ഈ ആപ്പ് ഉണ്ടെങ്കിൽ, എത്ര പഴകിയ ഫോട്ടോകൾക്കും നിറം നൽകാം... ഭംഗിയുള്ളതാക്കാം... ചലിപ്പിക്കാം...


നമ്മെ വിട്ടുപോയ പ്രിയപ്പെട്ടവരെ പലരും ഇപ്പോൾ കാണുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെയാകും., ആ ചിത്രങ്ങൾക്ക് ജീവൻവെച്ചിരുന്നുവെങ്കിൽ എന്ന് തോന്നാറുണ്ടോ?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിശ്ചല ചിത്രങ്ങളെ ചലിപ്പിക്കാൻ കഴിയുന്ന ഡീപ്പ് നൊസ്റ്റാൾജിയ എന്ന സൗകര്യമൊരുക്കുകയാണ് ഓൺലൈൻ ഫാമിലി ട്രീ സേവനമായ മൈ ഹെറിറ്റേജ്. ഈ സംവിധാനത്തിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുഖ ചിത്രങ്ങൾ ചലിപ്പിക്കാൻ സാധിക്കുന്നു. ചിത്രങ്ങൾ തലയാട്ടും, കണ്ണടയ്ക്കും,മുഖം തിരിച്ച് നോക്കും.

മൈ ഹെറിറ്റേജിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഡീപ് നൊസ്റ്റാൾജിയ ഉപയോഗിക്കാവുന്നതാണ്. മുൻകൂട്ടി തയ്യാറാക്കിയ ആനിമേഷനുകളാണ് ചിത്രങ്ങൾ നൽകുന്നത്. ഈ സാങ്കേതിക വിദ്യ പൊതുവ്യക്തികളുടെ ഡീപ്പ് ഫെയ്ക്ക് നിർമ്മിക്കാൻ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് മൈ ഹെറിറ്റേജ് നൽകുന്നുണ്ട്. ഡീപ്പ് നൊസ്റ്റാൾജിയ ഉപയോഗിക്കുന്നതിന് സൗജന്യമായി അക്കൗണ്ട് നിർമ്മിക്കാം. പക്ഷെ സൗജന്യ ഉപയോക്താക്കൾക്ക് പരിമിതമായ ആനിമേഷനുകളാണ് ലഭിക്കുക. പണം നൽകി സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് കൂടുതൽ ആനിമേഷനുകൾ ലഭ്യമാകും.

എന്തായാലും ഈ പുതിയ സംവിധാനം സോഷ്യൽ മീഡിയയിൽ കൗതുകമായിട്ടുണ്ട്. നിരവധി ആളുകളാണ് സ്വയം പരീക്ഷിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുള്ളത്.

പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ നിറമുള്ളതാക്കാനും കേടുവന്ന് തുടങ്ങിയ ചിത്രങ്ങളെ മെച്ചപ്പെടുത്താനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും പേരു വിവരങ്ങളും ശേഖരിക്കാൻ കഴിയുന്നു. കുടുംബ ചരിത്രം രേഖപ്പെടുത്തുന്നതിനുള്ള ഫാമിലി ട്രീ സേവനമാണ് മൈ ഹെറിറ്റേജ് വെബ്സൈറ്റിൽ പ്രധാനം.

ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐ ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

أحدث أقدم