വിദ്യാർത്ഥികൾക്ക് ഇനി ഓരോ പാഠഭാഗവും വീഡിയോ സഹിതം ലഭിക്കുന്നതിനായി കേരള സർക്കാർ ഒരു സൂപ്പർ ആപ്പിറക്കി



പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാർത്ഥികളുടെയും പഠനത്തിൽ മികവ് പുലർത്താൻ കേരള സർക്കാർ തന്നെ വിവിധ മേഖലകൾ തുടങ്ങി വച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഒരു ആപ്പ് തന്നെ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ടെലിവിഷൻ ചാനലാണ് വിക്ടേഴ്സ്. V.I.C.T.E.R.S എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന (Versatile ICT Enabled Resource for Students) ഈ ചാനൽ വിദ്യാഭ്യാസാവശ്യങ്ങൾക്കായി വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ എഡ്യുസാറ്റിൻറെ സഹായത്തോടെയാണ് നടത്തുന്നത്.

പ്രീ-പ്രൈമറി മുതല്‍ പ്ലസ്ടു വരെ കുട്ടികള്‍ക്കായി പൊതുവിഭാഗത്തിലും തമിഴ്, കന്നഡ മീഡിയത്തിലുമായി 6500 ക്ലാസുകളാണ് കൈറ്റ് വിക്ടേഴ്സിലൂടെയും മറ്റും സംപ്രേഷണം ചെയ്തത്. ഇതോടൊപ്പം എല്ലാ ക്ലാസുകളും ഒരു കുടക്കീഴില്‍ ലഭ്യമാക്കിയ സംവിധാനമാണ് ‘ഫസ്റ്റ്ബെല്‍’ പ്ലാറ്റ്ഫോം.

സാധാരണ ക്ലാസുകൾക്ക് പുറമെ ഫോക്കസ് ഏരിയ അധിഷ്ഠിതമായ റിവിഷൻ ക്ലാസുകൾ കാഴ്ചാപരിമിതിയുള്ളവർക്കും പ്രയോജനപ്പെടുന്ന ഓഡിയോ ബുക്കുകൾ, ശ്രവണ പരിമിതർക്കുള്ള സൈൻ അഡാപ്റ്റ് ക്ലാസുകൾ ഉൾപ്പെടെ തയ്യാറാക്കി സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ആരോഗ്യം, കല, കായിക, മാനസികാരോഗ്യ, വിനോദ പരിപാടികളും ഒപ്പം ഐസിടി അനുബന്ധമായ പ്രത്യേക ക്ലാസുകളും പ്രത്യേകമായി നിർമ്മിച്ച് സംപ്രേഷണം ചെയ്തിട്ടുമുണ്ട്. ഇതെല്ലാം ഒരുമിച്ച് ലഭിക്കാൻ ഒരു ആപ്പ് തന്നെ സർക്കാർ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.

രാജ്യത്തെ മികച്ച സര്‍ക്കാര്‍ ഓണ്‍ലൈന്‍ എഡൃൂക്കേഷണല്‍ പ്ലാറ്റ്ഫോമിനുള്ള ദേശീയ പുരസ്കാരം ലഭിച്ച (‘ഡിജിറ്റല്‍ ടെക്നോളജി സഭ അവാര്‍ഡ് 2021’ ദേശീയ പുരസ്‌കാരമാണ് ലഭിച്ചത്) ഈ ചാനലിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും വളരെ സിമ്പിൾ ആയി ക്ലാസ് മനസ്സിലാക്കാൻ സാധിക്കുന്ന രൂപത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഈ ക്ലാസുകൾ എല്ലാം ഒരുമിച്ച് ലഭിക്കാൻ വെബ്സൈറ്റിന് പുറമേ, പ്രത്യേകം ആപ്പ് തന്നെ സർക്കാർ നിർമ്മിച്ചിട്ടുണ്ട്.

പലരും പഠിക്കാനായി ബൈജൂസ് പോലുള്ള ആപ്പുകളെ ആശ്രയിക്കുമ്പോൾ, അതിന്റെയൊന്നും ആവശ്യമില്ല എന്നതാണ് സർക്കാർ തയ്യാറാക്കിയ വീഡിയോകളും മറ്റും കാണുമ്പോൾ മനസ്സിലാവുക. വളരെ സിമ്പിൾ ആയ ആർക്കും മനസ്സിലാവുന്ന രൂപത്തിലാണ് ക്ലാസ്സുകൾ തയ്യാറാക്കിയത് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ക്ലാസുകൾ കേൾക്കാൻ ഇപ്പോൾ തന്നെ ആപ്പുകൾ ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റിൽ ആയാലും ആപ്പിലായാലും നിങ്ങളുടെ ക്ലാസും സബ്ജക്ടും സെലക്ട് ചെയ്താൽ മതി. ഒരു വിഷയത്തിൽ പ്രത്യേകം തയ്യാറാക്കിയ വീഡിയോസുകൾ കണ്ടുതന്നെ പഠിക്കാം.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Features in the App

  • Live streaming of KITE VICTERS channel.
  • Easy viewing of Class-wise contents from Pre-Primary to Plus Two
  • Programme Schedule of various classes.
  • Last Year’s First Bell classes can be viewed from the Archives section
  • Faster loading of pages and easy navigation

Post a Comment

أحدث أقدم