ഓൺലൈനായി ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാം... പുതുക്കാം... ഡ്യൂപ്ലിക്കേട്ടിനു അപേക്ഷിക്കാം... തെറ്റുകൾ തിരുത്താം... apply for a driving license online ... Renew it ... Apply for its duplicate ...

ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിലെ ആദ്യ പടിയാണ് ലേണേഴ്സ് ലൈസന്‍സ്. അപേക്ഷകന് 18 വയസ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 50 സിസിയില്‍ താഴെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന് 16 വയസ്സു തികഞ്ഞാല്‍ മതി.

നിങ്ങളുടെ സ്വന്തം വാഹനം റോഡിലൂടെ ഓടിക്കണമെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. ലൈസന്‍സില്ലാതെ ഒരു വാഹനം നിരത്തിലൂടെ ഓടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായാണ് കണക്കാക്കുന്നത്. 1988 -ലെ മോട്ടോര്‍ വെഹിക്കിള്‍ നിയമ പ്രകാരം, പൊതുസ്ഥലത്ത് ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനം ഓടിക്കാന്‍ പാടുള്ളതല്ല. നേരത്തെ, ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കുന്നത് ശ്രമകരമായ പ്രക്രിയയായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോൾ അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. വളരെ സിമ്പിളായി ഓൺലൈനിൽ  അപേക്ഷിക്കാവുന്നതാണ്. അതെങ്ങനെ എന്നതാണ് സസ്നേഹം എന്ന ബ്ലോഗിലെ ഇന്നത്തെ ചർച്ച.

ആദ്യമായി ലൈസൻസ് എടുക്കുന്നവർ ലേണേഴ്സ് ലൈസൻസിനാണ് അപേക്ഷിക്കേണ്ടത്.   ഇഷ്യൂ ചെയ്ത ലേണേഴ്‌സ് ലൈസന്‍സിന്റെ ഒരു മാസത്തിന് ശേഷം. നിങ്ങള്‍ ആര്‍ടിഒ അതോറിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റിനായി ഹാജരാകണം. ശരിയായ പരിശോധനയ്ക്ക് ശേഷം, അന്തിമ ഫലം പ്രഖ്യാപിക്കുകയും പരിശോധനയ്ക്ക് ശേഷം നിങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്യുന്നു. ലേണേഴ്‌സ് ലൈസന്‍സ് നല്‍കിയ ശേഷം ആറ് മാസത്തിനുള്ളില്‍, ഈ ലേണേഴ്‌സ് ലൈസന്‍സ് ഉടമകള്‍ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കണം.

 ലേണേഴ്സ് ലൈസൻസിനും   ഡ്രൈവിംഗ് ലൈസൻസിനും അപേക്ഷിക്കാനും, പുതുക്കാനും  ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാനും  തെറ്റുകൾ തിരുത്താനും തുടങ്ങിയ എന്തു കാര്യങ്ങളും സ്വന്തമായി ചെയ്യാൻ അറിയുന്നവർക്ക് ഇവിടെ ക്ലിക്ക് ചെയ്യാം

വ്യക്തമായി അറിയാത്തവർ തുടർന്ന് വായിക്കുക.

നിങ്ങള്‍ ഒരു ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താഴെ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.


ഡ്രൈവിങ് ലൈസൻസിന് ഓൺ‌ലൈനായി അപേക്ഷിക്കാം

 കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ പരിവാഹൻ സന്ദർശിക്കുക.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ശേഷം, അവിടെ നൽകിയിട്ടുള്ള  ലൈസൻസുമായി ബന്ധപ്പെട്ടതിൽ നിന്നും നിങ്ങൾക്ക് ആവശ്യമായത് സെലക്ട് ചെയ്യുക.
Apply for Learner licence, Apply for Driving Licence, Apply for DL Renewal പോലുള്ള കാര്യങ്ങളാണ് അവിടെ നൽകിയിട്ടുണ്ടാവുക.
ആദ്യമായി ലൈസൻസ് എടുക്കുന്നവർ ലേണേഴ്സ് ലൈസൻസിനാണ് അപേക്ഷിക്കേണ്ടത്. 
ലേണേഴ് ലൈസൻസ് തിരഞ്ഞെടുക്കുന്നതോടെ മറ്റൊരു പേജ് തുറക്കും
തുടർന്ന് അപേക്ഷാ വിശദാംശങ്ങൾ‌ പൂരിപ്പിക്കുക, ഫീസ് പേയ്മെന്റ്, പേയ്മെന്റ് സ്റ്റാറ്റസ് പരിശോധിക്കുക, രസീത് പ്രിന്റ് ചെയ്യുക എന്നീ ക്രമത്തിൽ അപേക്ഷ സമർപ്പിക്കുക, Submit ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post