സമാശ്വാസം പദ്ധതി
താഴെപ്പറയുന്ന 4 വിഭാഗത്തിലുള്ള രോഗികൾക്ക് ഈ പദ്ധതി വഴി സാമ്പത്തിക സഹായം നൽകുന്നു. നമ്മുടെ സമൂഹത്തിലെ ദുർബല വിഭാഗത്തിന് പരിചരണവും സംരക്ഷണവും നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മറ്റേതെങ്കിലും സർക്കാരിന്റെ കീഴിൽ മറ്റേതെങ്കിലും സാമ്പത്തിക സഹായം ലഭിക്കുന്നവർക്കും ഈ സ്കീമിന് അർഹതയുണ്ട്.
സമാശ്വാസം പദ്ധതി I
വൃക്കയ്ക്കു തകരാർ സംഭവിച്ചു മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസ് ചെയ്യേണ്ടിവരുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന രോഗികൾക്കു പ്രതിമാസധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്.
അനുവദിക്കുന്ന ധനസഹായം: പ്രതിമാസം 1100 രൂപ
മാനദണ്ഡങ്ങൾ:
1. ബി.പി.എൽ സർട്ടിഫിക്കറ്റ്/ബി.പി.എൽ റേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.2. രോഗി മാസത്തിൽ ഒരു തവണയെങ്കിലും ഡയാലിസിസിനു വിധേയമാകുന്നുവെന്നുള്ള സർക്കാർ/സ്വകാര്യാശുപത്രിയിലെ വൃക്കരോഗവിദഗ്ദ്ധർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്. ഡയാലിസിസ് ആരംഭിച്ച തീയതികൂടി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കണം.3. അപേക്ഷകരുടെ പേരിൽ നാഷണലൈസ്ഡ് ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് അപേക്ഷയോടൊപ്പം ചേർക്കണം.4. ആധാർ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നീ രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ അപേക്ഷിക്കണം. അപേക്ഷാഫോം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുകൾ, പഞ്ചായത്തോഫീസുകൾ, കോർപ്പറേഷൻ, മുനിസിപ്പൽ ഓഫീസുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽനിന്നും സാമൂഹികസുരക്ഷാമിഷൻ വെബ്‌സൈറ്റിലും ഓഫീസിലുംനിന്നും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ യുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനും കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻറെ വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപ്ലിക്കേഷൻ ഫോം സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സമാശ്വാസം പദ്ധതി II
വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചു വർഷംവരെ ധനസഹായം. ഒരുലക്ഷം രൂപവരെ കുടുംബവാർഷികവരുമാനമുള്ളവർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
അനുവദിക്കുന്ന ധനസഹായം: പ്രതിമാസം 1000 രൂപ
വേണ്ട രേഖകൾ:1. വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായി തുടർചികിത്സ നടത്തുന്നയാളാണെന്നു വൃക്ക/കരൾ രോഗവിദഗ്ദ്ധർ നൽകുന്ന സർട്ടിഫിക്കറ്റ്.2. വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ബന്ധപ്പെട്ട ആശുപത്രികൾ നൽകുന്ന ഡിസ്ചാർജ് ഷീറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
3. കുടുംബവാർഷികവരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്. 4. അപേക്ഷകരുടെ പേരിൽ ആരംഭിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിന്റെ പാസ്സ്ബുക്കിന്റെ പകർപ്പ്.അപേക്ഷാഫോം:ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുകൾ, പഞ്ചായത്താഫീസുകൾ, കോർപ്പറേഷൻ - മുനിസിപ്പൽ ഓഫീസുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽനിന്നും സാമൂഹികസുരക്ഷാമിഷൻ വെബ്‌സൈറ്റിലും ഓഫീസിലും നിന്നും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ യുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനും കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻറെ വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപ്ലിക്കേഷൻ ഫോം സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സമാശ്വാസം പദ്ധതി III
രക്തം കട്ടപിടിക്കാൻ ആവശ്യമായ ക്ലോട്ടിംഗ് ഫാക്ടറുകളായ 8, 9, 11, 13 എന്നിവയുടെ കുറവുമൂലം ഹീമോഫീലിയായും അനുബന്ധരോഗങ്ങളും ബാധിച്ചവർക്ക് വരുമാനപരിധി ബാധകമാക്കാതെ പ്രതിമാസം 1000 രൂപ ധനസഹായം അനുവദിക്കുന്നു.
വേണ്ട രേഖകൾ:
ഹീമോഫീലിയരോഗിയാണെന്ന് ഗവ. മെഡിക്കൽ കോളെജ് ആശുപത്രിയിലെയോ ആലുവ ജില്ലാ ആശുപത്രിയിലെയോ പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിലെയോ മെഡിസിൻ, പീഡിയാട്രിക്, ഹെമറ്റോളജി വിഭാഗങ്ങളിലെ ഏതെങ്കിലും ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ സർട്ടിഫിക്കറ്റിൽ വകുപ്പുതലവനോ ആശുപത്രിസൂപ്രണ്ടോ മേലൊപ്പിട്ടിരിക്കണം.
ദേശസാത്കൃതബാങ്കിൽ ഉള്ള അക്കൗണ്ടിന്റെ പാസ്സ് ബുക്കിന്റെ വ്യക്തിവിവരങ്ങളുള്ള താളിന്റെ പകർപ്പ് നൽകണം. നിശ്ചിതഫോറത്തിൽ അപേക്ഷ ആവശ്യമായ രേഖകൾ സഹിതം കേരള സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് അയയ്ക്കണം.
അപേക്ഷാഫോം:സാമൂഹികസുരക്ഷാമിഷന്റെ വെബ്‌സൈറ്റിലും ഓഫീസിലും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ യുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനും കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻറെ വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപ്ലിക്കേഷൻ ഫോം സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സമാശ്വാസം പദ്ധതി IV
സംസ്ഥാനത്തെ അരിവാൾ രോഗം ബാധിച്ച പട്ടികവർഗ്ഗക്കാരല്ലാത്ത രോഗികളാണ് പദ്ധതി ഗുണഭോക്താക്കൾ.
അർഹത:
1. സംസ്ഥാനത്ത് പട്ടികവർഗ്ഗത്തിൽപ്പെടാത്ത, പൊതുവിഭാഗത്തിൽപ്പെട്ട, ദാരിദ്ര്യരേഖയ്ക്കു താഴെയുളള കുടുംബങ്ങളിലെ അരിവാൾരോഗം ബാധിച്ചവരാണ് ഗുണഭോക്താക്കൾ.2. അപേക്ഷകർ അരിവാൾരോഗം (HBSS) ബാധിച്ചവരോ എച്ഛ്‌ബിഎസ് കോംബിനേഷൻ ബാധിച്ചവരോ ആണെന്ന് HPLC (High Performing Liquid Chromatography) വഴി കണ്ടെത്തിയവരായിരിക്കണം. കോഴിക്കോട് മെഡിക്കൽ കോളെജ് പത്തോളജി വിഭാഗത്തിൽനിന്നു നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നൽകണം.3. ജീൻഭേദമുണ്ടെങ്കിലും അരിവാൾരോഗം പ്രകടമല്ലാത്തവർക്ക് (HBAS – Sickle cell trait cases) ചികിത്സ ആവശ്യമില്ല. അതിനാൽ അത്തരം കേസുകളെ ഈ പദ്ധതിയിൽ പരിഗണിക്കില്ല.അനുവദിക്കുന്ന ധനസഹായം:പ്രതിമാസം 2000 രൂപ
അപേക്ഷിക്കേണ്ട വിധവും വിലാസവും:
നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ വേണ്ടരേഖകൾ സഹിതം സാമൂഹികസുരക്ഷാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്കു നൽകണം.
വേണ്ട രേഖകൾ:
1. കോഴിക്കോട് മെഡിക്കൽ കോളെജ് പത്തോളജി വിഭാഗം മേധാവിയുടെയോ അദ്ദേഹം ചുമതലപ്പെടുത്തിയ ഡോക്ടറുടെയോ സർട്ടിഫിക്കറ്റ്.2. വില്ലേജ് ഓഫീസർ നൽകുന്ന ജാതിസർട്ടിഫിക്കറ്റ്.3. ബി.പി.എൽ റേഷൻകാർഡിന്റെ ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത കോപ്പി.4. അപേക്ഷകരുടെ പേരിൽ കോർ ബാങ്കിംഗ് സൗകര്യമുളള ദേശസാൽകേതബാങ്കിലുള്ള അക്കൗണ്ടിന്റെ പാസ്സ് ബുക്കിന്റെ അക്കൗണ്ട് നമ്പർ, മേൽവിലാസം എന്നിവ ഉള്ള പേജിന്റെ പകർപ്പ്.5. അപേക്ഷിച്ചയാളിന്റെ ആധാറിന്റെ പകർപ്പ്.
അപേക്ഷ ലഭിക്കുന്ന സ്ഥലങ്ങൾ:
സാമൂഹികസുരക്ഷാമിഷന്റെ ഓഫീസ്, മിഷന്റെ വെബ്‌സൈറ്റ്, മിഷന്റെ വയോമിത്രം പ്രോജക്ട് ഓഫീസുകൾ, ജില്ലാ സാമൂഹികനീതി ഓഫീസുകൾ
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ യുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനും കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻറെ വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപ്ലിക്കേഷൻ ഫോം സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق