നമ്മളെല്ലാവരും പലപ്പോഴും ഒരു പ്രധാന രേഖയായി ഉപയോഗിക്കുന്ന വസ്തുവാണ് നമ്മുടെ SSLC സർട്ടിഫിക്കറ്റ്. എന്നിരുന്നാൽ കൂടി പലപ്പോഴും പല തരത്തിൽ ഉള്ള തെറ്റുകൾ SSLC സർട്ടിഫിക്കറ്റിൽ വരുത്താറുണ്ട്. എന്നാൽ ഇത്തരത്തിൽ തെറ്റ് വന്നുകഴിഞ്ഞാൽ അത് തിരുത്താൻ വളരെയധികം പ്രയാസമാണ് എന്നതുകൊണ്ടുതന്നെ പലപ്പോഴും ആരും അത് തിരുത്താൻ ശ്രമിക്കാറുമില്ല. എന്നാലിനി വളരെ എളുപ്പത്തിൽ ഇത്തരത്തിൽ സംഭവിക്കുന്ന ചെറിയ തെറ്റുകൾ ഓൺലൈനായി തന്നെ തിരുത്താവുന്നതാണ്. എങ്ങിനെയാണ് ഇത്തരത്തിലുള്ള തെറ്റുകൾ തിരുത്തുന്നത് എന്ന് നോക്കാം.
അപേക്ഷിക്കേണ്ട രൂപം താഴെ വിവരിക്കുന്നു
Step 1: ആദ്യമായി ബ്രൗസർ ഓപ്പൺ ചെയ്യുക. www.keralapareekshabhavan.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
Step 2: ഇപ്പോൾ നിങ്ങൾ എസ്എസ്എൽസി എക്സാമിനേഷൻ ഓഫ് കേരള എന്ന ഒരു പേജിൽ എത്തിച്ചേരുന്നതാണ്.ഇവിടെ നിങ്ങൾക്ക് SSLC പേജിൽ തിരുത്തുകൾ ആവശ്യമാണ് എങ്കിൽ താഴെയായി അപ്ലിക്കേഷൻ ഫോം എന്ന് കാണുന്ന കാണുന്ന ഭാഗത്ത് other corrections എന്ന് സെലക്ട് ചെയ്തു കൊടുക്കുക. Step 3: അപ്പോൾ നിങ്ങൾക്ക് വരുന്ന ഫോമിൽ ഡേറ്റ് ഓഫ് ബർത്ത് ക്വാളിഫിക്കേഷൻ എന്നിവ മാറ്റാൻ പറ്റാത്ത രീതിയിലൊരു ആപ്ലിക്കേഷൻ ഫോം ലഭിക്കുന്നതാണ്.താഴെയായി കറക്റ്റ് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് കാണാവുന്നതാണ്.
ഇതിൽ നിങ്ങൾക്ക് കറക്ഷൻ ആവശ്യമായിട്ടുള്ള സ്ഥലങ്ങളിലെല്ലാം ടിക്ക് മാർക്ക് ചെയ്തു കൊടുക്കുക.താഴെ എഡ്യൂക്കേഷണൽ ഡിസ്ട്രിക്ട്,നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ എന്നിവയും enter ചെയ്തു കൊടുക്കുക.അതിനു താഴെയായി നെയിം ഓഫ് അപ്ലികന്റ്, രജിസ്ട്രേഷൻ നമ്പർ എന്നിങ്ങനെ എല്ലാ വിവരങ്ങളും ഫിൽ ചെയ്തു കൊടുക്കേണ്ടതാണ്.
Step 4: ഇതിനു താഴെയായി ഒരു Declaration കാണാവുന്നതാണ്. ഇവിടെ നിങ്ങൾ 18 വയസ്സ് പൂർത്തിയായ വ്യക്തിയാണെങ്കിൽ നിങ്ങളുടെ പേരും ഒപ്പും, ഇതുപോലെ നിങ്ങളുടെ പ്രായം 18 വയസ്സിന് താഴെയാണ് എങ്കിൽ നിങ്ങളുടെ ഗാർഡിയന്റെ പേരും,ഒപ്പും ആണ് നൽകേണ്ടത്.
Step 5:താഴെയായി Certificate എന്ന് കൊടുത്ത ഭാഗത്ത് നിങ്ങൾ ഏത് സ്കൂളിലാണ് പഠിച്ചത് അവിടെയുള്ള ഹെഡ്മിസ്ട്രസ്ന്റെ സൈൻ ഓഫീസ് സീൽ എന്നിവ നിർബന്ധമായും കൊടുക്കേണ്ടതാണ്.
Step 6:താഴെ instructions എന്ന ഒരു ലിസ്റ്റ് കാണാവുന്നതാണ്.ഇവിടെ നിങ്ങൾക്ക് എസ്എസ്എൽസി സർട്ടിഫിക്കറ്റ് തിരുത്താൻ ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടായിരിക്കും.ഇത്തരത്തിൽ നിങ്ങൾ അപേക്ഷിക്കുമ്പോൾ സബ്മിറ്റ് ചെയ്യേണ്ട കാര്യങ്ങൾ (1)SSLC book (2)photocopy of admission attestted by HM (3) chalan എന്നിവ കൂടാതെ നിങ്ങൾ തിരുത്താൻ ഉദ്ദേശിക്കുന്ന ഭാഗത്തിന് ആവശ്യമായ രേഖകൾ എന്നിവയാണ്.
എല്ലാ രേഖകളും കൃത്യമായി സബ്മിറ്റ് ചെയ്തില്ല എങ്കിൽ ആപ്ലിക്കേഷൻ റിജക്റ്റ് ആവുന്നതാണ്. എല്ലാം വെരിഫൈ ചെയ്ത ശേഷം സബ്മിറ്റ് ചെയ്യാവുന്നതാണ്. കൂടുതൽ പേരിലേക്ക് ഈ വിവരം ഷെയർ ചെയ്യുക.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق