ഇനി ഇ-സിം കാലഘട്ടം. ഏതാനും വർഷങ്ങളായി സിമ്മുകള്‍ വലിപ്പം കുറയാൻ തുടങ്ങിയിട്ട്. മൈക്രോ സിമ്മില്‍ നിന്ന് മിനി സിമ്മായി അതില്‍ നിന്ന് നാനോയായി ഇപ്പോഴിതാ സിം സ്മാര്‍ട്ടാകുന്നു, അതാണ് ഇ-സിം.
എന്താണ് ഇ-സിം
ഇലക്ട്രോണിക്‌സിം അഥവാ ഇ-സിം, ഇതുവരെ നാം കണ്ട ഭൌതികമായ കാര്‍ഡ് സങ്കല്‍പ്പത്തെ ഇല്ലാതക്കുന്നതാണ്. ഇനി പുതിയ കണക്ഷന്‍ എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇസിം) ഉണ്ടാകും.
സ്മാര്‍ട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളില്‍ അഭിവാജ്യഭാഗമായ രീതിയില്‍ വെര്‍ച്വല്‍ സ്പേസില്‍ ആയിരിക്കും ഇനി സിമ്മുകളുടെ സ്ഥാനം. ആഗോള മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപറേറ്റഴ്സിന്റെ അസ്സോസിയേഷനായ ജി.എസ്.എം.എ (Group Special Mobile Association) ആണ് ഇസിം എന്ന ആശയം മുന്നോട്ടു വച്ചതും വികസിപ്പിച്ചച്ചതും.
എന്താണ് ഇവയുടെ നേട്ടം
വിവിധ കണക്ഷനുകള്‍ക്കു വേണ്ടി സിമ്മുകള്‍ കൊണ്ട് നടക്കേണ്ട എന്നതാണ് പ്രധാന ഗുണം. ഓരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കു മാറും. പുതിയൊരു കണക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്‍റെ ഐ ഡി ഇ ഫോണില്‍ നല്‍കിയാല്‍ മതി. ഒരു നമ്പരും ഒരു പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നത് ഇസിമ്മിന്‍റെ പ്രത്യേകതയാണ്. ഉദാഹരണത്തിന്, ഐഫോണില്‍ ഉപയോഗിക്കുന്ന അതെ നമ്പര്‍ തന്നെ ആപ്പിളിന്‍റെ സ്മാര്‍ട്ട് വാച്ചിലും സെറ്റ് ചെയ്യാം.
രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇ സിം സംവിധാനം. ഓരോ രാജ്യത്തേക്കും കടക്കുമ്പോള്‍ സിമ്മുകള്‍ മാറ്റി ഇടേണ്ടി വരില്ല. അതാതു രാജ്യങ്ങളിലെ മൊബൈല്‍ സര്‍വീസ് ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഐ ഡി ഇ ഫോണില്‍ മാറ്റി നല്‍കിയാല്‍ മതിയാകും. അതിനെല്ലാം പുറമെ, കുറെ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവ നഷ്ടപ്പെടാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു.
ഇ-സിം കേരളത്തിൽ
കേരളത്തിലും ഈയൊരു മാതൃക കൊണ്ടുവന്നിരിക്കുകയാണ് Vi.
കേരളത്തിലെ ഡിജിറ്റല്‍ സിമ്മിന് അനുയോജ്യമായ ഫോണ്‍ ഉപയോഗിക്കുന്ന പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി വൊഡാഫോൺ ഐഡിയ. ആപ്പിള്‍, സാംസങ് മൊബൈല്‍ ഫോണുകളുടെ വിവിധ മോഡലുകള്‍, ഗൂഗിള്‍ പിക്സല്‍ 3എ മുതലുള്ള മോഡലുകള്‍, മോട്ടോറോള റേസര്‍ തുടങ്ങിയ മൊബൈൽ കമ്പനികൾ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കേരളം ഉൾപ്പടെ പത്തു സംസ്ഥാനങ്ങളിൽ ഇ സിം സേവനം ലഭ്യമാക്കും.
ഇ-സിം അനുയോജ്യമായ ഫോണുകള്‍ ഉപയോഗിക്കുന്ന വിയുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഇനി സാധാരണയായി ഉപയോഗിക്കുന്ന സിം കാര്‍ഡിന്റെ ആവശ്യമില്ല. ഡിജിറ്റല്‍ സിം പിന്തുണയ്ക്കുന്ന എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരുമായും പൊരുത്തപ്പെടുന്ന ഒരു സംയോജിത സിം ചിപ്പിന്റെ രൂപത്തിലാണ് ഇ-സിം വരുന്നത്. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ലളിതമായ പ്രക്രിയകളിലൂടെ ഇ-സിം സൗകര്യം നേടാം. ആദ്യം eSIM (സ്പേസ് വിട്ട ശേഷം) ഇമെയില്‍ ഐ.ഡി കൂടി ടൈപ് ചെയ്ത് 199ലേക്ക് എസ്.എം.എസ് അയക്കണം (eSIM Email ID). മൊബൈല്‍ നമ്പറില്‍ ഒരു ഇമെയില്‍ ഐഡിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കള്‍ ഇ-മെയില്‍ (സ്പേസ് വിട്ട ശേഷം) ഇ-മെയില്‍ ഐഡി 199ലേക്ക് എസ്.എം.എസ് അയക്കണം (Email Email ID to 199).
ഇ-മെയില്‍ നിലവിലുള്ളതാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് 199 എന്ന നമ്പറില്‍ നിന്ന് എസ്.എം.എസ് ലഭിക്കും. ഇ-സിം അഭ്യര്‍ഥന സ്ഥിരീകരിക്കാൻ ഈ മെസേജിന് ESIMYഎന്ന് മറുപടി നല്‍കണം. ഇതിന് ശേഷം ഫോണ്‍ കോളിലുടെയുള്ള സ്ഥിരീകരണത്തിനായി സമ്മതം തേടി ഒരു എസ്.എം.എസ് കൂടി ലഭിക്കും. ഫോണ്‍ കോളിലൂടെ സമ്മതം നല്‍കിയ ശേഷം ഒരു ക്യു.ആര്‍ കോഡുള്ള ഇ-മെയില്‍, രജിസ്റ്റര്‍ ചെയ്ത മെയില്‍ ഐഡിയില്‍ ലഭിക്കും. ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇ-സിം ആക്റ്റിവേറ്റ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ പിന്തുടരാം.
വിയുടെ പുതിയ ഉപഭോക്താക്കള്‍ക്ക് ഇ-സിം ലഭിക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും സഹിതം അടുത്തുള്ള വി സ്റ്റോര്‍ സന്ദര്‍ശിക്കാം. വിവിധ കണക്ഷനുകള്‍ക്കു വേണ്ടി സിമ്മുകള്‍ കൊണ്ട് നടക്കേണ്ട എന്നതാണ് പ്രധാന ഗുണം. ഓരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കു മാറും.
إرسال تعليق