ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു... The Union Ministry of Minorities has invited applications for the Begum Hazrat Mahal Scholarship

ന്യൂനപക്ഷ സമുദായത്തിൽ‌പ്പെട്ട പെൺകുട്ടികൾ‌ക്കായുള്ള "ബീഗം ഹസ്രത് മഹൽ‌ ദേശീയ സ്കോളർ‌ഷിപ്പ്" പദ്ധതി നേരത്തെ "മൗലാന ആസാദ് ദേശീയ സ്കോളർ‌ഷിപ്പ്" സ്കീം എന്നറിയപ്പെട്ടിരുന്നു. 2003-04 അധ്യയന വർഷത്തിലാണ് ഫൗണ്ടേഷൻ ഇത് ആരംഭിച്ചത്.


സാമ്പത്തിക സഹായത്തിന്റെ അഭാവം മൂലം വിദ്യാഭ്യാസം തുടരാൻ കഴിയാത്ത, ദേശീയ ന്യൂനപക്ഷങ്ങളിൽ നിന്നുള്ള യോഗ്യതയുള്ള പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.


9,10,+1,+2 ക്ലാസ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രം

Scholarship Amount:

₹5000 (Class: 9,10)₹

6000 (Class: +1,+2)

പ്രീമെട്രിക് സ്‌കോളർഷിപ്പിന് അർഹതയുള്ള 9,10,+1,+2 ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം.

📌 മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.

📌 പ്രീമെട്രിക് സ്‌കോളർഷിപ്പിനേക്കാൾ കൂടുതൽ തുക.

₹5000 (Class: 9,10)

₹6000 (Class: +1,+2)

📌 പ്രീമെട്രിക്/ പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ നൽകുന്നവർക്ക് പിന്നീട്‌ ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല.

📌 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചിരിക്കണം.

📌കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി ഈ വർഷം മുതൽ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ സൈറ്റിൽ ആണ് അപേക്ഷ നൽകേണ്ടത്.

👉🏻Fresh അപേക്ഷയായി നൽകണം.

👉🏻ഈ വർഷം 9,10,+2 ക്ലാസ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് കഴിഞ്ഞ വർഷം പ്രീമെട്രിക്/പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പ് കിട്ടിയിട്ടുണ്ടെങ്കിൽ (Renewal) അവരുടെ പ്രീമെട്രിക്/പോസ്റ്റ്മെട്രിക് അപേക്ഷ Withdraw ചെയ്ത് ബീഗം ഹസ്രത്ത് സ്‌കോളർഷിപ്പിന് Fresh ആയി അപേക്ഷ നൽകാം.

👉🏻വരുമാന പരിധി: 2 ലക്ഷം രൂപ.

👉🏻ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക.

👉🏻പ്രീമെട്രിക്/പോസ്റ്റ്മെട്രിക് അപേക്ഷ പോലെ തന്നെ അപേക്ഷിച്ച ശേഷം ലഭിക്കുന്ന പ്രിന്റൗട്ട്, വരുമാന സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തുന്നു കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവ വെരിഫിക്കേഷന് വേണ്ടി സ്‌കൂളിൽ ഏൽപ്പിക്കേണ്ടതാണ്.

ആവശ്യമായ രേഖകൾ :-

⭕വരുമാന സർട്ടിഫിക്കറ്റ്

⭕കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

⭕മാർക്ക്‌ ലിസ്റ്റ്

⭕ആധാർ കാർഡ്

⭕ബാങ്ക് പാസ്സ് ബുക്ക്‌

⭕ സ്കൂൾ വെരിഫിക്കേഷൻ ഫോം

Last Date : 30/11/21

ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക:

Click Here

 ‍

Post a Comment

Previous Post Next Post