കറണ്ട് ബിൽ എത്രയാണെന്ന് അറിയാം... ഓൺലൈനായി അടയ്ക്കാം....

കേരളത്തിലെ ഇലക്ട്രിസിറ്റി സംവിധാനം നിയന്ത്രിക്കുന്നത് കെഎസ്ഇബിയാണ്. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ബില്ലുകൾ ഓൺലൈൻ ആയി അടയ്ക്കാവുന്ന സംവിധാനം നൽകുന്നുണ്ട്. പ്രധാനപ്പെട്ട എല്ലാ യുപിഐ ആപ്പുകളിലും ബില്ലുകൾ അടയ്ക്കാനുള്ള സൌകര്യം ഒരുക്കുന്നുണ്ട്. ബില്ലിങ് തുക എത്രയാണെന്ന് കൃത്യമായി അറിയാനും അവ അടയ്ക്കാനും സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേക. എങ്ങനെയാണ് യുപിഐ ആപ്പുകൾ ഉപയോഗിച്ച് വൈദ്യുതി ബിൽ എത്രയാണെന്ന് പരിശോധിക്കുന്നത് എന്നും ബിൽ അടയ്ക്കേണ്ടത് എന്നും നോക്കാം. ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ആപ്പുകളിലെല്ലാം ഇതിനുള്ള സംവിധാനം ഉണ്ട്.

യുപിഐ ആപ്പ് വഴി ബില്ല് എത്രയെന്ന് അറിയാം, പണം അടയ്ക്കാം

• നിങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്ത ഏതെങ്കിലും യുപിഐ ആപ്പ് ഓപ്പൺ ചെയ്യുക. ഓരോന്നിലും ഓരോ രീതിയാണ് ഉള്ളത്. ഗൂഗിൾ പേ ഉപയോഗിച്ച് ബിൽ അടയ്ക്കുന്നത് എങ്ങനെയാണ് എന്നാണ് നമ്മൾ നോക്കുന്നത്.

• ആപ്പ് ഓപ്പൺ ചെയ്ത ശേഷം "ബിൽസ്" വിഭാഗത്തിലേക്ക് പോയി "ഇലക്ട്രിസിറ്റി" തിരഞ്ഞെടുക്കുക.

• നിങ്ങളുടെ വൈദ്യുതി കണക്ഷൻ എതാണ് എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടാവും. കേരളത്തിൽ തന്നെ താമസിക്കുന്ന ആളാണെങ്കിൽ കെഎസ്ഇബി തിരഞ്ഞെടുക്കുക

• കെഎസ്ഇബി തിരഞ്ഞെടുത്ത് കഴിഞ്ഞാൽ നിങ്ങളുടെ കൺസ്യൂമർ നമ്പർ ചോദിക്കും. ഇത് നമ്മുടെ ബില്ലിൽ തന്നെയുള്ള നമ്പരാണ്. ഈ നമ്പർ കൊടുത്ത് നമ്മുടെ അക്കൌണ്ട് ലിങ്ക് ചെയ്യുക. ഒന്നിലധികം അക്കൌണ്ടുകൾ ലിങ്ക് ചെയ്ത് വെക്കാനുള്ള സംവിധാനം ഗൂഗിൾ പേയിൽ ഉണ്ട്.

• ഒരു അക്കൗണ്ട് ലിങ്ക് ചെയ്‌തുകഴിഞ്ഞാൽ അടയ്ക്കാൻ ബാക്കിയുള്ള ബിൽ തുക കാണാൻ കഴിയും. ഇതിൽ സാധാരണ നമ്മൾ പണം അയക്കാറുള്ളത് പോലെയോ റീചാർജ് ചെയ്യാറുള്ളത് പോലെയോ നമ്മുടെ യുപിഐ പിൻ നൽകി പണം അടയ്ക്കാം.

കെഎസ്ഇബി വെബ്സൈറ്റ് വഴി ബിൽ അടയ്ക്കാം

നിങ്ങൾ അടയ്ക്കാൻ ബാക്കിയുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനിൽ പരിശോധിക്കാനും അടയ്ക്കാനുമുള്ള മറ്റൊരു മാർഗമാണ് കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റ്. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

• കെഎസ്ഇബി ഔദ്യോഗിക വെബ്സൈറ്റിൽ കയറുക.

കെഎസ്ഇബിയുടെ വെബ്സൈറ്റിൽ പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

• തുറന്ന് വരുന്ന ടാബിൽ കൺസ്യൂമർ നമ്പർ ഉപയോഗിച്ചും മൊബൈൽ നമ്പർ ഉപയോഗിച്ചും ലോഗിൻ ചെയ്യാനുള്ള ഓപ്ഷനുകൾ കാണാം. ഇതിൽ ഇഷ്ടമുള്ളത് കൊടുത്ത് ലോഗിൻ ചെയ്യുക

• തുറന്ന് വരുന് ടാബിൽ നിങ്ങളുടെ ബിൽ വിവരങ്ങൾ കാണാം.

• കെഎസ്ഇബി വെബ്സൈറ്റ് നിങ്ങൾക്ക് നിരവധി പേയ്മെന്റ് ഓപ്ഷനുകൾ നൽകുന്നുണ്ട്. ഇതിൽ ആവശ്യമുള്ളത് തിരഞ്ഞെടുത്ത് ബിൽ അടയ്ക്കാം.

കെഎസ്ഇബിയുടെ വെബ്സൈറ്റിൽ പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

أحدث أقدم