ട്രൂ കോളർ ആപ്പ് ഇന്ന് വളരെ പ്രചാരം നേടിയ ആപ്പാണ്. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തവർക്കെല്ലാം തന്റെ ഫോണിലേക്ക് വിളിക്കുന്നവർ ആരാണ് വല്ല കമ്പനിയിൽ നിന്നും ആണോ എന്നുള്ള വിവരങ്ങളെല്ലാം ലഭിക്കുന്നതാണ്. ഇന്ന് നമുക്ക് സസ്നേഹം എന്ന ഈ ബ്ലോഗിലൂടെ ഇത്തരം വിവരങ്ങൾ എല്ലാം എങ്ങനെയാണ് ട്രൂകോളർ നിന്ന് നീക്കം ചെയ്യുക എന്നുള്ളത് വിശദീകരിക്കാം.
ട്രൂകോളർ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതകൾ, അറിയാത്ത നമ്പരില്‍ നിന്ന് കോൾ വരുമ്പോള്‍, ആ കോളിന്‍റെ ഉടമയെ തിരിച്ചറിയാനും സ്പാം കോളുകളും പരസ്യങ്ങളും തിരിച്ചറിയുവാനും സ്മാര്‍ട്ട്ഫോണുകളില്‍ ഇന്ന് ഏറ്റവും അധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നായി എന്നതുതന്നെയാണ്. യൂസറിന്‍റെ കോൺടാക്ട് ലിസ്റ്റിൽ നിന്നും ട്രൂകോളർ വിവരങ്ങൾ എടുക്കുന്നതിനാല്‍ നിങ്ങൾ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ നമ്പർ ആപ്പില്‍ ദൃശ്യമായേക്കാം. എന്നാല്‍ ഇത്തരത്തില്‍ ട്രൂകോളറില്‍ നിങ്ങളുടെ പേര് ദൃശ്യമാകേണ്ട എന്നുണ്ടെങ്കില്‍ എങ്ങനെ അത് നീക്കം ചെയ്യാം എന്ന് നോക്കാം.
ആൻഡ്രോയ്ഡ് ഫോണുകളിൽ
• ഫോണില്‍ ട്രൂകോളര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇൻസ്റ്റാൾ ചെയ്യാത്തവർക്ക്ഇ വിടെ ക്ലിക്ക് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
• അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
• സെറ്റിംഗ്സിൽ ക്ലിക്ക് ചെയ്ത് ‘പ്രൈവസി സെന്‍റര്‍’ ഓപ്ഷൻ തിരഞ്ഞെടുക്കുക
• താഴെയ്ക്ക് സ്ക്രോള്‍ ചെയ്ത് ‘ഡിആക്ടിവേറ്റ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
• ഡിആക്ടിവേഷന്‍ സ്ഥിതീകരിക്കുന്നതിനായി പ്രോംപ്റ്റിലെ ‘യെസ്’ ബട്ടണില്‍ ടാപ്പ് ചെയ്യുക
ഐഫോണുകളിൽ
• ട്രൂ കോളർ ആപ്പ് തുറക്കുക
• മുകളിൽ വലതു വശത്ത് കാണുന്ന ഗിയർ ഐക്കണില്‍ ടാപ്പ് ചെയ്യുക
• ‘പ്രൈവസി സെന്‍റർ’ ഓപ്ഷൻ തെരഞ്ഞെടുക്കാം
• താഴേക്ക് സ്ക്രോള്‍ ചെയ്ത് ‘ഡിആക്ടിവേറ്റ് ട്രൂകോളർ’ ക്ലിക്ക് ചെയ്യുക
• ഡിആക്ടിവേഷന്‍ സ്ഥിതീകരിക്കുന്നതിനായി പ്രോംപ്റ്റിലെ ‘യെസ്’ ബട്ടണില്‍ ടാപ്പ് ചെയ്യുക.
ഇനിമുതല്‍ ട്രൂകോളറില്‍ നിങ്ങളുടെ നമ്പര്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. അതും ട്രൂകോളറില്‍ നിന്ന് കളയാന്‍ മാര്‍ഗ്ഗമുണ്ട്. അതിനായി;
• ബ്രൗസറില്‍ https://www.truecaller.com/unlisting എന്ന വിലാസത്തില്‍ സേര്‍ച്ച് ചെയ്യുക.
• കണ്‍ട്രി കോഡ് സഹിതം നിങ്ങളുടെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തുക.
• ശേഷം അണ്‍ലിസ്റ്റ് ഫോണ്‍ നമ്പര്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ട്രൂകോളർ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment