ആധാർ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാം...Aadhaar card can be downloaded online ...

ഓരോ ഇന്ത്യന്‍ പൗരനും തനതായ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നടപ്പാക്കിയത്. നിരവധി സര്‍ക്കാര്‍, സ്വകാര്യ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭിക്കുന്നതിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കുന്ന ആധാര്‍ കാര്‍ഡിലെ 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ ആവശ്യമാണ്.


പേര്, ജനനത്തീയതി, ലിംഗം, വിലാസം മുതലായ സാധാരണ വിവരങ്ങള്‍ക്ക് പുറമേ ആധാര്‍ കാര്‍ഡില്‍ വിരലടയാളം, ഐറിസ് തുടങ്ങിയ ബയോമെട്രിക് ക്രെഡന്‍ഷ്യലുകളും ഉണ്ട്. മറ്റെല്ലാ തിരിച്ചറിയല്‍ രേഖകളില്‍ നിന്നും ആധാറിന്റെ വ്യത്യസ്തമാക്കുന്ന ഗുണങ്ങളിലൊന്ന് നിങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എപ്പോഴും കൈയില്‍ കരുതേണ്ടതില്ല എന്നതാണ്. മറിച്ച് ആധാര്‍ നമ്പര്‍ അറിഞ്ഞിരുന്നാല്‍ മാത്രം മതി. ആധാര്‍ കാര്‍ഡ് നഷ്ടപ്പെടുത്തിയാലും നിങ്ങള്‍ക്ക് ഒരു ഇ-ആധാര്‍ തല്‍ക്ഷണം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.


എന്താണ് ഇ-ആധാര്‍?

ഇ-ആധാര്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ ഇലക്ട്രോണിക് പകര്‍പ്പാണ് ഇത്. ഇ-ആധാര്‍ ഒരു പാസ്വേഡ് ഉപയോഗിച്ച് സൂക്ഷിക്കാം. കൂടാതെ ഇത് ആധാര്‍ കാര്‍ഡിന്റെ ഫിസിക്കല്‍ പകര്‍പ്പ് പോലെയും ഉപയോഗിക്കാം.

കാര്‍ഡിനായി എന്റോള്‍ ചെയ്ത് ദീര്‍ഘ കാലമായി കാത്തിരിക്കുന്നവരായിരിക്കും പലരും. എങ്കില്‍ വിഷമിക്കേണ്ട. ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈനിലൂടെ ഡൗണ്‍ലോഡ് ചെയ്യാംഎന്ന് താഴെ നിന്നും മനസ്സിലാക്കാം.

ഈ ആധാർ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

•: ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ ഒപു പേജ് തുറന്നു വരുന്നതാണ്. അവിടെ നിങ്ങളുടെ ഡിറ്റൈല്‍സ് ഉപയോഗിച്ച് ഫോം ഫില്‍ ചെയ്ത് സബ്മിറ്റ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

 •: ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടു കൊണ്ട് ഒരു പേജ് തുറന്നു വരും. അതില്‍ എന്റോള്‍മെന്റ് സമയത്ത് കൊടുത്ത മൊബൈല്‍ നമ്പര്‍ അവിടെ എന്റര്‍ ചെയ്യുക. അതിനു ശേഷം സബ്മിറ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

•: ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു സെക്യൂരിറ്റി പാസ്‌വേഡ് ലഭിച്ചിട്ടുണ്ടാകും. അത് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.

•: അപ്പോള്‍ വീണ്ടും ഒരു പുതിയ പേജ് തുറന്നു വരുന്നതാണ്. അതില്‍ കാണുന്ന 'Download your e Addhar' എന്നതില്‍ ക്ലിക്ക് ചെയ്യുക.

 •: അപ്പോള്‍ ഒരു പിഡിഎഫ് ഫയൽ തുറന്നു വരും. ഈ ഫയല്‍ തുറക്കുമ്പോള്‍ പാസ്‌വേഡ് ആവശ്യപ്പെടും. പാസ്‌വേഡ് ഏതാണെന്ന് അറിയാനായി പേജിന്റെ താഴെയായി ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കും. (UIDAI നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, നിങ്ങളുടെ പേരിന്റെ ആദ്യ നാല് അക്ഷരങ്ങളും (ക്യാപിറ്റല്‍ ലെറ്റര്‍) നിങ്ങളുടെ ജനന വര്‍ഷവും ചേര്‍ന്നതായിരിക്കും ഇ-ആധാറിന്റെ പാസ്വേര്‍ഡ്.) ആധാർ കാർഡിന്  രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുളളൂ.

ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post