എല്ലാ സാന്പത്തിക ഇടപാടുകള്‍ക്കും ആവശ്യ രേഖയായി പാന്‍കാര്‍ഡ് മാറിക്കഴിഞ്ഞു. ആധാര്‍ കാര്‍ഡുണ്ടെങ്കില്‍ ഒരുപരിധിവരെ എല്ലാ ഇടപാടുകളും എളുപ്പത്തില്‍ നടത്താമെങ്കില്‍ പാന്‍കാര്‍ഡ് നിങ്ങളുടെ ഇടപാടുകളെ കൂടുതല്‍ സുരക്ഷിതവുമാക്കുന്നു.
ഇപ്പോള്‍ അപേക്ഷിക്കുന്ന ഉടൻ തന്നെ പാൻ കാർഡ് ലഭിക്കുന്ന തൽക്ഷണ ഇ-പാൻ സേവനം ആദായ നികുതി വകുപ്പ് ആരംഭിച്ചിരിക്കുകയാണ്. നേരത്തെ പാൻ കാർഡിന് അപേക്ഷിച്ചാൽ ചുരുങ്ങിയത് 15 ദിവസം എങ്കിലും കാത്തിരുന്നാൽ മാത്രമേ പാൻ കാർഡ് ലഭിക്കുമായിരുന്നുള്ളൂ. പുതിയ സേവനം ഉപയോഗിച്ച് എങ്ങനെ പാൻ കാർഡ് നേടാം എന്ന് നോക്കാം...
📌 ആദ്യമായി പാൻകാർഡ് അപ്ലൈ ചെയ്യാൻ വെബ്സൈറ്റ് സന്ദർശിക്കേണ്ട തുണ്ട്. ഇന്ത്യയിൽ ഉള്ളവരാണെങ്കിൽ പാൻ കാർഡിന് അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യക്ക് പുറത്തുള്ള വ്യക്തിയാണെങ്കിൽ പാൻ കാർഡിന് അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
📌 തുടർന്ന് വരുന്ന പേജിൽ "Apply for new PAN card എന്ന ഓപ്ഷനിൽ ക്ലിക്കു ചെയ്യുക.
📌 അതിനുശേഷം തൽക്ഷണ ഇപാൻ ലഭിക്കുന്നതിന് "ഡിജിറ്റൽ മോഡ്" തിരഞ്ഞെടുക്കുക.
📌 ഡിജിറ്റൽ മോഡിൽ, അപേക്ഷകർ ഫിസിക്കൽ കോപ്പി സമർപ്പിക്കേണ്ടതില്ല, എന്നാലും ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-സിഗ്നേച്ചർ അല്ലെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് അപേക്ഷാ ഫോമിൽ ഒപ്പ് നൽകേണ്ടതുണ്ട്.
📌 നിങ്ങളുടെ ആധാർ കാർഡ് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. കാരണം, ഇ-കെവൈസി നടത്തുന്നതിന് ആധാറിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒടിപി അയക്കുന്നതാണ്. എങ്കിൽ മാത്രമേ തുടർന്നുള്ള നടപടികൾ പൂർത്തീകരിക്കാൻ കഴിയൂ...
📌 ആധാര്‍ വഴിയുള്ള അപേക്ഷയായതിനാല്‍ ജനനത്തീയതി, വിലാസ തെളിവുകൾ എന്നിവ പോലുള്ള രേഖകളൊന്നും ഇ-പാനിന് വേണ്ടി സമർപ്പിക്കേണ്ടതില്ല. എന്നിരുന്നാലും, അപേക്ഷന്റെ ഒപ്പിൻറെ ഡിജിറ്റൽ കോപ്പി ആവശ്യമാണ്. ഏറ്റവും പുതിയ ഒരു ഫോട്ടോയും അപ്ലോഡു ചെയ്യേണ്ടതുണ്ട്.
പാൻ കാർഡിന് അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ അപേക്ഷകന് സാധാരണ പാൻ കാർഡ്, അല്ലെങ്കിൽ ഇ-പാൻ കാർഡ് ഇവ തിരഞ്ഞെടുക്കാൻ ഓപ്ഷൻ ഉണ്ട്. നിങ്ങൾക്ക് ഇ-പാനിനൊപ്പം ഫിസിക്കൽ പാൻ കാർഡ് കൂടി ആവശ്യമുണ്ടെങ്കിൽ, രണ്ടിനും അപേക്ഷിക്കാവുന്നതാണ്. രണ്ടിനും ചാർജ് ഈടാക്കുന്നതാണ്. ഇ-പാൻ കാർഡ് പ്രിന്റ് എടുത്തും ഉപയോഗിക്കാം.
പാൻ കാർഡിലെ തെറ്റുകൾ തിരുത്താൻ ആണ് എങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിൽ ഉള്ളവരാണെങ്കിൽ പാൻ കാർഡിന് അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യക്ക് പുറത്തുള്ള വ്യക്തിയാണെങ്കിൽ പാൻ കാർഡിന് അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാൻ കാർഡിലെ തെറ്റുകൾ തിരുത്താൻ ആണ് എങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق