മൂന്നു മാസം തുടർച്ചയായി റേഷൻ വാങ്ങാത്തതിനാൽ എഎവൈ / മുൻഗണന പട്ടികയിൽ പുറത്താക്കിയവരുടെ പട്ടിക

മൂന്നു മാസം തുടർച്ചയായി ആനുകൂല്യം കൈപ്പറ്റാത്ത മുൻഗണന, എഎവൈ റേഷൻ കാർഡ് ഉടമകൾക്കെതിരെ നടപടിയുമായി സിവിൽ സപ്ലൈസ് വകുപ്പ്.
ഇതിനകം നിരവധി കാർഡുകൾക്കെതിരെ നടപടിയെടുത്തതായി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ചിലതു സസ്പെൻഡ് ചെയ്യുകയും മറ്റുള്ളവ പൊതു വിഭാഗത്തിലേക്കു മാറ്റുകയുമായിരുന്നു. ഗുണഭോക്താക്കളുടെ വാദം കേട്ട ശേഷമാണു നടപടി.

അനർഹമായി ആനുകൂല്യം കൈപ്പറ്റരുതെന്ന മുന്നറിയിപ്പിനെ തുടർന്നായിരുന്നു ഇത്. അനർഹമായി ആനുകൂല്യം കൈപ്പറ്റുന്നവരെ കണ്ടെത്താൻ പരിശോധന തുടരുമെന്നു സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

 മൂന്നു മാസം തുടർച്ചയായി റേഷൻ വാങ്ങാത്ത തിനാൽ നിങ്ങളുടെ കാർഡ് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ചുവടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 മൂന്നു മാസം തുടർച്ചയായി റേഷൻ വാങ്ങാത്തതിനാൽ എഎവൈ / മുൻഗണന പട്ടികയിൽ (57,645 പേരുടെ ഉൾപ്പെടുത്തി കഴിഞ്ഞു) പുറത്താക്കിയവരുടെ പട്ടിക അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 തുടർന്ന് വരുന്ന പേജിൽ Total No.of Converted Rationcards എന്നതിനു നേരെെ കൊടുത്തിട്ടുള്ള നമ്പറിൽ ക്ലിക്ക് ചെയ്യുക. ഇതിൽ ജില്ലാ അടിസ്ഥാനത്തിതിൽ എ എ വൈ/ മുൻഗണനാ പട്ടികയിൽ പുറത്താക്കിയവരുടെ പട്ടിക അറിയാം... അതിൽ ജില്ല സെലക്ട് ചെയ്യുക. ശേഷം നിങ്ങളുടെ താലൂക്ക് സെലക്ട് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ എല്ലാവിധ ഡീറ്റെയിൽസും നൽകിയിട്ടുണ്ടാകും. നിങ്ങളുടെത് ഉണ്ടോ എന്ന് പരിശോധിക്കുക.

മൂന്നു മാസം തുടർച്ചയായി റേഷൻ വാങ്ങാത്തതിനാൽ എഎവൈ / മുൻഗണന പട്ടികയിൽ പുറത്താക്കിയവരുടെ പട്ടിക അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post