സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.
സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ രജിസ്റ്ററേഷന്‍ സമയം നീട്ടി. നവംബര്‍ 30 വരെ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കും.
രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും ഒരു വര്‍ഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. ഓണ്‍ലൈനായിട്ടാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. 200 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.
രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
രണ്ടു വിഭാഗങ്ങളിലായാണ് പരീക്ഷകള്‍ നടക്കുക. ജൂനിയര്‍ (5, 6, 7 ക്ലാസുകള്‍), സീനിയര്‍ (8, 9, 10 ക്ലാസുകള്‍) എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്‌കൂള്‍ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരീക്ഷ നടക്കും. 2022 ജനുവരി മാസത്തിലാവും ജില്ലാതല പരീക്ഷ. ജില്ലാതല മത്സരവിജയികള്‍ക്ക് ഓരോ ജില്ലയിലും 60 കുട്ടികള്‍ക്ക് 1000 രൂപയുടെ സ്‌കോളര്‍ഷിപ്പും 100 കുട്ടികള്‍ക്ക് 500 രൂപയുടെ സ്‌കോളര്‍ഷിപ്പും ലഭ്യമാവും. കേരളത്തിലൊട്ടാകെ 2500ഓളം കുട്ടികള്‍ക്കായി 16 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകളാണ് വിതരണം ചെയ്യുക. സംസ്ഥാനതലത്തില്‍ ഇരു വിഭാഗത്തിലും ആദ്യമെത്തുന്ന മൂന്നു സ്ഥാനക്കാര്‍ക്ക് 10000, 5000, 3000 രൂപയുടെ സ്‌കോളര്‍ഷിപ്പുകളും നല്‍കും. കൂടുതല്‍ വിവരത്തിന് 8547971483, 0471-2333790, scholarship@ksicl.org.
ജൂനിയര്‍ (5, 6, 7 ക്ലാസുകള്‍), സീനിയര്‍ (8, 9, 10 ക്ലാസുകള്‍) വിഭാഗങ്ങളില്‍ പ്രത്യേകം പരീക്ഷ ഉണ്ടായിരിക്കും. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി രണ്ടു ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്. ജില്ലാതല പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്ന കുട്ടിയെ/കുട്ടികളെ സംസ്ഥാനതല പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുന്നതാണ്. 2022 ജനുവരി 8, 12 തീയതികളില്‍ ജില്ലാതല പരീക്ഷ. സംസ്ഥാനതലത്തില്‍ ആദ്യ മൂന്നു റാങ്കുകാര്‍ക്ക് 10,000, 5,000, 3,000 രൂപയുടെ സ്കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും.
ജില്ലാതലത്തില്‍ ഇരുവിഭാഗത്തില്‍ നിന്നും ഏറ്റവുമുയര്‍ന്ന മാര്‍ക്കു നേടുന്ന 60 കുട്ടികള്‍ക്ക് ( ഒരു വിഭാഗത്തില്‍ 30 ) 1000 രൂപയുടെ സ്കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും. തുടര്‍ന്നുവരുന്ന 100 കുട്ടികള്‍ക്ക് ( ഒരു വിഭാഗത്തില്‍ 50 ) 500 രൂപയുടെ സ്കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും. നൂറില്‍ കൂടുതല്‍ രജിസ്ട്രേഷന്‍ നടത്തുന്ന സ്കൂളുകളിലെ ലൈബ്രറിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ സമ്മാനം. 100 ചോദ്യങ്ങളാവും പരീക്ഷയില്‍ ഉണ്ടാവുക. 90 മിനിറ്റ് (ഒന്നര മണിക്കൂര്‍) സമയമാണ് പരീക്ഷയ്ക്ക് അനുവദിച്ചിരിക്കുന്നത്.
രജിസ്റ്റര്‍ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഫോം പൂരിപ്പിക്കേണ്ടത് ഇംഗ്ലീഷില്‍ ആയിരിക്കണം. സ്കൂള്‍ ഉള്‍പ്പെടുന്ന ജില്ലയില്‍ ആയിരിക്കും ജില്ലാതലപരീക്ഷ എഴുതാന്‍ കഴിയുക. ജില്ല കൃത്യമായി ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. തളിര് മാസിക അയയ്ക്കേണ്ട വിലാസമാണ് വീട്ടുവിലാസം ആയി കൊടുക്കേണ്ടത്. ഫീസ് അടച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാവുമ്ബോള്‍ രജിസ്ട്രേഷന്‍ നമ്ബര്‍ ലഭിക്കും. ഇത് എഴുതി സൂക്ഷിക്കുക. തൊട്ടുതാഴെയുള്ള ലിങ്കില്‍നിന്ന് രസീപ്റ്റ് ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കേണ്ടതാണ്. പേയ്മെന്റ് ഓപ്ഷനില്‍ Card, UPI എന്നിവയിലൊന്ന് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
സര്‍വീസ് ചാര്‍ജ് ഇതില്‍ ഉണ്ടാവില്ല. വിവിധ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകളോ /ക്രഡിറ്റ് കാര്‍ഡുകളോ ഇതില്‍ ഉപയോഗിക്കാനാകും. നെറ്റ്ബാങ്കിങ് തിരഞ്ഞെടുത്താല്‍ സര്‍വീസ് ചാര്‍ജുകൂടി അടയ്ക്കേണ്ടിവരും. സ്കോളര്‍ഷിപ്പ് ലഭിക്കുകയാണെങ്കില്‍ സ്കോളര്‍ഷിപ്പ് തുക കൈമാറുന്നത് കുട്ടിയുടെയോ രക്ഷിതാവിന്റെയോ ബാങ്ക് അക്കൌണ്ടിലേക്ക് ആവും. അതുകൂടി ചേര്‍ത്തുപോകുന്നതാണ് നല്ലത്. എന്നാല്‍ ആധാര്‍ നമ്ബര്‍, ബാങ്ക് ഡീറ്റെയില്‍സ് എന്നിവ ചേര്‍ക്കാതെയും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനാകും.
إرسال تعليق