വാട്ട്‌സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം..? Download the Covid-19 Vaccine Certificate through WhatsApp?

കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിന് പാസ്പോർട്ട് പോലെ പ്രാധന്യമുള്ള കാലമാണിന്ന്. അതുകൊണ്ട് തന്നെ അവ നമ്മൾ എപ്പോഴും കൈയ്യിൽ കരുതേണ്ടതുണ്ട്. ആധാര്‍ പോലെയോ, മറ്റ് തിരിച്ചറിയല്‍ രേഖയോ പോലെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും വരും നാളുകളില്‍ നിര്‍ബന്ധമായും കൈയ്യില്‍ കരുതേണ്ടതായി വരും. നിലിവില്‍ തന്നെ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെട്ടു കഴിഞ്ഞു.

നിങ്ങൾ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിൻ്റെ ആദ്യ ഡോസോ മുഴുവൻ ഡോസോ എടുത്താൽ നിങ്ങൾക്ക് കോവിഡ് സർട്ടിഫിക്കേറ്റ് ലഭിക്കും. കോവിഡ് വാക്സിൻ ഡൗൺലോഡ് ചെയ്തെടുക്കാൻ നിരവധി മാർഗങ്ങളുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിലുള്ള മാർഗം വാർട്സാപ്പ് വഴിയുള്ള ഡൗൺലോഡ് ആണ്. അത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് പല മാര്‍ഗങ്ങളുമുണ്ട്. എന്നാല്‍ വാട്‌സാപ്പ് മുഖേന എളുപ്പത്തില്‍ എങ്ങനെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം എന്ന് നമുക്ക് നോക്കാം.

കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ്  ഡൗൺലോഡ് ചെയ്യാൻ 

കോവിഡ് സംബന്ധമായ സംശയ പരിഹാരത്തിന് ആളുകളെ സഹായിക്കുന്നതിനായി ഇന്ത്യൻ സർക്കാർ MyGov Corona HelpDesk WhatsApp chatbot ആരംഭിച്ചിരുന്നു. നിങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും ഈ ചാറ്റ്ബോട്ട് ഉപയോഗിക്കാം.


  • അപ്പോൾ, MyGov Corona HelpDesk WhatsApp chatbot നിങ്ങൾക്കു മുൻപിൽ തുറക്കും.
  • അതിൽ  Download Certificate എന്ന് വാട്സാപ്പ് മെസേജ് അയക്കുക.
  • അൽപസമയത്തിനുള്ളിൽ നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി നമ്പർ വരും.
  • ഈ നമ്പർ വാട്സാപ്പ് മെസേജ് ആയി അയക്കുക.
  • തുടർന്ന് നിങ്ങളുടെ നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പേരുകൾ ദൃശ്യമാവും.
  • ഇതിൽ നിങ്ങൾക്ക് ആരുടെ സർട്ടിഫിക്കറ്റ് ആണോ ഡൗൺലോഡ് ചെയ്യേണ്ടത് അയാളുടെ പേരിന്റെ ക്രമനമ്പർ റിപ്ലൈ ചെയ്യുക.
  • തൂടർന്ന് നിങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പിഡിഎഫ് ഡോക്യുമെന്റായി വാട്സാപ്പിൽ ലഭിക്കും.
  • മറ്റുള്ളവരുടെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും മറ്റ് സേവനങ്ങൾ ലഭിക്കാനും തുടർന്നു വരുന്ന നിർദേശങ്ങൾ അനുസരിച്ച് റിപ്ലൈ നൽകിയാൽ മതി.

Post a Comment

أحدث أقدم