അന്താരാഷ്ട്രതലത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുളള ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയേതര, പ്രത്യേക ഏജൻസിയാണ് ലോകാരോഗ്യസംഘടന അഥവാ World Health Organization. സ്വിറ്റ്സർലന്റിലെ ജനീവയിലാണ് സംഘടനയുടെ ആസ്ഥാനം. ഇപ്പോഴത്തെ അധ്യക്ഷൻ ഡോ.ടെഡ്രോസ് ആദാനോം (Dr. Tedros Adhanom) ആണ്. 193 അംഗരാജ്യങ്ങളുള്ള ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക ഭാഷകൾ ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, ചൈനീസ്, അറബിക് എന്നിവയാണ്.
ഉത്ഭവം
സർവ്വരാജ്യസഖ്യ (League of Nations) ത്തിന്റെ ആരോഗ്യ ഏജൻസിയായിരുന്ന ആരോഗ്യസംഘടന(Health Organization) യുടെ പിന്തുടർച്ചയായാണ് ലോകാരോഗ്യസംഘടന നിലവിൽ വന്നത്. റിനെ സാൻഡ് (റിനെ Sand ) അധ്യക്ഷനായുള്ള സമിതി 1946ൽ ഉണ്ടാക്കിയ കരട് ഭരണഘടന, ആ വർഷം തന്നെ ന്യൂയോർക്കിൽ 51 രാജ്യങ്ങൾ ഉൾക്കൊണ്ട അന്തർദേശീയ ആരോഗ്യ സമ്മേളനം (International Health Conference) അംഗീകരിച്ചു. 1948 ഏപ്രിൽ 7-ന് ആണ് ലോകാരോഗ്യസംഘടന രൂപവത്കരിക്കപ്പെട്ടത്. ഏപ്രിൽ 7 ലോകാരോഗ്യ ദിനമാണ്. ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയാണ് ഈ ദിനം പ്രഘോഷിക്കപ്പെടുന്നത്.
ലക്ഷ്യം
ഏവർക്കും മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാക്കുക എന്നതാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം.
ഇനി മുതൽ നിങ്ങൾക്ക് ലോകാരോഗ്യസംഘടനയുടെ എല്ലാ വിവരങ്ങളും അറിയാൻ WHO തന്നെ തയ്യാറാക്കിയ ആപ്പിലൂടെ സാധിക്കുന്നതാണ്.
About This App
The official World Health Organization Information App.
Have the latest health information at your fingertips with the official World Health Organization Information App. This app displays the latest news, events, features and breaking updates on outbreaks.
WHO works worldwide to promote health, keep the world safe, and serve the vulnerable.
Our goal is to ensure that a billion more people have universal health coverage, to protect a billion more people from health emergencies, and provide a further billion people with better health and well-being.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment