സമൂഹത്തിലെ മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച് നിത്യജീവിതത്തില്‍ വ്യത്യസ്തമായ വെല്ലുവിളികളെ നേരിടുന്നവരാണ് ഭിന്നശേഷിയുള്ളവര്‍. സാധാരണ മനുഷ്യര്‍ക്ക് പൊതുവേ നിര്‍വ്വഹിക്കാന്‍ കഴിയുന്ന മാനസികവും ശാരീരികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ അതേ വിധം നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥയെ ഭിന്നശേഷിയെന്ന് പറയാം. 2001 വര്‍ഷത്തെ സെന്‍സസ് പ്രകാരം ഭാരതത്തിലെ ജനസംഖ്യയുടെ ഏകദേശം 2.1 ശതമാനത്തോളം അംഗപരിമിതരാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് 2015-ല്‍ പ്രസിദ്ധീകരിച്ച ഭിന്നശേഷിക്കാരുടെ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം 22 തരം ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 7,94,834 പേരെ കണ്ടെത്തിയിട്ടുണ്ട്.
ഭരണഘടന അനുശാസിക്കുംവിധം ഇവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാര പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നതിനായി പ്രത്യേക പരിഗണനയോടുകൂടിയുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. എല്ലാ പൗരന്മാര്‍ക്കുമൊപ്പം ഭരണഘടന അനുശാസിക്കുന്ന സമത്വം, സ്വാതന്ത്ര്യം, തുല്യ അവസരം, നീതി, എന്നിവ ഉറപ്പുവരുത്തുന്നതിന് അംഗപരിമിതര്‍ക്ക് ഒട്ടനവധി സമഗ്ര പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു.
ഓരോ സ്കീമുകളെ കുറിച്ച് അറിയാനും അപേക്ഷിക്കാനും അതിൽ ക്ലിക്ക് ചെയ്താൽ മതി.
Post a Comment