മാസ്‌ക്ഡ് ആധാർ ഉപയോഗിക്കൂ... നിങ്ങളുടെ ആധാർ കാർഡ് സുരക്ഷിതമാക്കൂ...

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ. എന്നിരുന്നാലും, ഒരുപാട് പേർ പല ആവശ്യങ്ങൾക്കാ അവരുടെ ആധാർ വിശദാംശങ്ങൾ പങ്കിടുന്നതിൽ ആശങ്കാകുലരാണ്. നിങ്ങളുടെ ആധാർ കാർഡ് ഡാറ്റയുടെ സുരക്ഷയെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എഐ) 'മാസ്ക്ഡ് ആധാർ' നൽകുന്നതാണ്. ഇതിൽ നിങ്ങളുടെ 12 അക്ക ആധാർ നമ്പർ ഭാഗികമായി മറയ്ക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായിരിക്കും.

നിങ്ങളുടെ ആധാർ നമ്പർ പങ്കിടാൻ ആഗ്രഹിക്കാത്ത സന്ദർഭങ്ങളിൽ ഈ സവിശേഷത പ്രയോജനകരമാണ്. യുഐ‌ഡി‌എഐ വാഗ്ദാനം ചെയ്യുന്ന മാസ്‌ക്ഡ് ആധാർ, യുഐ‌ഡി‌ഐ‌ഐയുടെ വെബ്‌സൈറ്റിൽ നിന്ന് തന്നെ ഇ-ആധാർ കാർഡായി ഡൌൺലോഡ് ചെയ്യാൻ കഴിയും. മാസ്‌ക് ചെയ്ത ആധാർ ഇ-കെവൈസിയിൽ ഉപയോഗിക്കാം, ആധാർ നമ്പർ നൽകേണ്ട ആവശ്യമില്ല.

മാസ്ക് ചെയ്ത ആധാർ കാർഡ് നിങ്ങളുടെ ആധാർ നമ്പറിന്റെ ആദ്യ 8 അക്കങ്ങൾ മറയ്ക്കുകയും, ശേഷിക്കുന്ന 4 അക്കങ്ങൾ ദൃശ്യമാക്കുകയും ചെയ്യും. നിങ്ങളുടെ ആധാറിന്റെ ഈ പതിപ്പ് ഡൌൺലോഡ് ചെയ്യുമ്പോൾ, നിങ്ങളുടെ ഫോട്ടോ, ക്യുആർ കോഡ്, ഡെമോഗ്രാഫിക് വിവരങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ ഇതിൽ അടങ്ങിയിരിക്കും. ഇത് ഡിജിറ്റലായി ഒപ്പിട്ടതാണ്. ഒരു ഐഡന്റിറ്റി പ്രൂഫായി മാത്രം നിങ്ങൾ ആധാർ നൽകേണ്ടയിടത്ത് ഇത് ഉപയോഗിക്കാൻ കഴിയും.

നിങ്ങളുടെ മാസ്ക്ഡ് ആധാർ സർക്കാർ ക്ഷേമപദ്ധതികളായ എൽ‌പി‌ജി സബ്‌സിഡി, പ്രധാൻ മന്ത്രി ഉജ്വല പദ്ധതി എന്നിവയ്‌ക്ക് ഉപയോഗിക്കാൻ കഴിയില്ല. കാരണം ഇവയ്ക്ക് ഗുണഭോക്താക്കളുടെ പൂർണ്ണ ആധാർ വിശദാംശങ്ങൾ ആവശ്യമാണ്.

മാസ്ക്ഡ് ആധാർ കാർഡ് എങ്ങനെ സ്വന്തമാക്കാം

മാസ്ക്ഡ് ആധാർ കാർഡിന്റെ ഗുണങ്ങൾ മനസിലാക്കിയ സ്ഥിതിയ്ക്ക് ഇത് എങ്ങനെ ലഭികും? മാസ്ക്ഡ് ആധാർ എങ്ങനെ സ്വന്തമാക്കാം എന്നറിയാൻ വായിക്കുക.

ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക

 വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

യുഐഡിഎഐ വെബ്സൈറ്റിന്റെ ടാബുകളിൽ നിങ്ങൾക്ക് 'മൈ ആധാർ' ഓപ്ഷൻ കാണാൻ കഴിയും.

ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന്, 'ഡൗൺലോഡ് ആധാർ' ഓപ്ഷൻ തിരഞ്ഞെടുക്കുക.

നിങ്ങളുടെ 12 അക്ക ആധാർ നമ്പർ അല്ലെങ്കിൽ വെർച്വൽ ഐഡി അല്ലെങ്കിൽ എൻറോൾമെന്റ് നമ്പർ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.

അതിന് ശേഷം നിങ്ങൾ ‘മാസ്ക്ഡ് ആധാർ' ഓപ്ഷൻ തിരഞ്ഞെടുക്കണം.
ഇനിപ്പറയുന്ന ഘട്ടത്തിൽ, നിങ്ങൾ ക്യാപ്‌ച കോഡ് വെരിഫൈ ചെയ്യേണ്ടതുണ്ട്.

ശേഷം ഉപയോക്താവിന് ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് 'സെൻഡ് ഒടിപി' ഓപ്ഷനിൽ ടാപ്പ് ചെയ്യാം.

രജിസ്‌റ്റർ ചെയ്‌ത മൊബൈൽ ഫോണിൽ വരുന്ന ഒടിപി സൈറ്റിൽ നൽകിയാൽ മാസ്‌ക് ചെയ്‌ത ആധാർ ഡൗൺലോഡ് ചെയ്യാം.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post