മനുഷ്യനിർമ്മിതമായ മഹാത്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വന്മതിൽ. ശാഖകളടക്കം 6325 കി.മീ. നീളമുള്ള വന്മതിൽ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത വസ്തുവാണ്. ചന്ദ്രനിൽ നിന്ന് നഗ്നനേത്രങ്ങളുപയോഗിച്ച് കാണാവുന്ന ഒരേയൊരു മനുഷ്യനിർമ്മിത വസ്തു ഇതാണ് എന്ന് വളരെക്കാലമായി ഒരു വിശ്വാസം ഉണ്ടായിരുന്നു. മനുഷ്യൻ ചന്ദ്രനിൽ പോയ ശേഷമാണ് ഈ ധാരണ മാറിയത്. പിന്നീട് ചൈനക്കാരായ ബഹിരാകാശ സഞ്ചാരികൾ ഇത് ശരിവയ്ക്കുകയും ചെയ്തു.
ലോകത്തിലെ വിവിധ കാഴ്ചകൾ വിർച്വൽ റിയാലിറ്റി സംവിധാനത്തോടെ കാണാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഗൂഗ്ൾ. https://artsandculture.google.com/ എന്ന വെബ്സൈറ്റിൽ യാത്രാ സംബന്ധമായ കൂടുതൽ വിഭവങ്ങളാണ് ഇപ്പോൾ ഗൂഗ്ൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
വെബ്സൈറ്റിൽ പ്രവേശിച്ച് 'യുനെസ്കോ വേൾഡ് ഹെറിറ്റേജ്' എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ ഇവ കാണാനാകും. ചൈന വൻ മതിലിന്റെ 360 ഡിഗ്രി, സ്ട്രീറ്റ് വ്യൂ ഇമേജുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന കാഴ്ചകളാണ് ഇതിലുള്ളത്.
വൻ മതിലിന്റെ എല്ലാ പ്രത്യേകതകളും മുമ്പ് കണ്ടിട്ടില്ലാത്ത വിധം ഇവിടെ അനുഭവിച്ചറിയാനാകും. നേരിട്ട് സന്ദർശിച്ചവരെയും ഈ കാഴ്ചകൾ ആശ്ചര്യപ്പെടുത്തും. കൂടാതെ ഈ അത്ഭുത മതിലിനെ കുറിച്ചുള്ള വസ്തുതകളും ചരിത്രവും ആദ്യകാല ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ചൈന വൻമതിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment