9 ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്കു 6000/- രൂപ സ്കോളർഷിപ് : അപേക്ഷ തുടങ്ങി , Begum Hazrath Mahal National Scholarship 2021-22


അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഡിസംബർ 30

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യൂന പക്ഷ  മതവിഭാഗത്തിൽപെട്ട പെൺകുട്ടികൾക്ക് അപേക്ഷ കൊടുക്കാൻ സാധിക്കുന്ന വളരെ ഗ്രാൻറ് ആയിട്ടുള്ള സ്കോളർഷിപ് ആണ് Begum Hazrath mahal national scholarship.പ്രധാനമായും  സ്കോളര്ഷിപ്പിന്റെ ലക്ഷ്യം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ,തുടർ പഠനത്തിന് വേണ്ടി പ്രയാസപെടുന്ന വിദ്യാർഥികൾക്കു സപ്പോർട്ട് കൊടുക്കുക എന്നതാണ് ,2021-22 അധ്യയന വർഷത്തെ അപേക്ഷ ഇപ്പോൾ അപേക്ഷിക്കാം ,വിദ്യാർഥികൾക്കു ഓൺലൈൻ ആയിട്ട് 
scholarships.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം

എങ്ങനെ അപേക്ഷ സമർപ്പിക്കാം ,എന്തൊക്കെ രേഖകൾ വേണം പ്രധാനമായും ആവശ്യമുള്ള യോഗ്യതകൾ എന്തൊക്കെയാണ് ,എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശദമായിട്ട് നമുക്ക് പരിശോധിക്കാം.

യോഗ്യതകൾ

📙 അപേക്ഷ കൊടുക്കുന്ന വിദ്യാർത്ഥിനി ഇന്ത്യയിൽ പഠിക്കുന്ന കുട്ടി ആയിരിക്കണം 

📙 പെൺകുട്ടികൾക്കു മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയു 

📙 അപേക്ഷ സമർപ്പിക്കുന്ന പെൺകുട്ടി ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർത്ഥി ആയിരിക്കണം ( മുസ്ലിം ,ക്രിസ്ത്യൻ ,ജൈന ,ബുദ്ധ ,പാഴ്സി ) വിഭാഗം 

📙 9 ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കു 

📙 കഴിഞ്ഞ വർഷത്തെ ബോർഡ് പരീക്ഷക്ക് 50% മുകളിൽ ഗ്രേഡ് ഉണ്ടായിരിക്കണം 

📙 കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 

ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വില്ലേജിൽ നിന്ന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് ആയിരിക്കണം ( അപേക്ഷ നൽകുന്ന കുട്ടിയുടെ അച്ഛന്റെയോ ,അമ്മയുടേയോ ,Guardian ,പേരിൽ ആയിരിക്കണം വരുമാന സർട്ടിഫിക്കറ്റ് എടുക്കേണ്ടത് ( 6 മാസത്തിന് മുമ്പ് എടുത്തതായിരിക്കണം) 

18 വയസ്സ് പൂർത്തിയായ കുട്ടി ആണെങ്കിൽ സ്വന്തം സാക്ഷ്യപ്പെടുത്തിയ  കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എടുക്കണം ,അല്ലാത്തവർ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തിയ  കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എടുക്കണം 

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്കോളർഷിപ് അപേക്ഷ നൽകുമ്പോൾ തെറ്റായ വിവരം നൽകിയാൽ  യാതൊരു പരിഗണനയും ലഭിക്കാതെ സ്കോളർഷിപ് റദ്ദ് ചെയ്യും ,ആനുകൂല്യം ലഭിക്കില്ല ,അത് കൊണ്ട് അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കുക 

📙 ഒരു വീട്ടിൽ നിന്ന് രണ്ടിൽ കൂടുതൽ കുട്ടികൾക്ക് അപേക്ഷ കൊടുക്കാൻ സാധിക്കില്ല 

📙 സ്കോളർഷിപ് അപേക്ഷ പൂർണമായും സൗജന്യമാണ് യാതൊരു രീതിയിൽ ഉള്ള ഫീസ് ,ചാർജ് വേണ്ട 

അത് പോലെ വിദ്യാർത്ഥിനികൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം അപേക്ഷ നൽകുന്ന കുട്ടിയുടെ ആധാർ നമ്പർ കറക്റ്റ് ആയിട്ട് നൽകണം ,ആധാർ നമ്പർ ബാങ്ക് അക്കൗണ്ട് ആയിട്ട് ലിങ്ക് ചെയ്തിരിക്കണം ,അപേക്ഷ നൽകുന്ന കുട്ടിയുടെ സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം ,ജോയിന്റ് അക്കൗണ്ട് ആയാലും മതി 

അപേക്ഷയിൽ ബാങ്ക് വിവരണങ്ങൾ നൽകുമ്പോൾ തെറ്റായ വിവരം നൽകിയാൽ ആനുകൂല്യം ലഭിക്കില്ല അത് കൊണ്ട് ബാങ്ക് അക്കൗണ്ട് നമ്പർ ,IFSC കോഡ് എല്ലാം കറക്റ്റ് ആയിട്ട് നൽകുക 

ബാങ്ക് അക്കൗണ്ട് നിലവിൽ ആക്റ്റീവ് ആയതായിരിക്കണം 

സ്കോളർഷിപ് തുക

📙 9 ക്ലാസ് മുതൽ 10 ക്ലാസ്സ് വരെ 5000/-( വർഷത്തിൽ ) 

📙 പ്ലസ് വൺ മുതൽ പ്ലസ് ടു വരെ 6000/- ( വർഷത്തിൽ )

സ്കോളർഷിപ് പുതുക്കൽ

📙 കഴിഞ്ഞ വര്ഷം അപേക്ഷ സമർപ്പിച്ച ഒരു കുട്ടിക്ക് ഈ വർഷംപുതിയ  അപേക്ഷ നൽകേണ്ട ആവിശ്യം ഇല്ല , കഴിഞ്ഞ വർഷത്തെ അപേക്ഷ വെച്ച് പുതുക്കിയാൽ  മതിയാകും 

📙 10 ക്ലാസ്സിൽ അപേക്ഷ സമർപ്പിച്ച കുട്ടി പ്ലസ് വൺ ക്ലാസ്സിൽ നേരത്തെ നൽകിയ അപേക്ഷ വെച്ച് പുതുക്കാൻ സാധിക്കില്ല ,മറിച്ച് പുതിയ അപേക്ഷ ആയിട്ട് കൊടുക്കണം 

എന്തൊക്കെ രേഖകൾ ആവിശ്യമാണ്

📗 കഴിഞ്ഞ ബോർഡ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് കോപ്പി 
📗 വരുമാന സർട്ടിഫിക്കറ്റ് 
📗 കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് 
📗 ആധാർ കാർഡ് 
📗 ബാങ്ക് പാസ്ബുക്ക് കോപ്പി 
📗 Passport Size Photo

Application Procedure Under Begum Hazrat Mahal Scholarship

To apply for the scholarship we will have to follow the simple procedure given below:-

Application Procedure Under Begum Hazrat Mahal Scholarship
  • The homepage will open on your screen
  • Click on the option called New Registration
Application Procedure Under Begum Hazrat Mahal Scholarship
  • The guidelines of the scholarship will open on your screen.
  • Read the guidelines carefully.
  • Click on the option called Continue
Application Procedure Under Begum Hazrat Mahal Scholarship
  • The application form will open on your screen.
  • Register yourself successfully.
  • Enter the following details
    • Class of applying
    • Name of student
    • Father’s name
    • Mother’s name
    • Date of birth
    • Religion
    • Address
    • State of domicile
    • District
    • Pincode
    • Institution / School state
    • Institution / School district
    • The Institution / School / DISE/AISHE/ registration number
    • INstitution / school name
    • Institution / School address
    • Mobile number
    • OTP
  • Click on submit

Post a Comment

أحدث أقدم