തമാശക്കെങ്കിലും നമ്മളിൽ പലരും പറയാറുണ്ട് ആധാർ കാർഡിലെ സ്വന്തം ഫോട്ടോ കണ്ടാൽ അത് താൻ തന്നെയോ എന്ന സംശയമുണ്ടാകും എന്ന്. ശരിയാണ്, പലരുടെയും ആധാർ കാർഡിലെ ഫോട്ടോ കൃത്യതയുള്ളതല്ല. ചിലരുടേത് വർഷങ്ങൾക്ക് മുൻപ് എടുത്ത ഫോട്ടോയായിരിക്കും. യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന 12 അക്ക നമ്പറുള്ള ആധാർ കാർഡിൽ ഐറിസ് സ്കാൻ, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിശദാംശങ്ങളും ഒപ്പം വ്യക്തിയുടെ ഫോട്ടോയും കൃത്യമായ ഇടവേളകളിൽ പുതുക്കേണ്ടതാണ്.
എങ്ങനെയാണ് ആധാർ കാർഡിലെ ഫോട്ടോ പുതുക്കേണ്ടത് എന്ന ധാരണയില്ലാത്തതാണ് നമ്മളിൽ പലരും ഇക്കാര്യം പിന്നെ, പിന്നെ എന്ന് പറഞ്ഞ് നീട്ടിവയ്ക്കാൻ കാരണം. ആധാർ കാർഡിന്റെ വിലാസവും ഫോൺ നമ്പറും പോലുള്ള വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാമെങ്കിലും, ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിന് ആധാർ എൻറോൾമെന്റ് സെന്ററിൽ പോകേണ്ടതുണ്ട്.
ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ താഴെ പറയുന്നതുപോലെ ചെയ്യുക.
☛
യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ആധാർ എൻറോൾമെന്റ് ഫോം ഡൗൺലോഡ്
ചെയ്യുക.
ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ആധാർ എൻറോൾമെന്റ് ഫോം പ്രിന്റ് ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
☛
ഈ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിച്ച് അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ/
ആധാർ സേവാ കേന്ദ്രം കണ്ടെത്തുക.
തൊട്ടടുത്തുള്ളത്ഏതാണെന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
☛ നിങ്ങളുടെ അപേക്ഷ ആധാർ എൻറോൾമെന്റ് എക്സിക്യൂട്ടീവിന് സമർപ്പിക്കുക.
☛ നിങ്ങളുടെ പുതിയ ഫോട്ടോ ആധാർ എൻറോൾമെന്റ് സെന്റർ/ ആധാർ സേവാ കേന്ദ്രത്തിലെ എക്സിക്യൂട്ടീവ് എടുക്കും.
☛ ഫോട്ടോ പുതുക്കുന്നതിനുള്ള ഫീസായി ജിഎസ്ടി സഹിതം 25 രൂപ ഫീസ് നൽകേണ്ടതുണ്ട്.
☛ എക്‌സിക്യുട്ടീവ് നിങ്ങൾക്ക് അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പർ (URN) സഹിതമുള്ള ഒരു അക്‌നോളജ്‌മെന്റ് സ്ലിപ്പ് തരും.
☛ യുഐഡിഎഐയുടെ വെബ്സൈറ്റിൽ ഓൺലൈനായി നിങ്ങളുടെ ആധാർ കാർഡ് അപ്ഡേഷന്റെ നില പരിശോധിക്കാൻ നിങ്ങൾക്ക് യുആർഎൻ നമ്പർ ഉപയോഗിക്കാം.
☛
ഫോട്ടോ വിജയകരമായി അപ്‌ഡേറ്റുചെയ്‌തു എന്ന സ്ഥിരീകരണം വന്നാൽ നിങ്ങൾക്ക്
പുതിയ പകർപ്പ് ഡൗൺലോഡ് ചെയ്യാം അല്ലെങ്കിൽ യുഐഡിഎഐയുടെ പോർട്ടലിൽ നിന്ന്
ഒരു ഫിസിക്കൽ കാർഡ് ഓർഡർ ചെയ്യാം.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق