കുറ്റവാളികൾക്കും ഇരകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കേരള സർക്കാർ നൽകുന്ന ധനസഹായങ്ങളും സേവനങ്ങളും

കുറ്റകൃത്യങ്ങളില്‍ നിന്നും ഒരു സമൂഹത്തെ മോചിപ്പിക്കാനും കുറ്റകൃത്യങ്ങള്‍ ഇല്ലായ്മ ചെയ്യാനും വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര സംവിധാനങ്ങളുടെ സഹായത്തോടെയുള്ള ഇടപെടലാണ് ‘സാമൂഹ്യ പ്രതിരോധം’ അഥവാ ‘സോഷ്യല്‍ ഡിഫന്‍സ്’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ഒരു സമൂഹത്തിന്റെ തകര്‍ച്ചയെയാണ് കാണിക്കുന്നത്. കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയണമെങ്കില്‍ സാമൂഹ്യനീതിയിലും സമത്വത്തിലും അധിഷ്ഠിതമായ സമൂഹം രൂപപ്പെടേണ്ടതുണ്ട്.  

കഠിന ശിക്ഷ കുറ്റകൃത്യത്തിന്റെ എണ്ണം കുറക്കുമെന്ന പൊതുബോധം നിലവിലുണ്ടെങ്കിലും ആധുനിക സാമൂഹ്യശാസ്ത്ര-മന:ശാസ്ത്ര സമീപനങ്ങള്‍ ഇതിനെ അംഗീകരിക്കുന്നില്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതിയും, മെച്ചപ്പെട്ടതും അന്തസ്സോടെ ജീവിക്കാനുതകുന്നതുമായ ജീവിത സാഹചര്യങ്ങളും രൂപപ്പെടുമ്പോള്‍ കുറ്റകൃത്യങ്ങളും സാമൂഹ്യ വിരുദ്ധ മനോഭാവങ്ങളും കുറയുകയും കാലക്രമേണ നാമമാത്രമായി തീരുകയും ചെയ്യും എന്നാണ് ആധുനിക മതം. സമൂഹത്തിന്‍റെ താഴെക്കിടയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സമഗ്രമായ ഇടപെടലിലൂടെയാണ് സാമൂഹ്യനീതിയിലധിഷ്ഠിതമായ ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ കഴിയുക.

ഭിക്ഷയാചിക്കുന്നവര്‍, മനുഷ്യക്കടത്തിന് വിധേയമാവുന്നവര്‍, ജയിലില്‍ നിന്നും മറ്റ് തെറ്റു തിരുത്തല്‍ കേന്ദ്രങ്ങളില്‍ നിന്നും പുറത്തിറങ്ങുന്നവര്‍, ലഹരിക്കടിമയായിത്തീര്‍ന്നവര്‍, വിവിധ കുറ്റകൃത്യങ്ങള്‍ക്കിരയാവുന്നവര്‍, ആദ്യ കുറ്റവാളികള്‍, നല്ലനടപ്പ് ജാമ്യത്തില്‍ കഴിയുന്നവര്‍, ആത്മാഭിമാനം നഷ്ടപ്പെട്ട് ജീവിക്കുന്ന വിവിധ വിഭാഗങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ ജീവിതം തള്ളിനീക്കുന്നവരും അവരുടെ കുടുംബങ്ങളും പ്രത്യേക സാമൂഹ്യ പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടേണ്ടതുണ്ട്.

 കേരള സർക്കാർ നൽകുന്ന സ്കീമുകളെ കുറിച്ച് അറിയാനും അപേക്ഷിക്കാനും ചുവടെ നൽകിയ ഓരോന്നിലും ക്ലിക്ക് ചെയ്താൽ മതി.

സ്കീമുകൾ

ജീവനം- സ്വയം തൊഴില്‍ പുനരധിവാസ പദ്ധതി
തടവുകാരുടെ പെണ്മക്കള്‍ക്കുള്ള വിവാഹ ധനസഹായം
മാനസികരോഗം ഭേദമായ തടവുകാര്‍ക്കുള്ള പുനരധിവാസ പദ്ധതി
തണലിടം പ്രൊബേഷന്‍ ഹോം
നേര്‍വഴി-പ്രൊബേഷനും ആഫ്റ്റര്‍ കെയറും ആധുനികവല്‍ക്കരിച്ച് ശക്തിപ്പെടുത്തല്‍
അതിക്രമത്തിനിരയായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതി
മുന്‍ കുറ്റവാളികള്‍, പ്രൊബേഷണര്‍ എന്നിവര്‍ക്കായുളള ധനസഹായ പദ്ധതി
ജയില്‍ തടവുകാരുടെ കുട്ടികള്‍ക്കുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ ധനസഹായ പദ്ധതി
തടവുകാരുടെ ആശ്രിതര്‍ക്ക് സ്വയം തൊഴില്‍ ധനസഹായ പദ്ധതി
ജയില്‍ തടവുകാരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതി

Post a Comment

أحدث أقدم