ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാറാണ് ഖുത്ബ് മിനാർ (Qutub Minar) (ഹിന്ദി: क़ुतुब मीनार ഉർദ്ദു: قطب منار). ഇന്തോ-ഇസ്ലാമിക വാസ്തുശില്പ കലക്ക് ഒരു ഉത്തമോദാഹരണമാണ് ഈ ഗോപുരം. ദക്ഷിണദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഖുത്ബ് മിനാറും ഉൾപ്പെട്ടിട്ടുണ്ട്.
72.5 മീറ്റർ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന് 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്.
1199-ൽ ദില്ലി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക് ആയിരുന്നു ഈ മിനാറിന്റെ ആദ്യ നില പണികഴിപ്പിച്ചത്. സുൽത്താൻ ഇൽത്തുമിഷ്, 1229-ഓടെ മറ്റു നാലുനിലകളുടെ പണി പൂർത്തീകരിച്ചു.
ലോകത്തിലെ വിവിധ കാഴ്ചകൾ വിർച്വൽ റിയാലിറ്റി സംവിധാനത്തോടെ കാണാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഗൂഗ്ൾ. https://artsandculture.google.com/ എന്ന വെബ്സൈറ്റാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.
വെബ്സൈറ്റിൽ പ്രവേശിച്ച് 'യുനെസ്കോ വേൾഡ് ഹെറിറ്റേജ്' എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ കുത്തബ് മിനാറിന്റെ വിവിധ കാഴ്ചകൾ കാണാനാകും. ഖുത്ബ് മിനാറിന്റെ 360 ഡിഗ്രി, സ്ട്രീറ്റ് വ്യൂ ഇമേജുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന കാഴ്ചകളാണ് ഇതിലുള്ളത്.
ഖുത്ബ് മിനാറിന്റെ എല്ലാ പ്രത്യേകതകളും മുമ്പ് കണ്ടിട്ടില്ലാത്ത വിധം ഇവിടെ അനുഭവിച്ചറിയാനാകും. നേരിട്ട് സന്ദർശിച്ചവരെയും ഈ കാഴ്ചകൾ ആശ്ചര്യപ്പെടുത്തും. കൂടാതെ ഈ അത്ഭുതത്തെ കുറിച്ചുള്ള വസ്തുതകളും ചരിത്രവും ആദ്യകാല ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഖുത്ബ് മിനാർ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment