മലയാളികളുടെ വീട് നിർമ്മാണത്തിലെ അബദ്ധങ്ങൾ... Part 2- Mistakes in the construction of Malayalee houses

7. ബാൽക്കണി

മിക്ക വീടുകളും കണ്ടുവരുന്നത് താഴത്തെ സിറ്റ് ഔട്ടിന്റെ നേരെ മുകളിൽ ആയിരിക്കും മുകളിലത്തെ സിറ്റ് ഔട്ട് വരുന്നത്, താഴെ മെയിൻ എൻട്രൻസ് ആയതു കൊണ്ട് അവിടെ മരം ഉപയോഗിച്ച് നല്ല മോഡലിൽ വലിയ വലുപ്പത്തിൽ ഉള്ള ഡോർ ഉണ്ടാകുകയും കൂടെ ജനലുകളും ഉണ്ടാകും. എകദേശം നാൽപ്പതിനായിരം മുതൽ അറുപതിനായിരം രൂപ വരെ ചിലവ് വരും. എന്നാൽ ചിലർ ഇതേ അളവിലും ഡിസൈനിലും മുകളിലത്തെ സിറ്റ് ഔട്ടിലും ഡോറും വിൻഡോയും ഉണ്ടാക്കി ആവിശ്യം ഇല്ലാതെ കാശു കളയാറുണ്ട്.

8.നിലത്തിന് വിപരീതം വീട് ഉണ്ടാക്കൽ

നൂറിൽ തൊണ്ണൂറു ശതമാനം ആളുകൾ ചെയുന്നത് ചെറിയ ചെരിവോ ഉയരമോ ഉള്ള സ്ഥലങ്ങൾ മണ്ണ് നീക്കി സ്‌ഥലം നിരപ്പാക്കി അല്ലെങ്കിൽ മണ്ണ് നിറച്ചു സ്ഥലത്തെ സീറോ ലെവൽ ആക്കി വീട് വെക്കുന്നവർ ഉണ്ട്. ഇത് മൂലം സ്ഥലത്തിന് അതിർത്തിയോട് മണ്ണ് ഇടിയാതിരിക്കാൻ ഉയരത്തിൽ ഉള്ള കോൺക്രീറ്റ് വാളോ അല്ലെങ്കിൽ കരിങ്കൽ ചുമരുകൾ ഉണ്ടാക്കാൻ നമ്മൾ നിര്ബന്ധിദരാകുകയും അതുപോലെ ഭുമി നിരപ്പാകാൻ ഇട്ട സ്ഥലത്തുള്ള മണ്ണ് ഒലിച്ചു പോകാതിരിക്കാൻ പ്ലോട്ടിന് ചുറ്റുമായി കരിങ്കൽ അല്ലെങ്കിൽ കോൺക്രീറ്റ് ചുമരുകൾ ഉണ്ടാക്കാൻ നിർബന്ധിതരാകും. ഇത് മൂലം ചില ആളുകൾ മൂന്നും നാലും ലക്ഷം ചിലവഴിക്കുകയും പിന്നീട് വീടുപണി തുടങ്ങാൻ വൈകുന്നവരും  ഉണ്ട്. ഇത് ചിലപ്പോൾ വീടിന്റെ തറ ഉണ്ടാക്കുന്ന  കാശിന്റെ ചിലവിനേക്കാൾ അധികമായിരിക്കും. കാശ് ഉള്ളവർ ചെയ്യട്ടെ , കാശ് ഇല്ലാത്തവർ സ്ഥലത്തിന്റെ ഷേപ്പ് അനുസരിച്ച വീട് ഡിസൈൻ ചെയൂ. 

9.എഞ്ചിനീയർ /ആർക്കിടെക്ട ഫീസ് ലാഭിക്കൽ

കുറച്ചു പെർസെന്റജ് ആളുകൾ വിചാരിച്ചിരിക്കുന്നത് പ്ലാനും ത്രീഡിയും   കിട്ടിയാൽ എല്ലാം ശരിയായി എന്നാണ്. പിന്നെ അവർ എഞ്ചിനിയറെ വിളിക്കുന്നത് സൈറ്റിൽ എന്തെങ്കിലും പ്രോബ്ലം സംഭവിച്ചതിന് ശേഷം ഇനി എങ്ങനെ നമുക് ഇത് സോൾവ് ചെയ്യാം എന്ന് ചർച്ച ചെയ്യാൻ ആയിരിക്കും.  അവസാനം ചെയ്ത വർക്ക് പൊളിച്ചുമാറ്റി, വീണ്ടും കാശ് കളയും.

10.ബഡ്‌ജെക്ടിവ് ഹോം

ബഡ്‌ജെക്ടിവ് ഹോം ആശയത്തിൽ നമുക്ക് ഒരുപാടു തെറ്റിദ്ധാരണകൾ ഉണ്ട്.  ഒരേ പ്ലാൻ നാലു പേരുടെ അടുത്ത് കാണിച്ചു കൊട്ടേഷൻ മേടിച്ചു അതിൽ കുറവ് ഏതാണ് നോക്കി സ്വയം ബുദ്ധി കാണിക്കുന്ന മണ്ടന്മാരും ഉണ്ട് കൂട്ടത്തിൽ. അത് കൊണ്ട് ബഡ്‌ജെക്ടിവ് വീട് എന്താണ് എന്ന് ശരിക്കും മനസിലാക്കിത്തരുവാൻ കഴുവുള്ള ആർക്കിടെക്ടിനെയും എഞ്ചിനീയർനെയും കാണുക.

By
Mizhaab &Muhzin

ഇതുമായി ബന്ധപ്പെട്ട കൂടുതൽ സംശയങ്ങൾക്കും വ്യക്തമായ മറുപടി കൾക്കും  ചുവടെ കൊടുത്ത ലിങ്കിൽ  ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post