കൗമാര പ്രായക്കാരെ അലട്ടുന്ന പ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുഖക്കുരു പ്രശ്നം. മുഖക്കുരുവും അതിന്റെ പാടുകളും എങ്ങനെ ഒഴിവാക്കാം എന്നതാണ് ഇന്നത്തെ ചർച്ച.
- കുറച്ചു പുതിനയില കഴുകി വൃത്തിയാക്കിയ ശേഷം നന്നായി അരച്ചു മുഖത്തും കഴുത്തിലും പുരട്ടുക.അരമണിക്കൂറി നുശേഷം കഴുകിക്കളയാം.എന്നും രാത്രി ഇതു ചെയ്താല്‍ മുഖക്കുരുവും മുഖക്കുരുവിന്റെ പാടുകളും അപ്രത്യക്ഷമാവും.
- നാലോ അഞ്ചോ ബദാം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.ഇതു രണ്ടു ടേബിള്‍ സ്പൂണ്‍ പാലും ഓരോ ടേബിള്‍ സ്പൂണ്‍ ഓറഞ്ചു നീരും കാരറ്റു നീരും ചേര്‍ത്തരച്ചു മുഖത്തും കഴുത്തിലും പുരട്ടുക.അര മണിക്കൂറിനുശേഷം കഴുകിക്കളയാം.
- പഴുത്ത തക്കാളി ഒരെണ്ണവും മൂന്നാലു തുള്ളി നാരങ്ങാ നീരും യോജിപ്പിച്ചു മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകിക്കളയാം.
إرسال تعليق