പ്രീ മെട്രിക് / പോസ്റ്റ് മെട്രിക് / മെരിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. National Scholarship 2021: Pre Matric, Post Matric, Merit Scholarships to Students

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം 2021-22 ലെ മൈനോരിറ്റി പ്രീ മെട്രിക് / പോസ്റ്റ് മെട്രിക് / മെരിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾക്ക്  അപേക്ഷ ക്ഷണിച്ചു.


ന്യൂന പക്ഷ സമുദായങ്ങളായി വിഞ്ജാപനം ചെയ്യപ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജെയിൻ, പാഴ്സി എന്നീ സമുദായങ്ങളിൽ പെട്ട ഒന്നാം ക്ലാസ്സു മുതൽ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

അവസാന തീയതി

▫️ പ്രീമെട്രിക് : 2021 നവംബർ  15

▫️ പോസ്റ്റ് മെട്രിക് / മെരിറ്റ് കം മീൻസ്
2021 നവംബർ 30


വിശദവിവരങ്ങൾ


പ്രീ മെട്രിക്ക്‌ സ്‌കോളര്‍ഷിപ്പ്‌

രാജ്യത്തിനകത്ത്‌ സര്‍ക്കാര്‍/സ്വകാര്യ സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി വിഭാവനചെയ്‌തിട്ടുള്ളതാണ്‌ പ്രീ മെട്രിക്ക്‌ സ്‌കോളര്‍ഷിപ്പ. സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കുന്നതിന്‌ തൊട്ടുമുന്‍വര്‍ഷം പഠിച്ച ക്ലാസ്സിലെ അവസാന പരീക്ഷയില്‍ 50% ല്‍ കൂടുതല്‍ മാര്‍ക്ക്‌ നേടിയതും, വാര്‍ഷിക കുടുംബ വരുമാനം 1 ലക്ഷം രൂപയില്‍ അധികരിക്കാത്തവര്‍ക്കും അപേക്ഷിക്കാം. 30% സ്‌കോളര്‍ഷി?്‌ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്‌തിരിക്കുന്നു. (കൂടുതല്‍ വിവരങ്ങള്‍ അതാത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്നും ലഭിക്കും.)

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച കേരള സർക്കാരിന്റെ ജനറൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് സൈറ്റിൽ നൽകിയ  സർക്കുലറിലെ വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. ഇതൊരു പിഡിഎഫ് ഫയൽ ആയിരിക്കും ഡൗൺലോഡ് ചെയ്തു വായിക്കുക.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള (2021-22) അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് കേരള സർക്കാരിന്റെ ജനറൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് സൈറ്റിൽ നൽകിയ സർക്കുലറിലെ വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. ഇതൊരു പിഡിഎഫ് ഫയൽ ആയിരിക്കും ഡൗൺലോഡ് ചെയ്തു വായിക്കുക.


പോസ്റ്റ്‌ മെട്രിക്ക്‌ സ്‌കോളര്‍ഷിപ്പ്‌


ന്യൂനപക്ഷ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ രാജ്യത്തിനകത്തെ സര്‍ക്കാര്‍/സ്വകാര്യ ഹയര്‍സെക്കണ്ടറി/കോളേജ്‌/ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും, ചഇഢഠയുമായി അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള ITI, ITC കളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ (+2 തലം മുതല്‍ Ph.d വരെയുള്ള) ഈ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കാന്‍ മുന്‍പരീക്ഷയില്‍ 50% മാര്‍ക്കും, രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2.50 ലക്ഷത്തിനുള്ളിലും ആയിരിക്കണം. 30% പെണ്‍കുട്ടികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അതാത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.


മെരിറ്റ്‌-കം-മീന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌


ന്യൂനപക്ഷത്തില്‍ ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും, പഠിക്കാന്‍ മിടുക്കരുമായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രൊഫഷണല്‍/സാങ്കേതിക കോഴ്‌സുകളില്‍ ചേര്‍ന്ന്‌ പഠിക്കുന്നതിന്‌ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ളസ്‌കോളര്‍ഷിപ്പാണിത്‌.

(കൂടുതല്‍ വിവരങ്ങള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ http://www.dtekerala.gov.in/ എന്ന സൈറ്റിൽ നിന്ന് ലഭിക്കും. അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക )

Post a Comment

Previous Post Next Post