ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി കേരള സർക്കാർ നൽകുന്ന ധനസഹായങ്ങളും സേവനങ്ങളും

ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന ലിംഗനീതിയും, ലിംഗസമത്വവും അനുഭവിക്കാന്‍ കഴിയാതെ പോകുന്ന വിഭാഗമെന്ന നിലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ അര്‍ത്ഥത്തിലും പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. ഇത്തരം വ്യക്തികളോട് സമൂഹത്തിനുള്ള അവഗണനയും അവര്‍ അനുഭവിക്കുന്ന ഉള്‍വലിയലും ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വമുള്ള ഇടപെടല്‍ സമൂഹത്തില്‍ ആവശ്യമാണ്‌. 2014 ഏപ്രില്‍ 14-ലെ സുപ്രീംകോടതിയുടെ വിധി ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേരള ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറിയതും.

കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ കീഴില്‍ ട്രാന്‍സ്ജെന്‍ഡര്‍ സൗഹാര്‍ദ്ദപരമായ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചു വരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയില്‍ അവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ വകുപ്പിന്‍റെ കീഴില്‍ നിരവധി സേവനങ്ങളും പദ്ധതികളും ഇന്ന് നിലവിലുണ്ട്. ഇവ സമയബന്ധിതമായി നടപ്പിലാക്കി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കാനും അതുവഴി സാമൂഹികപരമായും, സാംസ്കാരികപരമായും, സാമ്പത്തികപരമായും ഉള്ള ഉന്നമനം കൈവരിക്കാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

ഭരണഘടന മൂല്യങ്ങള്‍ ജീവിത സംസ്കാരമായി മാറുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ കേരളത്തില്‍ ഇത്തരം പദ്ധതികളും സേവനങ്ങളും കൊണ്ട് സാധിക്കുമെന്ന ശുഭാപ്തിവിശ്വാസം വകുപ്പിനുണ്ട്.

 വിവിധ ആവശ്യങ്ങൾക്കായി ഇവർക്കായി നൽകിയിട്ടുള്ള സ്കീമുകൾ.

 കൂടുതൽ വിവരങ്ങൾക്ക്  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന സ്കീമിൽ ക്ലിക്ക് ചെയ്യുക.

സ്കീമുകൾ

ട്രാന്‍സ്ജെന്‍ഡര്‍ വൃക്തികള്‍ക്കുള്ള കരുതല്‍ പദ്ധതി

വര്‍ണ്ണം- ടി.ജി വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസ സാമ്പത്തിക സഹായ പദ്ധതി

ടി.ജി വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നതിനുള്ള സഫലം പദ്ധതി

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള സ്വയം തൊഴില്‍ ധനസഹായം

സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതി

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള വിവാഹധനസഹായ പദ്ധതി

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ധനസഹായ പദ്ധതി

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ധനസഹായ പദ്ധതി

ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള തുടര്‍ചികിത്സയ്ക്ക് ധനസഹായം നല്‍കുന്ന പദ്ധതി

ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ /താമസ സൗകര്യം കണ്ടെത്തുന്നതിന് ധനസഹായ പദ്ധതി

തയ്യല്‍ മെഷീന്‍ വിതരണ സ്വയംതൊഴില്‍ പദ്ധതി

24×7 ട്രാന്‍സ്ജെന്‍ഡര്‍ ഹെല്പ് ലൈന്‍

ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നൈപുണ്യ തൊഴില്‍ പരിശീലന പദ്ധതി

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്ന പദ്ധതി

ട്രാന്‍സ്ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം

ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ രൂപീകരിക്കല്‍

Post a Comment

Previous Post Next Post