വൈദ്യുതി സംബന്ധമായ എല്ലാ പരാതികൾക്കും സേവനങ്ങൾക്കും കെ എസ് ഇ ബി യുടെ കസ്റ്റമർ സർവീസ് സെന്റർ ഉപഭോക്താക്കളുടെ എല്ലാ വിധ പരാതികളും സ്വീകരിക്കുന്നു. വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം, ട്രാൻസ്ഫോർമർ പ്രശ്നം, വൈദ്യുതി ലൈൻ മാറ്റൽ,പോസ്റ്റ് മാറ്റൽ, മീറ്റർ പ്രശ്നങ്ങൾ, ബില്ലുമായി ബന്ധപ്പെട്ട പരാതി, വൈദ്യുതി അപകടം, വൈദ്യുതി മോഷണം, ഓൺലൈൻ പേയ്മെന്റ് പരാതികൾ എന്നിവ പരിഹരിക്കുവാൻ സഹായകമാണ് ഈ സെന്റർ.
ഫോൺ കോളിലൂടെ പരാതി അറിയിക്കാം...
കെ എസ് ഇ ബിയുടെ ടോൾഫ്രീ കസ്റ്റമർകെയർ നമ്പരാണ്1912 . വൈദ്യുതി സംബന്ധമായ പരാതികൾ അറിയിക്കാനും വിവരങ്ങൾ അറിയാനും അവധികളില്ലാതെ 24 മണിക്കൂറും ഈ നമ്പരിലേക്ക് വിളിക്കാം.
വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ ഓട്ടോമാറ്റിക്കായി രജിസ്റ്റർ ചെയ്യാൻ 1912 ഡയൽ ചെയ്ത് കോൾ കണക്ടാവുമ്പോൾ ഭാഷ തെരഞ്ഞെടുത്തതിനുശേഷം 1 ഡയൽ ചെയ്യുക. തുടർന്ന് താങ്കളുടെ 13 അക്ക കൺസ്യൂമർ നമ്പർ നൽകി പരാതി രേഖപ്പെടുത്താവുന്നതാണ്.
കസ്റ്റമർകെയർ ഉദ്യോഗസ്ഥനുമായി സംസാരിക്കാൻ കോൾ കണക്റ്റായ ഉടൻ 19 ഡയൽ ചെയ്യുക. 1912 മുഖേന 'വൈദ്യുതി ഇല്ല (No Power)' എന്ന പരാതി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യുന്ന വിധം ഒരു ഫോൺ നമ്പറിൽ നിന്ന് ആദ്യമായി പരാതി രജിസ്റ്റർ ചെയ്യുന്നതിന്1912 ഡയൽ ചെയ്യുക.ശബ്ദസന്ദേശം കേട്ടുതുടങ്ങുമ്പോൾ 11 ഡയൽ ചെയ്യുക.
13 അക്ക കൺസ്യൂമർ നമ്പർ രേഖപ്പെടുത്തുക.വീണ്ടും 11 ഡയൽ ചെയ്യുന്നതോടെ പരാതി രജിസ്റ്റർ ആവുന്നു. ഒരു ഫോൺ നമ്പറിൽ നിന്ന് ഏറ്റവും ഒടുവിൽ IVRS മുഖേന പരാതി രജിസ്റ്റർ ചെയ്ത കൺസ്യൂമർ നമ്പറിൽ വീണ്ടും പരാതി രജിസ്റ്റർ ചെയ്യാൻ 1912 ഡയൽ ചെയ്യുക. ശബ്ദസന്ദേശം കേട്ടുതുടങ്ങുമ്പോൾ 11 ഡയൽ ചെയ്യുക.
കൺസ്യൂമർ നമ്പർ കേൾക്കുക. വീണ്ടും 11 ഡയൽ ചെയ്യുക. ഒരു ഫോൺ നമ്പറിൽ നിന്ന് അവസാനം പരാതി രജിസ്റ്റർ ചെയ്ത കൺസ്യൂമർ നമ്പറിൽ നിന്ന് വ്യത്യസ്‌തമായി മറ്റൊരു കൺസ്യൂമർ നമ്പറിന്റെ പരാതി രജിസ്റ്റർ ചെയ്യാൻ 1912 ഡയൽ ചെയ്യുക.ശബ്ദസന്ദേശം കേട്ടുതുടങ്ങുമ്പോൾ 11 ഡയൽ ചെയ്യുക. കൺസ്യൂമർ നമ്പർ കേൾക്കുക. 0 ഡയൽ ചെയ്ത് പുതിയ കൺസ്യൂമർ നമ്പർ ഡയൽ ചെയ്യുക. ശേഷം 11 ഡയൽ ചെയ്യുക.
ഇങ്ങനെ രജിസ്റ്റർ ചെയ്യുന്ന പരാതികൾ ഓൺലൈൻ സംവിധാനത്തിലൂടെ ബന്ധപ്പെട്ട സെക്ഷൻ ഓഫീസിലെത്തുകയും അവിടെ പരാതി പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യുന്നു . ഇത്തരത്തിൽ പരാതികൾ രജിസ്റ്റർ ചെയ്യുമ്പോഴും പരിഹരിക്കുമ്പൊഴും ഉപഭോക്താവിന് എസ് എം എസ് ലഭിക്കുന്നു.
1912 ൽ നിന്നു ലഭിക്കുന്ന സേവനങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും പരാതികൾക്കും ബന്ധപ്പെടേണ്ട നമ്പർ :
കാള്‍സെന്റര്‍ മാനേജര്‍ :9496012400 വൈദ്യുതി സംബന്ധമായ അപകടങ്ങളും മറ്റു അടിയന്തിര സാഹചര്യങ്ങളും അറിയിക്കുന്നതിന് 9496010101 എന്ന പ്രത്യേക എമർജൻസി നമ്പറിലേക്ക് വിളിക്കാവുന്നതാണ്.
പരാതികൾ WhatsApp ലൂടെയും അറിയിക്കാം...
പരാതികൾ WhatsApp വഴിയും രജിസ്റ്റർ ചെയ്യാം. ഫോൺ ചെയ്തോ SMS ലൂടെയോ ഈ നമ്പറിൽ പരാതികൾ സ്വീകരിക്കില്ല.
വാട്സാപ്പിലൂടെ പരാതിപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വെബ്സൈറ്റിലൂടെയും പരാതി അറിയിക്കാം...
പരാതികൾ വെബ്സൈറ്റ് വഴിയും അറിയിക്കാം. തെരുവ് വിളക്ക് പ്രശ്നം, വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം, ട്രാൻസ്ഫോർമർ പ്രശ്നം, വൈദ്യുതി ലൈൻ മാറ്റൽ,പോസ്റ്റ് മാറ്റൽ, മീറ്റർ പ്രശ്നങ്ങൾ, ബില്ലുമായി ബന്ധപ്പെട്ട പരാതി, വൈദ്യുതി അപകടം, ഓൺലൈൻ പേയ്മെന്റ് പരാതികൾ എന്നിവ പരിഹരിക്കുവാൻ ഈ വെബ്സൈറ്റിലൂടെ സാധിക്കുന്നതാണ്. നമ്മൾ നൽകിയ പരാതിയുടെ സ്റ്റാറ്റസ് അറിയാനും സാധിക്കുന്നതാണ്.
ഓൺലൈനായി വെബ്സൈറ്റ് മുഖേന പരാതിപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നൽകിയ പരാതിയുടെ സ്റ്റാറ്റസ് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment