തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ: 26 ഒഴിവ്, ശമ്പളം: 12,000- 63,000 രൂപ

തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ 17 കരാർ ഒഴിവ്. ഓൺലൈൻ അപേക്ഷ ഡിസംബർ 15 വരെ.

 തസ്തിക, യോഗ്യത, ശമ്പളം എന്നിവ യെഥാക്രമത്തിൽ

 •അസിസ്റ്റന്റ് ഫാർമസിസ്റ്റ്: ഫാർമസി ഡിപ്ലോമ, 5 വർഷ പരിചയം, 20,100.

•ജൂനിയർ സിസ്റ്റം അനലിസ്റ്റ്: കംപ്യൂട്ടർ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ബിരുദം, ഡിസിഎ/ പിജിഡിസിഎ. 3 വർഷ പരിചയം, 25,000.

•ലക്ചറർ: നഴ്സിങ്ങിൽ പിജി (ചൈൽഡ് ഹെൽത്ത് സ്പെഷലൈസേഷൻ), 3 വർഷ പരിചയം, 35,000.

സ്റ്റൈപൻഡറി ട്രെയിനി:

•റസിഡന്റ് മെഡിക്കൽ ഫിസിസിസ്റ്റ്/റേഡിയേഷൻ ഫിസിസിസ്റ്റ്: എംഎസ്‌സി മെഡിക്കൽ ഫിസിക്സ്/റേഡിയേഷൻ ഫിസിക്സ്, റേഡിയോളജിക്കൽ സേഫ്റ്റി എക്സാം സർട്ടിഫിക്കറ്റ് (BARC മുംബൈ). അല്ലെങ്കിൽ എംഎസ്‌സി ഫിസിക്സ്, റേഡിയോളജിക്കൽ ഫിസിക്സിൽ 1 വർഷ പരിശീലനം (BARC മുംബൈ/തത്തുല്യം), 20,000.

•റസിഡന്റ് ഫാർമസിസ്റ്റ്: ഡിഫാം/ബിഫാം, 12,000.

•റസിഡന്റ് സ്റ്റാഫ് നഴ്സ്: ബിഎസ്‌സി നഴ്സിങ്/ജിഎൻഎം/പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഒാങ്കോളജി നഴ്സിങ്, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ, 15,000.

•റസിഡന്റ് എൻഡോസ്കോപ്പി ടെക്നീഷ്യൻ: എൻഡോസ്കോപ്പി ഡിപ്ലോമ, 12,000.

•റസിഡന്റ് പേഷ്യന്റ് കെയർ അസിസ്റ്റന്റ്-ഫീമെയിൽ കാറ്റഗറി: പ്ലസ് ടു. നഴ്സിങ് അസിസ്റ്റന്റ് സർട്ടിഫിക്കറ്റ്/നഴ്സിങ് എയ്ഡ് ട്രെയിനിങ് കോഴ്സ്/ഒാക്സിലറി നഴ്സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ്/ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്/തത്തുല്യ സർട്ടിഫിക്കറ്റ്, 10,000.

•റസിഡന്റ് ടെക്നീഷ്യൻ (ക്ലിനിക്കൽ ലാബ്്): ബിഎസ്‌സി എംഎൽടി, 12,000.

•റസിഡന്റ് ടെക്നീഷ്യൻ (മോളിക്യുലർ ഓങ്കോളജി): എംഎസ്‌സി ബയോടെക്നോളജി, 12,000. പ്രായപരിധി: സ്റ്റൈപൻഡറി ട്രെയിനി തസ്തികകളിൽ30, മറ്റുള്ളവയിൽ 36.

മലബാർ കാൻസർ സെന്ററിൽ സീനിയർ റസിഡന്റിന്റെ 9 കരാർ ഒഴിവ്.

റേഡിയേഷൻ ഒാങ്കോളജി, ക്ലിനിക്കൽ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി, ഓങ്കോപതോളജി, ഇമേജോളജി, അനസ്തീസിയോളജി വിഭാഗങ്ങളിൽ അവസരം. ബന്ധപ്പെട്ട വിഭാഗത്തിൽ എംഡി/ഡിഎൻബി ആണു യോഗ്യത.

പ്രായപരിധി: 35. ശമ്പളം: 63,000.

ഓൺലൈൻ അപേക്ഷ ഡിസംബർ 18 വരെ.
 ഉപേക്ഷിക്കുവാനും കൂടുതൽ വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post