ഇന്ത്യൻ ആർമി 135ാം ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിന് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 2022 ജൂലായിൽ ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്കാണ് പ്രവേശനം. സ്ഥിരകമ്മിഷനിങ് ആയിരിക്കും. എൻജിനിയറിങ് ബിരുദക്കാർക്ക് അപേക്ഷിക്കാം
വിഷയങ്ങൾ, ഒഴിവുകൾ
സിവിൽ/ബിൽഡിങ് കൺസ്ട്രക്ഷൻ ടെക്നോളജി9, മെക്കാനിക്കൽ5, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്3, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/കംപ്യൂട്ടർ ടെക്നോളജി/എം. എസ്സി. കംപ്യൂട്ടർ സയൻസ്8, ഇൻഫർമേഷൻ ടെക്നോളജി3, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ1, ടെലികമ്യൂണിക്കേഷൻ1, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ2, എയ്റോനോട്ടിക്കൽ/എയ്റോസ്പേസ്/ഏവിയോണിക്സ്1, ഇലക്ട്രോണിക്സ്1, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ1, പ്രൊഡക്ഷൻ1, ഇൻഡസ്ട്രിയൽ/ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ്/ഇൻഡസ്ട്രിയൽ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ്1, ഒപ്ടോ ഇലക്ട്രോണിക്സ്1, ഓട്ടോമൊബൈൽ എൻജിനിയറിങ്1.
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം. അവസാനവർഷക്കാർക്കും അപേക്ഷിക്കാം. ഇവർ പ്രവേശനസമയത്ത് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായം: 2027 വയസ്സ്. 01 ജൂലായ് 2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 1995 ജൂലായ് രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. രണ്ട് തീയതികളും ഉൾപ്പെടെ.
🗓️അവസാന തീയതി: ജനുവരി 4.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق