അജ്ഞാത കോൾ ചെയ്യാൻ ഒരു ട്രിക്/ to make anonymous calls, do these things

നമ്പറും ഫോട്ടോയും മാറ്റി അജ്ഞാത കോളുകള്‍ ചെയ്യാം; പുത്തന്‍ ഫീച്ചറുമായി ട്രൂകോളര്‍. ഒരുപാട് പ്രത്യേകതയോടു കൂടിയാണ് ട്രൂകോളര്‍ തങ്ങളുടെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ട്രൂകോളര്‍ വേര്‍ഷന്‍ 12 ന്റെ പുതിയ ഫീച്ചറുകള്‍ ലഭ്യമാകുക.
തങ്ങളുടെ ഇന്റര്‍ഫേസിലാണ് ട്രൂകോളര്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇതിന് പുറമേ പുതിയ ഏറെ ഫീച്ചറുകള്‍ ട്രൂകോള്‍ അവതരിപ്പിക്കുന്നുണ്ട്.
വീഡിയോ കോളര്‍ ഐഡി, കോള്‍ റെക്കോഡിംഗ്, കോള്‍ അനോണ്‍സ്, ഗോസ്റ്റ് കോള്‍ എന്നിവയാണ് മറ്റ് മാറ്റങ്ങള്‍
കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചറിലൂടെ, ട്രൂകോളര്‍ വഴി നിങ്ങള്‍ ചെയ്യുന്ന ഇന്‍കമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകള്‍ റെക്കോഡ് ചെയ്യാം. എന്നാല്‍ ഈ ഫീച്ചര്‍ പെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഇതിനോടകം തന്നെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പലതിലും ഇന്‍ബില്‍ട്ടായി തന്നെ ഈ പ്രത്യേകതയുണ്ട്.

മറ്റൊരു ഫീച്ചറായ വീഡിയോ കോളര്‍ ഐഡി നിങ്ങള്‍ സുഹൃത്തുക്കളെയോ, കുടുംബത്തിലുള്ളവരെയോ കോള്‍ ചെയ്യുമ്പോള്‍ ചെറിയൊരു വീഡിയോ തുടക്കത്തില്‍ സെറ്റ് ചെയ്യാന്‍ സാധിക്കുന്നു എന്നതാണ്‌. ഇതിന് സെല്‍ഫി വീഡിയോ തന്നെ വേണം എന്നില്ല. ആപ്പിലെ ബില്‍ഡ് ഇന്‍ തീമുകളില്‍ നിന്നും നിങ്ങള്‍ക്ക് ഇത് തിരഞ്ഞെടുക്കാം.

ട്രൂകോളര്‍ ഉപയോഗിക്കുന്നവരുടെ ഫോണിലേക്ക് ഒരു കോള്‍ വരുമ്പോള്‍ ആപ്പ് വിളിക്കുന്നയാളുടെ പേര് പറയും. ഇത് നിലവില്‍ ചില ഫോണുകളില്‍ ലഭ്യമാണ്.
എന്നാല്‍ നിങ്ങളുടെ കോണ്‍ടാക്റ്റില്‍ ഇല്ലാത്തതും ട്രൂക്കോളറില്‍ ലഭ്യമായ കോണ്‍ടാക്റ്റ് ആണെങ്കിലും ഈ ഫീച്ചര്‍ വഴി പേര് പറയുന്നന്നതാണ് കോള്‍ അനോണ്‍സ് ഫീച്ചര്‍ കൊണ്ട് ഉദേശിക്കുന്നത്.അതേസമയം, ഈ ഫീച്ചര്‍ ലഭിക്കുക പ്രമീയം, ഗോള്‍ഡന്‍ മെമ്പര്‍മാര്‍ക്കായിരിക്കും.
പുതിയ പതിപ്പിലെ ഏറ്റവും പ്രധാനപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഫീച്ചറാണ് ഗോസ്റ്റ് കോള്‍. പുതിയ ഫീച്ചര്‍ അനുസരിച്ച് ഉപയോക്താവിന് പുതിയ നമ്പറും ഫോട്ടോയും ചേര്‍ത്ത് തീര്‍ത്തും അജ്ഞാതമായി മറ്റൊരാളെ കോള്‍ ചെയ്യാം. ട്രൂകോള്‍ പ്രമീയം, ഗോള്‍ഡന്‍ മെമ്പര്‍മാര്‍ക്കായിരിക്കും ഈ ഫീച്ചര്‍ ലഭിക്കുക.

300 മില്ല്യണ്‍ ഉപയോക്താക്കള്‍ ലോകത്തെമ്പാടുമായി തങ്ങള്‍ക്കുണ്ടെന്നാണ് ട്രൂകോള്‍ അവകാശപ്പെടുന്നത്. നമ്പറുകള്‍ തിരിച്ചറിയാനും,അനാവശ്യ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാനും ഉപഭോക്താവിനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ആപ്പാണിത്.
ഗ്രൂപ്പ് വോയിസ് കോള്‍, സ്മാര്‍ട്ട് എസ്എംഎസ് സേവനങ്ങള്‍ എന്നിവ ട്രൂകോള്‍ അടുത്തിടെ ആരംഭിച്ചിരുന്നു. ഇതിന് മുമ്പുതന്നെ പേമെന്റ് സംവിധാനം ട്രൂകോളറില്‍ ലഭ്യമാണ്.

 ട്രൂ കോളർ ആപ്പ് ഡൗൺലോഡ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post