കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറിയിലൂടെ കേൾവി ശക്തി ലഭിക്കുമെന്ന് ബന്ധപ്പെട്ട ഡോക്ടർ സാക്ഷ്യപ്പെടുത്തുന്ന ശ്രവണവൈകല്യമുള്ള അഞ്ചുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറിയിലൂടെ കേൾവിയും തുടർച്ചയായ ഓഡിയോ വെർബൽ ഹാബിലിറ്റേഷനിലൂടെ സംസാരശേഷിയും ലഭ്യമാക്കുന്ന പദ്ധതി. ഒരു ഗുണഭോക്താവിന് അഞ്ചരലക്ഷം രൂപവരെ ചെലവുചെയ്തു നടപ്പാക്കുന്ന ഈ പദ്ധതി പൂർണ്ണമായും സൗജന്യമാണ്. പ്രതിവർഷം രണ്ടുലക്ഷം രൂപവരെ കുടുംബവരുമാനമുള്ള കുട്ടികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിന് എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിൽ സൗകര്യപ്രദമായവ ഗുണഭോക്താവിന് തെരഞ്ഞെടുക്കാം. സ്വകാര്യാശുപത്രി തെരഞ്ഞെടുക്കുന്നവർ ശസ്ത്രക്രിയാചെലവു സ്വന്തമായി വഹിക്കണം.
സൗജന്യചികിത്സ ലഭിക്കുന്ന ആശുപത്രികൾ:
1. ഗവ. മെഡിക്കൽ കോളെജ് ആശുപത്രി, തിരുവനന്തപുരം
2. സാന്ത്വനം ഹോസ്പിറ്റൽ, തിരുവനന്തപുരം
3. കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം
4. ഗവ. മെഡിക്കൽ കോളെജ് ആശുപത്രി, കോഴിക്കോട്
5. മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്
6. ഡോ: മനോജ് ഇ.എൻ.റ്റി. ഹോസ്പിറ്റൽ, കോഴിക്കോട്
7. ഡോ: നൗഷാദ് ഇ.എൻ.റ്റി. ഹോസ്പിറ്റൽ, എറണാകുളം
8. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി
9. വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ, തൃശ്ശൂർ
10. എ.എസ്.സി.ഇ.എൻ.ടി. ഇ.എൻ.ടി ഹോസ്പിറ്റൽ, പെരിന്തൽമണ്ണ
11. ഗവ. മെഡിക്കൽ കോളെജ് ആശുപത്രി, കോട്ടയം
അംഗീകൃത ആശുപത്രികളിലെ ഡോക്ടർമാരും സാങ്കേതികവിദഗ്ദരും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടത്. അപേക്ഷാഫോറം സാമൂഹികസുരക്ഷാമിഷൻ വെബ്‌സൈറ്റിലും ശ്രുതിതരംഗം പദ്ധതിയുടെ വെബ്‌സൈറ്റിലും സുരക്ഷാമിഷന്റെ ഓഫീസിലും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ യുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനും കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻറെ വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപ്ലിക്കേഷൻ ഫോം സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق