ഇനി ആനവണ്ടി ( KSRTC) യിൽ യാത്ര ചെയ്യാൻ ഓൺലൈനായി ബുക്ക് ചെയ്യാം...

കെഎസ്ആര്‍ടിസി യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ഇനി സീറ്റിനെ കുറിച്ചുള്ള ആശങ്ക വേണ്ട. കെഎസ്ആര്‍ടിസി ആപ്പിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. എൻെറ കെഎസ്ആര്‍ടിസി എന്ന ആപ്പാണ് ഇതിനായി പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ആപ്പ് ഉദ്ഘാടനം ചെയ്തത്.

ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‍ഫോമുകളിൽ ആപ്പ് ലഭ്യമാകും. ഏത് ഓൺലൈൻ പേയ്മെൻറ് സംവിധാനം ഉപയോഗിച്ചും ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാനാകും എന്നതാണ് പ്രധാന സവിശേഷത.

കെഎസ്ആര്‍ടിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഹൈദരാബാദ് കേന്ദ്രമായുള്ള ‘അഭി ബസ്’ എന്ന കമ്പനിയാണ് ഒരുക്കിയിരിക്കുന്നത്. ഇതേ സംവിധാനത്തിന്റെ തന്നെ മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപമാണ് തയാറാക്കിയിരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതർ പറഞ്ഞു. ലോഗിന്‍ ചെയ്തും അല്ലാതെയും ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. ഇതുകൂടാതെ പിഎന്‍ആര്‍ എന്‍ക്വയറി, ടിക്കറ്റ് കാന്‍സലേഷന്‍ സൗകര്യങ്ങളുമുണ്ട്.

 ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐ ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

أحدث أقدم