പേര് നിർദ്ദേശിക്കൂ... വനിത ശിശു വികസന വകുപ്പിൽ നിന്നും സമ്മാനം നേടൂ.../ Suggest a name ... Get a prize

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പൂജപ്പുര ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതി കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾക്കായി ഒരു മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കുന്നു.

കുട്ടികളുടെ സംരക്ഷണവും അവകാശങ്ങളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ മാതാപിതാക്കൾക്കും കുട്ടികൾക്കും ശിശു സംരക്ഷണ പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും ലഭ്യമാക്കുകയും ബാലാവകാശ, സംരക്ഷണ ലംഘനങ്ങൾ റിപ്പോർട്ട്‌ ചെയ്യാനുമാണ് ആപ്പിലൂടെ ഉദ്ദേശിക്കുന്നത്.

ആപ്പിന് അനുയോജ്യമായ പേര് നിർദേശിക്കുന്നവർക്ക് വകുപ്പ് തക്കതായ സമ്മാനം നൽകും. പേരുകൾ  വനിത ശിശു വികസന വകുപ്പിന്റെ വാട്സാപ്പിലേക്ക് മെസ്സേജ് അയക്കാവുന്നതാണ്.

പേര് വാട്സ്ആപ്പ്  ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

അല്ലെങ്കിൽ,
icpskerala@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്കുക. നവംബർ രണ്ടിനകം അയക്കണം. 

Post a Comment

أحدث أقدم