തജ്‌വീദ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മലയാളത്തിൽ തയ്യാറാക്കിയ ഈ ആപ്പ് വളരെ ഉപകാരപ്പെടും... This app is made in Malayalam and is very useful for those who want to learn Tajweed

തജ്‍വീദ് എന്നാല്‍ നന്നാക്കുക എന്നാണ് ഭാഷാര്‍ഥം. പരിശുദ്ധ ഖുര്‍ആനിലെ അക്ഷരങ്ങള്‍ അതിന്റെ ഉത്ഭവ സ്ഥാനമോ ഉച്ചാരണ സ്വഭാവമോ തെറ്റിക്കാതെ പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേക നിയമങ്ങള്‍ പാലിക്കലോട് കൂടി പാരായണം ചെയ്യുക എന്നതാണ് തജ്‍വീദിന്റെ സാങ്കേതികാര്‍ഥം. തജ്‍വീദ് പഠിക്കല്‍ ഫര്‍ള് കിഫായയും (സാമൂഹിക കടമ), അതനുസരിച്ച് പാരായണം ചെയ്യല്‍ ഫര്‍ള് ഐനുമാണ് (വ്യക്തിപരമായ നിര്‍ബന്ധം). മതത്തിലെ പ്രാമാണിക തെളിവുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ് ഇത്.

ഇന്ന് നമ്മൾ സസ്നേഹം എന്ന ഈ ബ്ലോഗിലൂടെ ചർച്ച ചെയ്യുന്നത് വളരെ സിമ്പിളായി  ഖുർആൻ പാരായണ ശാസ്ത്രം (തജ്‌വീദ്) പഠിക്കാനുള്ള ഒരു മലയാള ആപ്പിനെ കുറിച്ചാണ്. നമ്മളെല്ലാവരും ദിവസേന ഖുർആൻ ഓതുന്നവരായിരിക്കാം. പക്ഷേ നമ്മിൽ പലരും ഖുർആനിൻ്റെ തനതായ പാരായണ ശാസ്ത്ര നിയമങ്ങൾ അനുസരിച്ചാവണമെന്നില്ല.

തജ്‌വീദ് പാലിക്കാത്ത ഖുർആൻ പാരായണം അസാധുവാണ്, സ്വീകരിക്കപ്പെടില്ല. ആയത് കൊണ്ട് തജ്‌വീദ് പഠനം അനിവാര്യമാണ്. ഇവിടെയാണ് ഈ ആപ്പ് എന്റെ പ്രസക്തി. അതും മലയാളത്തിൽ തയ്യാറാക്കിയ ആപ്പ് ഖുർആൻ പാരായണ രീതിയിലെ സുപ്രധാനമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ആപ്പിക്കേഷനാണിത്.

അക്ഷരങ്ങളുടെ സ്വിഫാത്തുകളും അവയുടെ ഉച്ചാരണം ശബ്ദ രൂപത്തിലും ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. ആധികാരിക ഗ്രന്ഥങ്ങളെ അവലംബമാക്കിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

أحدث أقدم