്ലബുകൾ 

 സാന്ത്വനം ക്ലിനിക്കുകൾ..

മെഡിക്കൽക്കൽ ഉപകരണങ്ങളും മറ്റു സഹായങ്ങളും വിതരണം ചെയ്യുന്ന ആയിരക്കണക്കിന് സാന്ത്വന കേന്ദ്രങ്ങൾ..

  ഒമ്പത് കോടിയലതികം ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കി നൂറുക്കണക്കിന് രോഗികൾക്ക് അത്താണിയായ  തിരുവനന്തപുരത്തെ സാന്ത്വന കേന്ദ്രം ..

ലോക് ഡൗൺ കാലത്ത് വിശമിക്കുന്നവർക്ക് ആശ്വാസമായി സ്റ്റേറ്റ് തലം തൊട്ട് യൂണിറ്റ് വരെയുള്ള ഹെൽപ്പ് ലൈൻ സംവിധാനം...

ഒന്നരക്കോടിയിലതികം രുപ ചെലവഴിച്ച്

മലപ്പുറം, മാനന്തവാടി ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ്, ഉറ്റവരോ ഉടയവരോ ഇല്ലാത്ത, രോഗികളും നിരാലംബരുമായ അനേകം ആളുകൾക്ക് അത്താണിയായി മാറിയ മഞ്ചേരിയിലെ സാന്ത്വന സദനമടക്കം 

 പാവങ്ങൾക്ക് ആശ്വാസം പകരുന്ന നിരവധി കാരുണ്യപദ്ധതികൾ   നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാന്ത്വനസന്നദ്ധ സംഘമാണ് SჄS 

പൂന്താവനം അബ്ദുല്ലാഹ് മുസ്‌ലിയാർ, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, പാണക്കാട് പൂക്കോയ തങ്ങൾ, ഇ കെ ഹസൻ മുസ്‌ലിയാർ, 

എം എ ഉസ്താദ്, എ പി ഉസ്താദ് പൊന്മള ഉസ്താദ്, പേരോട് ഉസ്താദ് , സയ്യിദ് ത്വാഹാ സഖാഫി തുടങ്ങിയ ധിഷണാ ശാലികളായ  പ്രതിഭകൾ  നേതൃത്വം നൽകിയതും 

ആദർശ പ്രസ്ഥാനത്തിന്റെ ആവേശങ്ങളായ എ പി അബ്ദുൽ ഹകീം അസ്ഹരി ഉസ്താദിന്റെയും എളമരം റഹ്മതുല്ലാഹ് സഖാഫി ഉസ്താദിന്റെയും കരുത്തുറ്റ നേതൃത്വത്തിന് കീഴിൽ ഇന്ന് പ്രവർത്തിച്ച് വരുന്നതുമായ ഏറ്റവും വലിയ 

ധാർമിക യുവജന പ്രസ്ഥാനമാണ് SჄS 

സമസ്തയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട്  നാടൊട്ടുക്കും 

കേരള മുസ്‌ലിം ജമാഅത്തിന് കീഴിൽ നടന്ന് വരുന്ന ആദർശ സമ്മേളനങ്ങൾ അത്യാവേശപൂർവമാണ് 

 SჄS  ഏറ്റെടുത്തിരിക്കുന്നത്..

അഹ്ലുസ്സുന്നയുടെ ഉന്നമനത്തിനും സമുദായത്തിന്റെ ഉയർച്ചക്കും രാജ്യത്തിന്റെ പുരോഗതിക്കും ഉതകുന്ന പദ്ധതികളുമായി ഇനിയും 

ജനങ്ങൾക്കിടയിൽ വർദ്ധിത വീര്യത്തോടെ നിറഞ്ഞു നിൽക്കാൻ എസ് വൈ എസിന് കഴിയട്ടെ....

ഈ ആദർശ പ്രസ്ഥാനത്തെ നീ ശക്തിപ്പെടുത്തണെ അല്ലാഹ് 

 മുഈനുദ്ധീൻ സഖാഫി വെട്ടത്തൂർ

Post a Comment

أحدث أقدم