പാൻ കാർഡും നിങ്ങൾക്ക് ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാം... Download PAN card online ...

പെർമനെൻ്റ് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ പാൻ നൽകുന്നത് ആദായനികുതി വകുപ്പാണ് . ഇത് 10 അക്കമുള്ള ആൽഫ-ന്യൂമെറിക് നമ്പർ അടങ്ങുന്നതാണ് ഇത്. പാൻ കാർഡ് എന്നറിയപ്പെടുന്ന ലാമിനേറ്റഡ് പ്ലാസ്റ്റിക് കാർഡ് ഒരു പ്രധാന സാമ്പത്തിക രേഖയാണ്.

ഇന്നത്തെ അത്യാവശ്യമായ അടിസ്ഥാന സാമ്പത്തിക രേഖകളിലൊന്നാണ് പാൻ കാർഡ്. ഏതെങ്കിലും ബാങ്കിൽ ഒരു പുതിയ അക്കൗണ്ട് തുറക്കാൻ, പാൻ കാർഡ് നിർബന്ധമാണ്. കൂടാതെ, ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് 50,000 രൂപയും അതിനുമുകളിലുള്ള പണവും ഒരേസമയം ബാങ്ക് വഴി അയയ്ക്കുന്നതിന് പാൻ കാർഡ് നമ്പർ നിർബന്ധമാണ് .

നിങ്ങൾ ഒരു പുതിയ പാൻ കാർഡിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിൽ പാൻ കാർഡ് ഇതുവരെ നിങ്ങളുടെ വീട്ടിൽ എത്തിയിട്ടില്ലെങ്കിൽ, നിങ്ങൾക്ക് പാൻ കാർഡ് ഓൺലൈനിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്, നിങ്ങൾ ഇതിനകം പാൻ കാർഡ് എടുത്ത് എവിടെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് അത് ഓൺലൈനിൽ നിന്ന്   വീണ്ടും ഡൗൺലോഡ് ചെയ്യാം. 

നിങ്ങൾക്ക് നിങ്ങളുടെ പാൻകാർഡ് നഷ്ടപ്പെട്ടെങ്കിൽ വിഷമിക്കേണ്ടതില്ല. പുതുതായി ലോഞ്ച് ചെയ്ത ആദായനികുതി വെബ്‌സൈറ്റിൽ നിന്ന് വളരെ പെട്ടന്ന് തന്നെ നിങ്ങൾക്ക് ഇ-പാൻകാർഡ് ഡൗൺലോഡ് ചെയ്യാം.

ഇ- പാൻ കാർഡ്  എങ്ങനെ ഡൗൺലോഡ്  ചെയ്യാം

 വെബ്സൈറ്റ് സന്ദർശിച്ച് സ്വയം എല്ലാ കാര്യങ്ങളും മനസ്സിലാക്കി ചെയ്യാൻ കഴിയുന്നവർക്ക്‌ വളരെ പെട്ടെന്ന് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം

 കൃത്യമായി എല്ലാം അറിയാത്തവർക്ക് 

* നിങ്ങൾ ആദ്യം ഇൻകം ടാക്സ് വെബ്‌സൈറ്റിലേക്ക് പോകണം.


* 'Instant E PAN' എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക.

* Instant E PAN ക്ലിക്കുചെയ്‌തതിനുശേഷം, നിങ്ങൾ 'New E PAN' ക്ലിക്കുചെയ്യണം. ഇവിടെ നിങ്ങളുടെ പാൻ നമ്പർ നൽകണം. നിങ്ങൾക്ക് പാൻ നമ്പർ ഓർമ്മയില്ലെങ്കിൽ, നിങ്ങൾക്ക് ആധാർ നമ്പർ നൽകാം. 

* വിവിധ നിബന്ധനകളും വ്യവസ്ഥകളും ഇവിടെ നൽകിയിരിക്കുന്നു. അവ ശ്രദ്ധാപൂർവ്വം വായിച്ച് Accept ബട്ടണിൽ ക്ലിക്കുചെയ്യുക. ഇതിന് ശേഷം ഒരു ഒ ടി പി നമ്പർ നിങ്ങളുടെ ഫോണിൽ വരും. ഇത് സൈറ്റിൽ നൽകിയതിന് ശേഷം Confirm ചെയ്യുക. 

* നിങ്ങളുടെ പാൻ PDF ഫോർമാറ്റിൽ  ഇമെയിലിൽ ലഭിക്കും. ഇമെയിൽ ഓപ്പൺ ചെയ്ത് പാൻകാർഡ് ഡൗൺലോഡ് ചെയ്യാം.

Post a Comment

أحدث أقدم