അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. കൊച്ചിയടക്കം 10 കേന്ദ്രങ്ങളിൽ നിന്നുമാത്രമാണ് ഹജ്ജ് വിമാനങ്ങൾ പുറപ്പെടുക. പൂർണമായും ഓൺലൈനായിട്ടായിരിക്കും ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുക. പോർട്ടൽ വഴിയും ഹജ്ജ് മൊബൈൽ ആപ്പ് വഴിയും അപേക്ഷ നൽകാം. 2022 ജനുവരി 31 ആണ് അവസാന തീയതി. ഇന്ത്യ, സൗദി അറേബ്യ സർക്കാരുകൾ നിശ്ചയിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും തീർഥാടനം.
കരിപ്പൂരിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഇത്തവണയും പരിഗണിച്ചിട്ടില്ല. മലബാർ മേഖലയിൽ നിന്ന് നിരവധിപേർ അപേക്ഷിക്കുന്നതിനാൽ കരിപ്പൂർ വിമാനത്താവളവും ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. കൊച്ചിക്ക് പുറമേ അഹമ്മദാബാദ്, ബംഗളൂരു, ഡൽഹി, ഗുവാഹാട്ടി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ, മുംബൈ, ശ്രീനഗർ എന്നിവയാണ് മറ്റു കേന്ദ്രങ്ങൾ.
ഇത്തവണയും പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഹജ്ജ് തീർഥാടനം നടത്തുന്നത്. 2 ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രമാണ് ഇത്തവണയും ഹജ്ജിന് പ്രവേശന അനുമതി നൽകുന്നത്. എന്നാൽ ഇത്തവണ സ്ഥിതി നിയന്ത്രണ വിധേയമായതിനാൽ കഴിഞ്ഞ തവണത്തേത് പോലെ ബുദ്ധിമുട്ടേറിയ സാഹചര്യമുണ്ടാകില്ല. സഹയാത്രികൻ (മെഹ്റം) ഇല്ലാതെ ഹജ്ജിനു പോകാനായി 2020, 2021 വർഷങ്ങളിൽ അപേക്ഷ നൽകിയ സ്ത്രീകളെ അടുത്ത വർഷത്തേക്ക് പരിഗണിക്കും. ഈ വിഭാഗത്തിൽ നറുക്കെടുപ്പുണ്ടാകില്ല. തീർഥാടനവേളയിൽ തദ്ദേശീയ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കും. കിടക്കവിരിയും മറ്റും പുറപ്പെടൽ കേന്ദ്രങ്ങളിൽത്തന്നെ ലഭ്യമാക്കും. സൗദി അറേബ്യയിലേതിന്റെ പകുതിവിലയ്ക്ക് ഇവ ഇന്ത്യയിൽ കിട്ടും.
ഓൺലൈനായി ഹജ്ജിനു എങ്ങനെ അപേക്ഷിക്കാം.
ഹജ്ജ് 1443 (എച്ച്) - 2022-ന് ഓൺലൈനായി അപേക്ഷിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ
A) HAJ 1443 (H) - 2022-നുള്ള ഓൺലൈൻ അപേക്ഷക്ക് ആവശ്യമായത്:
ഇന്റർനെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടർ/സ്മാർട്ട്ഫോൺ.
valid Mobile Number.
valid Email Id.
B) ഹജ്-2022-ന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഓൺലൈൻ അപേക്ഷകൾക്കും ബാധകമാണ്. [ അതറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
(അപേക്ഷ പൂരിപ്പിക്കുന്നതിന് മുമ്പ് മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക)
C) ഓൺലൈൻ അപേക്ഷ പൂർത്തിയാക്കാൻ താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക:
ഘട്ടം 1: ഹജ്ജ് അപേക്ഷയ്ക്കുള്ള പുതിയ രജിസ്ട്രേഷൻ
ഘട്ടം 2: ഹജ്ജ് അപേക്ഷാ ഫോം പൂരിപ്പിക്കുക
ഘട്ടം 3: ഫോട്ടോയും ഡോക്യുമെന്റും അപ്ലോഡ് ചെയ്യുക
ഘട്ടം 4: ഫീസ് അടയ്ക്കുക
ഘട്ടം 5: HAF പ്രിന്റ് ചെയ്യുക
ഘട്ടം 1 : ഹജ്ജ് അപേക്ഷയ്ക്കുള്ള പുതിയ രജിസ്ട്രേഷൻ:
hajcommittee-ന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
"HAJ ഫോമിൽ" ക്ലിക്ക് ചെയ്ത് "Apply" തിരഞ്ഞെടുക്കുക.
ഈ സ്ക്രീൻ ദൃശ്യമാകും, "NEW USER REGISTRATION" എന്നതിൽ ക്ലിക്കുചെയ്യുക:
"NEW USER REGISTRATION" ക്ലിക്ക് ചെയ്ത ശേഷം, രജിസ്ട്രേഷൻ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
അപേക്ഷകർ അവരുടെ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ആദ്യ നാമം, അവസാന നാമം എന്നിവ പൂരിപ്പിക്കണം.
ശക്തമായ പാസ്വേഡ് തിരഞ്ഞെടുത്ത് പാസ്വേഡ് വീണ്ടും സ്ഥിരീകരിക്കുക.
security code നൽകുക.
വിവരങ്ങൾ ശരിയാണെങ്കിൽ, ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക.
"Submit Details" എന്നതിൽ ക്ലിക്ക് ചെയ്യുക.
രജിസ്ട്രേഷൻ വിശദാംശങ്ങൾ വിജയകരമായി സമർപ്പിക്കുമ്പോൾ, രജിസ്ട്രേഷൻ ഫോമിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് OTP (വൺ ടൈം പാസ്വേഡ്) അയയ്ക്കും. OTP നമ്പർ നൽകി ഐഡി ആക്ടീവാക്കാൻ ''SUBMIT'' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക :- മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥിരീകരണ ബോക്സിൽ OTP നൽകുന്നതുവരെ നിങ്ങളുടെ അക്കൗണ്ട് സജീവമാകില്ല, അതിനാൽ ഈ സുപ്രധാന ഘട്ടം മറക്കരുത്.
OTP വിജയകരമായി സമർപ്പിക്കുമ്പോൾ, ഒരു confirmation message സ്ക്രീനിൽ ദൃശ്യമാകും.
ഘട്ടം 1.2 രജിസ്റ്റർ ചെയ്ത ഉപയോക്തൃ സൈൻ-ഇൻ & അപേക്ഷാ ഫോറം പൂരിപ്പിക്കൽ:
ഓൺലൈനായി HAF ( Haj application form) പൂരിപ്പിക്കുന്നതിന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്വേഡും നൽകുക.
ഘട്ടം 2 ഹജ്ജ് അപേക്ഷാ ഫോം പൂരിപ്പിക്കുക:
സൈൻ-ഇൻ ചെയ്തതിന് ശേഷം, ഉചിതമായ ആപ്ലിക്കേഷൻ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
ഡ്രോപ്പ് ഡൗണിൽ നിന്ന് Number of Adults എന്നത് തിരഞ്ഞെടുക്കുക.
"Next " ബട്ടൺ ക്ലിക്ക് ചെയ്യുക:
ഘട്ടം 2.1 അപേക്ഷകരുടെ വിശദാംശങ്ങൾ പൂരിപ്പിക്കുക:
അപേക്ഷകന്റെ വിശദാംശങ്ങൾ (ഇന്ത്യൻ ഇന്റർനാഷണൽ പാസ്പോർട്ട് അനുസരിച്ച്), കോവിഡ്-19 വാക്സിനേഷൻ വിശദാംശങ്ങൾ, വ്യക്തിഗത വിശദാംശങ്ങൾ, നിലവിലെ താമസ വിലാസം, നോമിനി വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ മുതലായവ പൂരിപ്പിക്കുക.
എല്ലാ വിശദാംശങ്ങളും നൽകിയ ശേഷം, ഡിക്ലറേഷനിൽ ക്ലിക്ക് ചെയ്ത് ‘സേവ് & നെക്സ്റ്റ്’ ബട്ടൺ സബ്മിറ്റ് ചെയ്യുക.
കൂടെ വരുന്ന ഓരോരുത്തർക്കും മുകളിലുള്ള ഘട്ടങ്ങൾ അതേപടി ആവർത്തിക്കേണ്ടതാണ്.
ഘട്ടം 3 ഫോട്ടോയും ഡോക്യുമെന്റും അപ്ലോഡ് ചെയ്യുക:
Photo അപ്ലോഡ് ചെയ്യുന്നതിനുള്ള ഘട്ടം സ്ക്രീനിൽ ദൃശ്യമാകും.
ഇനി ഡ്രോപ്പ് ഡൗണിൽ നിന്ന് തീർത്ഥാടകരെ തിരഞ്ഞെടുക്കുക.
ഫോട്ടോയും ഡോക്യുമെന്റും അപ്ലോഡ് ചെയ്യാൻ "ബ്രൗസ്" ക്ലിക്ക് ചെയ്യുക.
എല്ലാ രേഖകളും JPG/JPEG ഫോർമാറ്റിൽ മാത്രമായിരിക്കണം.
Photograph (Passport Size) 10kb-നും 100kb-നും ഇടയിലും വീതി 100-148 pixel-നും ഇടയിലായിരിക്കണം.
ഡോക്യുമെന്റുകളുടെ വലുപ്പം 100kb-നും 500kb-നും ഇടയിലും വീതി 570-795 pixel-നും ഇടയിലായിരിക്കണം.
എല്ലാ തീർഥാടകരുടെയും ഫോട്ടോയും ഡോക്യുമെന്റും അപ്ലോഡ് ചെയ്ത ശേഷം, ‘Upload’ ബട്ടൺ ക്ലിക്ക് ചെയ്യുക.
ഓരോ സഹ തീർത്ഥാടകനും മുകളിലുള്ള ഘട്ടങ്ങൾ ആവർത്തിക്കേണ്ടതാണ്.
ഘട്ടം 4: ഫീസ് അടയ്ക്കുക:
Photos അപ്ലോഡ് ചെയ്ത ശേഷം, അപേക്ഷകർ ഫീസ് അടയ്ക്കാനുള്ള ലിങ്കിൽ കയറുക.
അപേക്ഷകർക്ക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് വഴി ഫീസ് അടയ്ക്കാം.
'ഓൺലൈൻ പേയ്മെന്റ്' തിരഞ്ഞെടുത്ത് "Click here to Pay Online" എന്നതിൽ ക്ലിക്ക് ചെയ്യുക.
Pay Online എന്നതിൽ ക്ലിക്ക് ചെയ്ത ശേഷം, ക്യാഷ് അടക്കുക.
ഇടപാട് വിജയകരമായി പൂർത്തിയാകുമ്പോൾ, ഇടപാട് രസീത് ജനറേറ്റുചെയ്യുന്നതാണ്.
ശേഷം, Final Submission ന് ദയവായി ഓൺലൈൻ HAF- വീണ്ടും ലോഗിൻ ചെയ്യുക.
"Final Submission" എന്നതിൽ ക്ലിക്ക് ചെയ്യുക, നിങ്ങൾക്ക് alert message ലഭിക്കും. Ok ക്ലിക്ക് ചെയ്യുക
ഘട്ടം 5 പ്രിന്റ് HAF:
ഓൺലൈനായി സമർപ്പിച്ച അപേക്ഷ വിജയകരമായി പൂർത്തിയാക്കിയശേഷം,
ഓൺലൈൻ ഹജ്ജ് അപേക്ഷാ ഫോം കാണുന്നതിനും പ്രിന്റ് ചെയ്യുന്നതിനും "Download PDF" എന്നതിൽ ക്ലിക്ക് ചെയ്യുക
ശ്രദ്ധിക്കുക:- രേഖകൾ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ, ഈ ഘട്ടത്തിൽ നിങ്ങളുടെ പ്രിന്റ് ചെയ്ത HAF ഉം രേഖകളും അതാത് സംസ്ഥാന ഹജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതില്ല.
രേഖകൾ അപ്ലോഡ് ചെയ്തിട്ടില്ലെങ്കിൽ, 31-01-2022 ന് മുമ്പ്, ഡോക്യുമെന്റുകൾക്കൊപ്പം പ്രിന്റ് ചെയ്ത HAF കോപ്പി സമർപ്പിക്കുക.
നിങ്ങൾ HAF-ൽ വലിയ തെറ്റ് കണ്ടെത്തിയിട്ടുണ്ടെങ്കിൽ. അപ്പോൾ നിങ്ങൾക്ക് Delete Whole Group Button, ക്ലിക്ക് ചെയ്ത് ഡിലീറ്റ് ചെയ്യാം...
ഓൺലൈനായി അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ആപ്പിലൂടെ അപേക്ഷിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Post a Comment