അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആർക്ക്? എങ്ങനെ അപേക്ഷിക്കാം?

നഗരപ്രദേശങ്ങളില്‍ വസിക്കുന്ന അവിദഗ്ദ്ധ കായിക തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള ഓരോ കുടുംബത്തിലെയും പ്രായപൂർത്തിയായ അംഗങ്ങള്‍ക്ക്, ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസം തൊഴിൽ ഉറപ്പാക്കുകയും അതിലൂടെ കുടുംബങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കുകയുമാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഏറ്റെടുത്തു നടപ്പിലാക്കാവുന്ന എല്ലാ പ്രവൃത്തികളും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലും ഏറ്റെടുക്കാവുന്നതാണ്. നഗരങ്ങളിലെ മാലിന്യ സംസ്കരണവും അനുവദനീയമായ പ്രവൃത്തിയാണ്. കൂടാതെ 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ രണ്ടു കന്നുകാലികളില്‍ കൂടുതലുള്ള, അവശത അനുഭവിക്കുന്ന വിഭാഗത്തില്‍പ്പെടുന്ന ക്ഷീരകര്‍ഷകരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമാവധി 100 ദിവസത്തെവേതനം അയ്യങ്കാളി നഗര തൊഴിലുറപ്പ് ഫണ്ടില്‍നിന്നും നല്‍കുന്നുണ്ട്.

 ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 കേരള സർക്കാർ ഇതിനായി പുറപ്പെടുവിച്ച പിഡിഎഫ് ഫയലിൽ എല്ലാം വ്യക്തമായി കൊടുത്തിട്ടുണ്ട്. അത് വായിക്കുവാൻ മുകളിൽ കൊടുത്ത ലിങ്കിൽ തന്നെ ക്ലിക്ക് ചെയ്തു പേജ് സന്ദർശിച്ചാൽ താഴെ കാണും Guidelines എന്ന ലിങ്ക്. അതിൽ ക്ലിക്ക് ചെയ്യുക.

  അപേക്ഷിക്കുവാൻ വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Post a Comment

Previous Post Next Post