കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ നല്‍കുന്നു.രക്ഷിതാക്കളുടെ സമ്മതപത്രം ലഭ്യമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനുളള മരുന്ന് നല്‍കുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പു തന്നെ പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് മരുന്ന് നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. ആയുഷ്, ഹോമിയോപ്പതി, പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണ വകുപ്പുകളും നാഷണൽ ഹെൽത്ത് മിഷൻ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
കരുതലോടെ മുന്നോട്ട് എന്ന ഹോമിയോപ്പതി വകുപ്പിന്റെ കർമ്മപദ്ധതിയുടെ ഭാഗമായി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മരുന്ന് നൽകുന്നത് രക്ഷിതാക്കളുടെ സമ്മതപത്രം ലഭ്യമാക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും.
ഓരോ 21 ദിവസം കൂടുമ്പോഴും തുടർച്ചയായി മൂന്നു ദിവസം ഗുളിക ആവർത്തിച്ച് കഴിക്കണം. ജില്ലയിലെ സർക്കാർ/ എൻ.എച്ച്.എം ഡോക്ടർമാർക്ക് പുറമേ സ്വകാര്യ ഹോമിയോ ഡോക്ടർമാരും ഇതിൽ പങ്കാളികളാകും.
രജിസ്ട്രേഷൻ
രജിസ്ട്രേഷന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
അപ്പോൾ നിങ്ങൾക്ക് മുന്നിൽ കേരള സർക്കാരിന്റെ ഹോമിയോപ്പതി ഡിപ്പാർട്മെന്റിന്റെ വെബ് പോർട്ടൽ ഓപ്പൺ ആകുന്നതാണ്. അവിടെ കുട്ടിയുടെ ആധാർ നമ്പറോ, രക്ഷിതാവിന്റെ ഫോൺ നമ്പറോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ സമയത്ത് സൗകര്യപ്രദമായ വിതരണകേന്ദ്രം തിരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്യുമ്പോൾ അറിയിക്കുന്ന നിശ്ചിത തീയതിയിലെത്തി മരുന്ന് കൈപ്പറ്റാം.
ഇമ്മ്യൂൺ ബൂസ്റ്റർ
1. ഒരു ഗുളിക വീതം രാവിലെ വെറും വയറ്റിൽ തുടർച്ചയായി മൂന്നു ദിവസം കഴിക്കണം
2. 21 ദിവസത്തെ ഇടവേളകളിലാണ് കഴിക്കേണ്ടത്
3. ആദ്യഘട്ട വിതരണം 25 മുതൽ 27 വരെ സർക്കാർ ഹോമിയോപ്പതി ആശുപത്രികളും ഡിസ്‌പെൻസറികളും
إرسال تعليق