ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും പണമിടപാടുകള്‍ നടത്തുന്നതിനും പാന്‍ നമ്ബര്‍ ആവശ്യമാണ്.
സാധാരണയായി 18 വയസിന് ശേഷമാണ് പാന്‍ കാര്‍ഡ് ലഭിക്കുക. എന്നാല്‍, 18 വയസിന് താഴെ പ്രായമുള്ളവര്‍ക്കും സ്വന്തം പേരില്‍ പാന്‍ കാര്‍ഡ് ഉണ്ടാക്കാന്‍ സാധിക്കും. അതിനായി ചില പ്രത്യേക നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
18 വയസ്സിന് താഴെയുള്ളവര്‍ക്ക് പാന്‍ കാര്‍ഡ് ലഭ്യമാക്കാന്‍ ഓര്‍ക്കേണ്ട പ്രധാന കാര്യം പ്രായപൂര്‍ത്തിയാകാത്ത ആര്‍ക്കും പാന്‍ കാര്‍ഡിന് നേരിട്ട് അപേക്ഷിക്കാന്‍ കഴിയില്ല എന്നുള്ളതാണ്. ഇതിനായി കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് അവരുടെ പേരില്‍ അപേക്ഷിക്കാം. അതായത് മാതാപിതാക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ നല്കി കുട്ടികളുടെ പേരില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാം.
18 വയസ്സിന് താഴെയുള്ളവര്‍ക്ക് പാന്‍ കാര്‍ഡ് ലഭിക്കാന്‍ ചെയ്യേണ്ടത് എന്താണ്?
** പാന്‍ കാര്‍ഡിനായി ഓണലൈന് അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി ആദ്യം NSDL -ന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വെവെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Or
പാൻ കാർഡ് സർവീസിന് മാത്രമായി തയ്യാറാക്കിയ വെബ്സൈറ്റ് സന്ദർശിച്ചും അപേക്ഷിക്കാവുന്നതാണ്.
വെവെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
** ശരിയായ കാറ്റഗറി തിരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങള്‍ നല്‍കുക.
** തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്തയാളുടെ പ്രായത്തിന്റെ തെളിവും മാതാപിതാക്കളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാനപ്പെട്ട രേഖകളും അപ്ലോഡ് ചെയ്യുക.
** അപേക്ഷകന് പ്രായപൂര്‍ത്തിയാകാത്തയാള്‍ ആയതിനാല്‍ ഈ സമയത്ത്, മാതാപിതാക്കളുടെ ഒപ്പ് അപ്ലോഡ് ചെയ്യുക.
** 107 രൂപ ഫീസടച്ച് ഫോം സബ്മിറ്റ് ചെയ്യുക
** ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു രസീത് നമ്ബര്‍ ലഭിക്കും. ഈ നമ്ബര്‍ ഉപയോഗിച്ച് നിങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. അതിനാല്‍ ഈ നമ്ബര്‍ സൂക്ഷിക്കേണ്ടത് ആവശ്യമാണ്.
** അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഒരു ഇ-മെയില്‍ ലഭിക്കും.
** വെരിഫിക്കേഷന് ശേഷം 15 ദിവസത്തിന് ശേഷം നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ലഭിക്കും.
18 വയസ്സിന് താഴെയുള്ളവര്‍ക്ക് പാന്‍ കാര്‍ഡ് ലഭിക്കാന്‍ ഏതൊക്കെ രേഖകള്‍ ആവശ്യമാണ്?
പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിന് നിരവധി രേഖകള്‍ ആവശ്യമാണ്.
1. പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മാതാപിതാക്കളുടെ മേല്‍വിലാസവും തിരിച്ചറിയല്‍ രേഖയും ആവശ്യമാണ്.
2. അപേക്ഷകന്റെ വിലാസവും തിരിച്ചറിയല്‍ രേഖയും ആവശ്യമാണ്.
3. ഇതോടൊപ്പം, പ്രായപൂര്‍ത്തിയാകാത്തയാളുടെ രക്ഷിതാവ് ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി തുടങ്ങിയ ഏതെങ്കിലും രേഖ, തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്.
4. ഇതോടൊപ്പം തന്നെ മേല്‍വിലാസ തെളിവിനായി ആധാര്‍ കാര്‍ഡ്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, വസ്തു രജിസ്ട്രേഷന് രേഖ അല്ലെങ്കില്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സമര്‍പ്പിക്കണം.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും പാന്‍ കാര്‍ഡ് ആവശ്യമായി വരാറുണ്ട്. കുട്ടികള്‍ സ്വയം സമ്ബാദിക്കുമ്ബോള്, അല്ലെങ്കില്‍ നിങ്ങളുടെ കുട്ടി നിങ്ങളുടെ സമ്ബാദ്യത്തിന്റെ നോമിനി ആകണമെങ്കില്‍ അല്ലെങ്കില്‍ കുട്ടിയുടെ പേരില്‍ നിക്ഷേപം നടത്തുന്ന അവസരത്തില്‍ കുട്ടികള്‍ക്ക് പാന്‍ കാര്‍ഡ് ആവശ്യമായി വരും.
NSDL -ന്റെ വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Or
പാൻ കാർഡ് സർവീസിന് മാത്രമായി തയ്യാറാക്കിയ വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment