തടി കുറയ്ക്കാൻ ദിവസവും എത്ര നേരം വ്യായാമം ചെയ്യണം..? How often should you exercise daily to lose weight?


രോഗങ്ങളെ അകറ്റി നിർത്തി ആരോഗ്യത്തോടെ തുടരാനായി ദിവസവും കുറച്ച് നേരമെങ്കിലും വ്യായാമത്തിനായി മാറ്റി വെക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും പ്രധാനമാണ് വ്യായാമം. വ്യായാമം ചെയ്യാതെ ശരീരഭാരം കുറയ്ക്കുക എന്നത് ഒരു പരിധി വരെ അസാധ്യമാണ്. അധിക ഭാരം കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും, നിങ്ങളുടെ ഭക്ഷണരീതികളിൽ മാറ്റം വരുത്തുക മാത്രമല്ല, വ്യായാമം ഉൾപ്പെടുന്ന ആരോഗ്യകരമായ ജീവിതശൈലി കൃത്യമായി പിന്തുടരുകയും വേണം. ശരീരത്തിൽ നിന്ന് കൊഴുപ്പ് എരിച്ചു കളയുവാൻ ഓരോ ദിവസവും എത്രമാത്രം വ്യായാമം ചെയ്യണം എന്നതാണ് പ്രധാന ചോദ്യം.
നിങ്ങൾ എത്രമാത്രം വ്യായാമം ചെയ്യണം

ശരീരത്തിന്റെ അധികഭാരം ചൊരിയുന്നതിനുള്ള വ്യായാമത്തിന്റെ കാര്യത്തിൽ ആളുകൾ കൂടുതലും ആശയക്കുഴപ്പത്തിലാണ്. കലോറി പെട്ടെന്ന് എരിയുന്നതിനായി അവർ ഒരു ഹ്രസ്വ എച്ച്ഐ‌ഐ‌ടി സെഷൻ പിന്തുടരണമോ അല്ലെങ്കിൽ കൂടുതൽ നേരം തുടരുന്ന പ്രവർത്തനങ്ങൾ തിര ഞ്ഞെടുക്കേണ്ടതുണ്ടോ. ഇത് തീരുമാനിക്കുന്നത് ശരിക്കും ബുദ്ധിമുട്ടാണ്.

എങ്കിൽ, മെഡിസിൻ & സയൻസ് ഇൻ സ്പോർട്സ് & എക്സർസൈസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനമനുസരിച്ച്, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരാൾ ആവശ്യത്തിന് വിയർക്കണമെങ്കിൽ വ്യായാമത്തിന് ധാരാളം സമയം ചെലവഴിക്കേണ്ടതുണ്ട്. ഒരു വ്യക്തിക്ക് ആഴ്ചയിൽ ഏകദേശം അര കിലോയോളം ഭാരം കുറയ്ക്കുവാൻ, അവർ 3000 കലോറി കത്തിക്കേണ്ടതുണ്ട്. ഇതിന് ധാരാളം വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്. പഠനമനുസരിച്ച്, ഇത്രയധികം കലോറി കത്തിക്കാൻ ഒരാൾക്ക് ആഴ്ചയിൽ 300 മിനിറ്റോ ആഴ്ചയിൽ അഞ്ച് ദിവസത്തേക്ക് ഒരു മണിക്കൂർ വീതമോ വ്യായാമം ചെയ്യേണ്ടതുണ്ട്.

പഠനം

18 നും 49 നും ഇടയിൽ പ്രായമുള്ള 44 മുതിർന്ന ആളുകൾ ഉൾപ്പെട്ട ഒരു ഗ്രൂപ്പിലാണ് പഠനം നടത്തിയത്. പങ്കെടുത്തവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു - ഒരു ഗ്രൂപ്പ് ആഴ്ചയിൽ ആറ് ദിവസം വ്യായാമം ചെയ്യുന്നവരും മറ്റൊരു ഗ്രൂപ്പ് ആഴ്‌ചയിൽ രണ്ട് ദിവസം ചെയ്യുന്നവരും, അവസാന ഗ്രൂപ്പ് വ്യായാമം ചെയ്യാത്തവരും ആയിരുന്നു. പങ്കെടുക്കുന്നവർക്ക് ഓട്ടം, ഭാരോദ്വഹനം അല്ലെങ്കിൽ നടത്തം എന്നിങ്ങനെ അവർ ചെയ്യാൻ ആഗ്രഹിക്കുന്ന ഏത് വ്യായാമവും തിരഞ്ഞെടുക്കാൻ അനുവാദം നൽകി. അവസാനം, ആദ്യ ഗ്രൂപ്പിലെ ആളുകൾ കൂടുതൽ കലോറി എരിച്ചു കളയുകയും കൂടുതൽ ഭാരം കുറയ്ക്കുകയും ചെയ്തതായി കണ്ടെത്തുകയും ചെയ്തു.


വ്യായാമം എങ്ങനെ സഹായിക്കുന്നു

പഠനസമയത്ത് കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം വ്യായാമം ചെയ്യുന്നവരിൽ ലെപ്റ്റിന്റെ അളവിലുള്ള മാറ്റങ്ങളാണ്. നിങ്ങളുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹോർമോണുകളിൽ ഒന്നാണ് ലെപ്റ്റിൻ. നിങ്ങൾക്ക് വിശപ്പില്ലാത്തപ്പോൾ നിങ്ങൾ ഭക്ഷണം കഴിക്കുന്നത് നിർത്തുന്നതിന് ഈ ഹോർമോൺ തലച്ചോറിലേക്ക് ഒരു സന്ദേശം അയയ്ക്കുന്നു.

നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന വ്യായാമങ്ങൾ

ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ടിവരുമ്പോൾ നിങ്ങൾക്ക് താൽപ്പര്യമുള്ളതോ ചെയ്യാൻ കൊഴിയുന്നതോ ആയിട്ടുള്ള എന്തും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അത് നടത്തം, ഓട്ടം, സൈക്ലിംഗ് എന്നിവയാണെങ്കിലും നല്ലത്. ഈ ശാരീരിക പ്രവർത്തനങ്ങളെല്ലാം നിങ്ങളെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. എന്നാൽ, വ്യായാമം സ്ഥിരതയോടും കൃത്യമായ സമയത്തും ഫലപ്രദമായി ചെയ്യുക. എന്നാൽ വ്യായാമം ചെയ്യുന്നത് കൊണ്ട് മാത്രം അധിക ഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കില്ലെന്ന് ഓർക്കുക. കലോറി വിടവ് സൃഷ്ടിക്കുന്നതിന് നിങ്ങൾ ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ പരിമിതമായ അളവിൽ കഴിക്കേണ്ടതുമുണ്ട് എന്നതും പ്രത്യേകം ഓർമ്മിക്കുക.

(കടപ്പാട്)

Post a Comment

أحدث أقدم