ഗൂഗിള്‍ ക്രോം ബ്രൗസര്‍ (google chorme Browser) ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്ര ഐടി വകുപ്പിന്റെയും (IT department) ഗൂഗിളിന്റെയും (google) മുന്നറിയിപ്പ്. ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ അപ്‌ഡേറ്റ് (Update) ചെയ്യണമെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കി.
സ്‌ക്രീനിന്റെ വലതു വശത്ത് വരുന്ന അപ്‌ഡേഷന്‍ നോട്ടിഫിക്കേഷനില്‍ അമര്‍ത്തി ക്രോമിന്റെ വിശ്വസ്ത വെര്‍ഷനിലേക്ക് മാറണം. ഗൂഗിള്‍ ക്രോമില്‍ നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബ്രൗസര്‍ പിഴവുകള്‍ തിരുത്തി പുതിയ അപ്‌ഡേഷന്‍ പുറത്തിറക്കിയത്.
ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്ന സിസ്റ്റത്തിലെ വ്യക്തിഗത വിവരങ്ങള്‍ അടക്കം മറ്റൊരാള്‍ക്ക് ചോര്‍ത്താമെന്നതടക്കമുള്ള സുരക്ഷാ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടിയിരുന്നു.ഈ സാഹചര്യത്തിലാണ് പുതിയ അപ്‌ഡേഷന്‍ പുറത്തിറക്കിയത്.
പുതിയ അപ്‌ഡേഷന്‍ എത്രയും വേഗത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിളും ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ അപ്‌ഡേഷനില്‍ ഇതുവരെ കണ്ടെത്തിയ 22ഓളം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
ഗൂഗിളിന് പുറത്തുനിന്നുള്ള ഐടി വിദഗ്ധരാണ് മിക്ക സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയത്.
ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق