ഒരു മുഴുവൻസമയ പരിചാരകരുടെ സേവനം ആവശ്യമുള്ള വിധം കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതരരോഗങ്ങൾ ഉള്ളവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസധനസഹായം നൽകുന്ന പദ്ധതിയാണ് ‘ആശ്വാസകിരണം’. പ്രതിമാസം 600 രൂപ.
മാനദണ്ഡങ്ങൾ:
- 1. കുടുംബവാർഷികവരുമാനം മുനിസിപ്പൽ, കോർപ്പറേഷൻ പ്രദേശത്ത് 22,375 രൂപയും പഞ്ചായത്തുകളിൽ 20,000 രൂപയും വരെ.
- 2. മുഴുവൻസമയ പരിചാരകരുടെ സേവനം ആവശ്യമുള്ള ശാരീരിക മാനസിക വൈകല്യമുളളവർ, ക്യാൻസർ രോഗികൾ, 100% അന്ധർ, പ്രായാധിക്യം കൊണ്ടും മറ്റുപല രോഗങ്ങളാലും കിടപ്പിലായവർ എന്നിവർ ഈ പദ്ധതിയുടെ പരിധിയിൽ വരും.
- 3. മാനസികരോഗികൾ, ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം ഇവ ബാധിച്ചവരെ പരിചരിക്കുന്നവർക്ക് ധനസഹായത്തിന് വരുമാനപരിധി ബാധകമല്ല.
- 4. വിധവ, വാർദ്ധക്യ, കർഷകത്തൊഴിലാളി, മറ്റു ക്ഷേമപെൻഷനുകൾ ലഭിക്കുന്നവർക്കും ആശ്വാസകിരണം ആനുകൂല്യം ലഭിക്കും.
അപേക്ഷിക്കേണ്ട വിധവും വേണ്ട രേഖകളും:
- 1. അപേക്ഷാഫോം സാമൂഹികസുരക്ഷാമിഷന്റെ വെബ്‌സൈറ്റിലും ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ സമീപമുളള അങ്കണവാടികളിലോ ശിശുവികസന ഓഫീസിലോ നൽകാം.
- 2. കുടുംബവരുമാനം തെളിയിക്കുന്നതിന് ബി.പി.എൽ റേഷൻകാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്/വില്ലേജ് ഓഫീസറിൽനിന്നുള്ള വരുമാനസർട്ടിഫിക്കറ്റ് ഹാജരാക്കണം.
- 3. അപേക്ഷയോടൊപ്പം നിർദ്ദിഷ്ടമാതൃകയിൽ സർക്കാർ/വയോമിത്രം/എൻ. എച്ച്. എം.ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്.
- 4. അപേക്ഷകരുടെ ബാങ്ക് അക്കൗണ്ട് പാസ്സ്ബുക്കിന്റെ അക്കൗണ്ട് വിവരങ്ങളുള്ള പേജിന്റെ പകർപ്പ്.
- കൂടുതൽ വിവരങ്ങൾക്കും അപേക്ഷ യുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനും കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻറെ വെബ്സൈറ്റ് സന്ദർശിക്കുക.
- വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- അപ്ലിക്കേഷൻ ഫോം സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق