മുമ്പ് അറിയിച്ചത് പോലെ പുതുവര്‍ഷത്തില്‍ ബാങ്കിംഗ് ചാര്‍ജുകള്‍ ഉയരും. പുതിയ നിരക്കുകള്‍ അനുസരിച്ച് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ലിമിറ്റ് എന്നിവയുടെ സൗജന്യ തവണകള്‍ കഴിഞ്ഞാലും അധിക തുക ഈടാക്കും.എടിഎം ഇടപാടുകള്‍ക്കും ബാങ്കുകള്‍ നിശ്ചയിച്ചിട്ടുള്ള സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ ആയിരിക്കും തുക ഈടാക്കുക.
ഓരോ ബാങ്കുകളും നിശ്ചിയിച്ചിട്ടുള്ള ഉപഭോക്താക്കളുടെ പ്രതിമാസ ഇടപാടുകള്‍ കഴിയുമ്ബോഴാണ് ചാര്‍ജുകള്‍ ബാധകമാകുക. എടിഎമ്മുകളില്‍ നിന്ന് ശ്രദ്ധിച്ച് പണം പിന്‍വലിച്ചില്ലെങ്കില്‍ നിരക്ക് വര്‍ധന ഉപയോക്താക്കള്‍ക്ക് ഭാരമാകുമെന്ന് ആര്‍ബിഐ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബാങ്കുകള്‍ക്ക് ഇടപാടുകളുടെ നിരക്ക് വര്‍ധിപ്പിക്കാം.
എന്നാല്‍ ഉപഭോക്താക്കളെ അറിയിക്കണമെന്നു മാത്രം.
ചാര്‍ജുകള്‍ ഇങ്ങനെ
ഉപഭോക്താക്കള്‍ക്ക് സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകള്‍ നടത്താം. ബാങ്കിലോ മറ്റ് ബാങ്ക് എടിഎമ്മുകളിലോ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലൂടെയോ സൗജന്യ പരിധിക്ക് മുകളില്‍ നടത്തുന്ന ഓരോ പണം ഇടപാടിനും 21 രൂപ ഫീസും ജിഎസ്ടിയും ആകും ഈടാക്കും. സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കഴിഞ്ഞാല്‍ തുക നല്‍കേണ്ടിവരും. ഇത് അക്കൗണ്ടില്‍ നിന്നും ഓട്ടോമാറ്റിക്കായി കുറയുകയാണ് ചെയ്യുക.
ഓരോ ഇടപാടിനും ഉപഭോക്താക്കള്‍ നിലവില്‍ നല്‍കുന്നത് ഉയര്‍ന്ന തുകയാണ് 20 രൂപ. ഇതിനു പകരം 21 രൂപ വീതമാണ് ഇനി ഈടാക്കുക. ഉയര്‍ന്ന ഇന്റര്‍ചേഞ്ച് ഫീസ് ഈടാക്കുന്നതിന് ബാങ്കുകള്‍ക്ക് അനുമതിയുള്ളതിനാല്‍ ആണിത്.
പണം ഇടപാടുകളും, മിനി സ്റ്റേറ്റ്മന്റ് എടുക്കല്‍, ബാലന്‍സ് പരിശോധന തുടങ്ങിയ പണം ഇതര ഇടപാടുകളും ഉള്‍പ്പെടെ അധിക തുക ഈടാക്കും. അതേ സമയം, മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് മൂന്ന് സൗജന്യ ഇടപാടുകള്‍ ആണ് നടത്താനാകുക. മെട്രോ അല്ലാത്ത സ്ഥലങ്ങളില്‍ അഞ്ച് ഇടപാടുകള്‍ വരെ നടത്താം.
ഇതുകൂടാതെ, സാമ്ബത്തിക ഇടപാടുകള്‍ക്ക് 15 രൂപയില്‍ നിന്ന് 17 രൂപയായും സാമ്ബത്തികേതര ഇടപാടുകള്‍ക്ക് 5 രൂപയില്‍ നിന്ന് 6 രൂപയായും എല്ലാ കേന്ദ്രങ്ങളിലും ഇന്റര്‍ചേഞ്ച് ഫീസ് വര്‍ധിപ്പിക്കാനും സെന്‍ട്രല്‍ ബാങ്ക് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. 2021 ഓഗസ്റ്റ് 1 മുതലായിരുന്നു ഇത്.
Post a Comment