ആധാരം, പട്ടയം, പോക്കുവരവ്, ഡാറ്റാബാങ്ക്, തണ്ടപ്പേര് ഇവയെല്ലാം എന്താണ് എന്ന് പലർക്കും അറിയില്ല. അവർക്കായി ഈ ഒരു ലേഖനം ഉപകാരപ്പെടും.
ഭൂമി കൈമാറ്റത്തിന്റെ രേഖയാണ് ആധാരം. മുദ്രപത്രത്തിൽ അംഗീകൃതരീതിയിൽ രേഖപ്പെടുത്തി, രജിസ്ട്രാർ വകുപ്പിന്റെ കീഴിലുള്ള രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്താണ് ആധാരം സാധുവാകുന്നത്. ഒസ്യത്ത് വഴിയോ, കൈമാറ്റം വഴിയോ നടക്കുന്ന ഭൂമിയിടപാടുകൾ ഇത്തരത്തിൽ സർക്കാർ അംഗീകാരം നേടേണ്ടതാണ്. ഒരേ സ്ഥലത്തിന്റെ പഴയ ആധാരങ്ങൾ നിലവിലുണ്ടെങ്കിൽ അവയെ മുന്നാധാരം എന്ന് പറയപ്പെടുന്നു.
പട്ടയം
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പതിച്ചു നൽകുമ്പോൾ നൽകുന്ന ഉടമസ്ഥാവകാശ രേഖയാണ് പട്ടയം. സാധാരണയായി സ്വന്തമായി ഭൂമി ഇല്ലാത്തവർക്കോ, അല്ലെങ്കിൽ വർഷങ്ങളായി സ്ഥലം കൈവശം വെച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്കോ ആണ് പട്ടയവിതരണം ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുന്നത്. സാധാരണഗതിയിൽ ലാൻഡ് റവന്യൂ വകുപ്പിന്റെ, ലാൻഡ് ട്രിബ്യൂണൽ വഴിയാണ് പട്ടയം നൽകപ്പെടുന്നത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലം സർക്കാർ, സ്വന്തം സർവേയർമാരെ ഉപയോഗിച്ച് അളന്ന്, തിട്ടപ്പെടുത്തി, സർവേ നമ്പർ നൽകി ആണ് പട്ടയം നൽകുക.
തണ്ടപ്പേര്
പട്ടയ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരിനെ "തണ്ടപ്പേര്" എന്ന് വിളിക്കുന്നു. വില്ലേജ് ഓഫീസുകളിൽ കരം പിരിക്കുന്നതിനായി തണ്ടപ്പേര് രേഖപ്പെടുത്തിയിരിക്കുന്ന രജിസ്റ്ററിനെ തണ്ടപ്പേര് രജിസ്റ്റർ എന്ന് വിളിക്കാറുണ്ട്. യുണീക് തണ്ടപ്പേർ നമ്പർ കാർഡ് എന്ന പേരിൽ കേരളാ റവന്യൂ വകുപ്പ് തിരിച്ചറിയൽ കാർഡും നൽകുന്നുണ്ട്. റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനു പുറമേ, തിരിച്ചറിയൽ അടയാളമായും ഉപയോഗിക്കാവുന്ന വിധത്തിലാണ് കാർഡ് വിഭാവനം ചെയ്തിരിക്കുന്നത്.
ഡേറ്റാബാങ്ക്
കൃഷിയോഗ്യമായ നെല്‍വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവയുടെ സര്‍വ്വെ നമ്പരുകള്‍, വിസ്തീര്‍ണ്ണം എന്നു തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതും യഥാക്രമം കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ തയ്യാറാക്കുന്നതുമായ പട്ടികയാകുന്നു കരട് ഡേറ്റാബാങ്ക്.
ഇത്തരത്തിലുള്ള കരട് ഡേറ്റാബാങ്ക്, നാഷണല്‍ റിമോട്ട് സെന്‍സിങ് ഏജന്‍സിയോ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡോ ഭമശാസ്ത്രപഠന കേന്ദ്രമോ ഇന്‍ഫര്‍മേഷന്‍ കേരള മിഷനോ മറ്റേതെങ്കിലും കേന്ദ്രസംസ്ഥാന ശാസ്ത്ര സാങ്കേതിക സ്ഥാപനമോ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യൂാറാക്കിയിട്ടുള്ള ഭൂപടത്തിന്റെ സഹായത്തോടെ പ്രാദേശികതല നിരീക്ഷണസമിതി പരിശോധിച്ച് അന്തിമരുപം നല്‍കി അംഗീകരിക്കുകയും ചെയുന്നതാണ്.
പ്രസ്തുത ഡേറ്റാ ബാങ്ക്, ഗസറ്റില്‍ വിജ്ഞാപനപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നു.
പോക്കുവരവ്
ഭൂമിയിന്‍മേലുള്ള ഉടമസ്ഥാവകാശം മാറുന്നതിനനുസരണമായി , ഭൂ ഉടമകളുടെ പേരില്‍ നികുതി പിരിക്കുന്നതിനായി, വില്ലേജ് രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനെയാണ് ജമമാറ്റം അഥവാ പോക്കുവരവ് എന്നുപറയുന്നത്.
വില്ലേജ് ഓഫീസര്‍ മുമ്പാകെയാണ് പോക്കുവരവിന് അപേക്ഷിക്കേണ്ടത്. ജമ മാറ്റം ആവശ്യമായിവരുന്നത് താഴെ പറയുന്ന സാഹചര്യങ്ങളിലാണ്
1. സ്വമനസ്സാലെയുള്ള വസ്തു കൈമാറ്റം
2. നിര്‍ബന്ധിത കൈമാറ്റം (കോടതി ഉത്തരവ്, റവന്യു ലേലം)
3. പിന്‍തുടര്‍ച്ചാവകാശം
കൂടുതൽ വീഡിയോ കാണുക. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
إرسال تعليق