ലൈഫ് മിഷൻ ( സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി ) പദ്ധതിയുടെ ലക്ഷ്യം എന്ത്? ആർക്കെല്ലാമാണ് ലഭിക്കുക? എങ്ങനെയാണ് അപേക്ഷിക്കുക?

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 4.32 ലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ട്. ഇതില്‍ തന്നെ 1.58 ലക്ഷം പേര്‍ ഭൂരഹിതരാണ്.

സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളില്‍ പെടുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. ഭൂമിവിലയുടെ വര്‍ദ്ധനവും, ഭവനനിര്‍മാണച്ചെലവിലുണ്ടായ കുതിച്ചുകയറ്റവുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് ഇടയാക്കിയത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വെച്ചു കൊടുക്കുവാനും തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദൗത്യമാണ് ലൈഫ് (LIFE – Livelihood, Inclusion, Financial Empowerment) മിഷന്‍.

സാമ്പത്തിക സേവനങ്ങൾ ഉൾപ്പടെയുള്ള എല്ലാ സാമൂഹികക്ഷേമ പദ്ധതികളുടെയും പ്രയോജനം ഗുണഭോക്താക്കളില്‍ കേന്ദ്രീകരിക്കാനുതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്നതും ഈ ദൗത്യത്തിന്റെ ഉദ്ദേശങ്ങളില്‍ പെടുന്നു.

 ഇതുമായി ബന്ധപ്പെട്ട് ഏല്ലാ വിവരങ്ങളും അറിയുവാൻ കേരള സർക്കാരിന്റെ ലൈഫ് മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക.

 വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

أحدث أقدم